ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി

ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂറിലധികം വൈകി. വൈകുന്നേരം 5.45 നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ബോര്‍ഡിങ് കഴിഞ്ഞ് വിമാനം പുറപ്പെടാന്‍ തയ്യാറായിരിക്കുമ്പോഴാണ് തര്‍ക്കം ഉണ്ടായത്.
സി.പി.എം നേതാവ് പ്രകാശ് കാരാട്ട്, പാര്‍ലമെന്റ് അംഗങ്ങളായ എന്‍.കെ പ്രേമചന്ദ്രന്‍, ഉള്‍പ്പെടെ മൂന്നുപേര്‍, 16 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വിമാനത്തില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിമാന ജീവനക്കാരായ രണ്ട് പേരെ സസ്‌പെന്റ് ചെയ്തതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha