സരിത എസ്.നായര്‍ ഇന്നും ഹാജരായില്ല, കാത്തിരിക്കാന്‍ കഴിയില്ലെന്ന് കമ്മിഷനില്‍

സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍ ഇന്നും കമ്മിഷനില്‍ ഹാജരായില്ല. മറ്റു ചില ജോലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ഹാജരാകുന്നതില്‍ നിന്നും സരിത ഒഴിവായത്. 28 ന് ഉറപ്പായും ഹാജരാകാമെന്നും സരിതയുടെ അഭിഭാഷകന്‍ കമ്മിഷനെ അറിയിച്ചു. കമ്മിഷനു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നും തുടര്‍ച്ചയായി ഒഴിവാകുന്ന സരിതയുടെ നടപടി ശരിയല്ലെന്നും അടുത്ത 21 ന് നിര്‍ബന്ധമായും ഹാജരാകണമെന്നും സോളാര്‍ കമ്മിഷന്‍ വ്യക്തമാക്കി. സരിതയുടെ മൊഴിയെടുക്കല്‍ ലോകാവസാനം വരെ നീട്ടാനാകില്ലെന്ന് സോളാര്‍ കമ്മിഷന്‍ നേരത്തെ പരിഹാസ രൂപേണ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ സരിതയുടെ മൊഴിയെടുക്കാന്‍ വൈകിക്കുന്നതില്‍ ചില രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. തിരഞ്ഞെടുപ്പ് അടുത്തിരുക്കുന്ന സമയത്ത് സരിത കൂടുതല്‍കാര്യങ്ങള്‍ പുറത്ത് വിട്ടാല്‍ ചില നേതാക്കള്‍ക്ക് നിയമസഭയിലേക്ക് ഴമ്ടുക.റാന്‍ കഴിയില്ലാത്തതിനാലാണ് ഇപ്പോള്‍ മൊഴി നീട്ടികൊണഅട് പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha