സീറ്റ് വിഭജനത്തില്‍ കല്ലുകടി, തോല്‍ക്കുന്ന സീറ്റ് നല്‍കി പാര്‍ട്ടി യുവാക്കളെ തഴയുന്നതായി പരാധി

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.എം പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കകത്ത് തര്‍ക്കം മുറുകുന്നു. വിജയസാധ്യത പരിഗണിക്കാതെ നേതാക്കള്‍ സീറ്റു പങ്കിട്ടെടുത്തതായാണ് ആക്ഷേപം. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലിസ്റ്റ് സി.പി.എം സംസ്ഥാന നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നു. വിജയസാധ്യതയുള്ള സീറ്റുകളില്‍ യുവാക്കളെ പരിഗണിക്കാത്തതിലും യുവജന സംഘടനകള്‍ക്കിടയില്‍ അമര്‍ഷമുണ്ട്.
യുവജനരംഗത്തു നിന്നുള്ള നേതാക്കളെ പലയിടത്തും പട്ടികയില്‍ നിന്നും ഒഴിവാക്കി. വര്‍ക്കല മണ്ഡലത്തില്‍ ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ നേതാവും എസ്.എഫ്.ഐ നേതാവുമായിരുന്ന എസ്.പി.ദീപക്, നിലവിലെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എ.എ.റഹീം എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഈ പേരുകള്‍ വെട്ടിമാറ്റി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയാണ് ജില്ലാ നേതൃത്വം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നു അധികം നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നും ജില്ലാ നേതൃത്വം കരുതുന്നു.
അതുകൊണ്ടുതന്നെ ആനത്തലവട്ടമല്ലെങ്കില്‍ പകരം പേരുകാരനായി പാര്‍ട്ടി ഏര്യാസെക്രട്ടറി ഷാജഹാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു യുവജനരംഗത്തു നിന്നുള്ള മറ്റു പേരുകള്‍ ഒഴിവാക്കാനായി ബോധപുര്‍വം നടത്തിയതെന്നാണ് ഒരുവിഭാഗം നേതാക്കള്‍ പറയുന്നത്. വാമനപുരം മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ പി.ബിജുവിനെയും ഇതേ രീതിയില്‍ പട്ടികയില്‍ നിന്നു അവസാനനിമിഷം ഒഴിവാക്കി. പകരം കടന്നുകൂടിയതാകട്ടെ വെഞ്ഞാറുമ്മൂട് ഏരിയ സെക്രട്ടറി ഡി.കെ.മുരളിയാണ്.
പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, അരുവിക്കര എന്നീ മണ്ഡലങ്ങളിലും സമാനമായ വീതംവയ്പു നടന്നതായാണ് വിവരം. പാറശാലയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ തവണ പരാജയപ്പെട്ടയാളുമായ ആനാവൂര്‍ നാഗപ്പനെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത എതിര്‍പ്പുണ്ടായി. ആനാവൂര്‍ മാറി നില്‍ക്കണമെന്നും പാറശാലയില്‍ യുവജനരംഗത്തുനിന്നു ഒരാളെ പരിഗണിക്കണമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമടക്കമുള്ള ചിലര്‍ യോഗത്തില്‍ വാദിച്ചു. ജില്ലാ പഞ്ചായത്തില്‍ പാറശാല ഡിവിഷനില്‍ നിന്നു അയ്യായിരത്തില്‍പരം വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ച അഡ്വ.ബെന്‍ഡാര്‍വിനെ ഇവിടെ പരിഗണിക്കണമെന്ന് ചിലര്‍ വാദിച്ചു. എം.സത്യനേശനും ആര്‍.സെല്‍വരരാജിനും ശേഷം ജില്ലയിലെ പ്രബല സമുദായമായ നാടാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടി നേരിടുകയാണ്. അതുകൊണ്ടുതന്നെ പാറശാല, നെയ്യാറ്റിന്‍കര,കാട്ടാക്കട മണ്ഡലങ്ങളില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
കോട്ടയത്തും സമാനമായ പ്രശ്‌നങ്ങള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലാണ് എപ്പോഴും പാര്‍ട്ടി യുവാക്കളെ പരീക്ഷിക്കുന്നത്. ഇവിടെ ഉമ്മന്‍ ചാണ്ടിയുടെ സിറ്റിംങ്ങ് സീറ്റാണ്. സിന്ദു ജോയി, റെജി സഖറിയ എന്നിവര്‍ നിന്ന് നേരത്തെ പരാജയപ്പട്ടെതാണ്. എന്നാല്‍ ഇത്തവണയും ഡി.വൈ.എഫ്.ഐ യുടെ കേന്ദ്രകമ്മറ്റിയംഗവും സി.പി.എൈ. എം ജില്ലാകമ്മറ്റി മെമ്പറുമായ റെജി സഖറിയായെ തന്നെ പരിഗണിക്കാനാണ് സാധ്യത. എസ്. എഫ്.ഐ സംസ്ഥാന പ്രസിഡന്റൊയി തിരഞ്ഞെടുത്ത ജെയ്ക് സി തോമസിന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നു. പുതുപ്പള്ളി മണ്ഡലംകാരനെന്ന നിലയിലാണ് ജെയ്കിനെ പരിഗണിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ അഴിമതി ഇമേജിനെതിരെ യുവക്കാളെ വച്ച് വിജയിക്കാംമെന്ന് പാര്‍ട്ടി കരുതുന്നത് എന്നാല്‍ വിജയിക്കില്ലെന്നുള്ള സീറ്റുകളില്‍ പാര്‍ട്ടി തങ്ങളെ ബലിയാടുകളാക്കുകയെന്നാണ് യുവജന സംഘടനകളുടെ പക്ഷം. സീറ്റ് വിഭജനത്തില്‍ യുവാക്കളെ പരിഗണിക്കാത്തതിനെതിരെ ശക്തമായിത്തന്നെ പ്രതികരിക്കുമെന്നാണ് യുവജന സംഘടനകള്‍ നല്കുന്ന സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha