കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലും പൊട്ടിത്തെറി, മന്ത്രി അനൂപും ജേക്കബും ജോണി നെല്ലൂരും ഇടയുന്നു

വളരും തോരും പിളരുകയും വളരാനായി പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ. ജേക്കബ് ഗ്രൂപ്പിലെ ഭിന്നത മറനീക്കി പുറത്തു വന്നു കൊണ്ടാണ് ജോണി നെല്ലൂരിന്റെ അഭിപ്രായത്തിനെതിരേ മന്ത്രി അനൂപ് ജേക്കബ് രംഗത്തെത്തിയത്.
യുഡിഎഫിന് ക്ഷീണമുണ്ടാക്കുന്ന നടപടി പാര്‍ട്ടി എടുക്കില്ലെന്നും ജോണി നെല്ലൂര്‍ തന്നോട് പറയാതെയാണ് ഔഷധിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതെന്നും അനൂപ് പറഞ്ഞു. നേരത്തേ അങ്കമായി സീറ്റുമായി ബന്ധപ്പെട്ട് ശക്തമായി വിമര്‍ശനം ജോണി നെല്ലൂര്‍ നടത്തിയതിന് പിന്നാലെയാണ് പാര്‍ട്ടി ചെയര്‍മാനെ മന്ത്രി തള്ളിയത്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവായ ടി.എം ജേക്കബിന്റെ മരണത്തെതുടര്‍ന്നായിരുന്നു മകന്‍ അനൂപ് ജോക്കബിന് സീറ്റ് ലഭിച്ചത്. എന്നാല്‍ അനൂപിന് സീറ്റ് നല്‍കുന്നതില്‍ അന്നേ ജോണി നെല്ലൂര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ അങ്കമാലിയില്‍ നിന്നും നിയമസഭയിലേക്ക് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്ന ജോണി നെല്ലൂരിന് വന്‍ തിരിച്ചടിയാണ് ലഭിച്ചത്.
അങ്കമാലി സീറ്റുമായി ബന്ധപ്പെട്ട തീരുമാനം കൃത്യമായി പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ യുഡിഎഫില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജേക്കബ് ഗ്രൂപ്പിന്റെ നീക്കം. അങ്കമാലി സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് ജോണി നെല്ലൂര്‍ നേരത്തേ പറഞ്ഞിരുന്നു ഇതിന് പിന്നാലെ ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. എന്നാല്‍ സീറ്റുകള്‍ വിട്ടു നല്‍കുമെന്നോ ഇല്ലെന്നോ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. പിറവത്ത് അനൂപ് തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. പിറവവും അങ്കമാലിയുമടക്കം നാല് സീറ്റുകള്‍ വേണമെന്ന് നേരത്തെ ജേക്കബ് വിഭാഗം അറിയിച്ചത്. കഴിഞ്ഞ തവണ അങ്കമാലി സീറ്റ് ജേക്കബ് വിഭാഗത്തിന് വിട്ടുനല്‍കിയെങ്കിലും ജോണി നെല്ലൂര്‍ ഇവിടെ മത്സരിച്ച് തോറ്റിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha