പിസി ജോര്‍ജ്ജ് എന്‍ഡിഎയിലേക്ക്, സഭയുടെ എതിര്‍പ്പുള്ളതിനാല്‍ പിസിക്ക് സിറ്റ് നല്‍കാനാകില്ലെന്ന് സിപിഎം

മാണിയുമായി തെറ്റിപ്പിരിഞ്ഞ ജോര്‍ജ്ജിന് ഇപ്പോള്‍ മത്സരിക്കാന്‍ സീറ്റില്ലാത്ത സ്ഥിതി. കേരളാ കോണ്‍ഗ്രസ് വിട്ടിറങ്ങിയ പിസി ജോര്‍ജ്ജ് സിപിഎം പിന്തുണയോടെ പൂഞ്ഞാറില്‍ നിന്ന് വീണ്ടും നിയമസഭയിലെത്താനായിരുന്നു പ്ലാന്‍. എന്നാല്‍ സിപിഎം സഭയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം പിസിക്ക് സീറ്റുകൊടുക്കാനാകില്ല. ഇത് തിരിച്ചറിഞ്ഞാണ് അവസാനത്തെ ആശ്രയമെന്ന നിലയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ പിസിജോര്‍ജ്ജ് ചേക്കേറുന്നത്. പിസിയുടെ എന്‍ഡിയേയിലേക്കുള്ള ചര്‍ച്ചകള്‍ക്ക് പിന്നില്‍ മുന്‍കേന്ദ്ര മന്ത്രി പിസി തോമസാണ്.
എന്ത് വിലകൊടുത്തും പിസി ജോര്‍ജ്ജിന് പൂഞ്ഞാറില്‍ മത്സരിച്ച് ജയിച്ചേ പറ്റു. ഇത് പിസിയുടെ അഭിമാന പോരാട്ടമാണ്. ഇടതു മുന്നണിയുടെ പിന്തുണയോടെ ജയിക്കാം എന്നണ് പിസി കരുതിയത്. പിസി ജോര്‍ജ്ജിന് പള്ളിയുടെ പിന്തുണയും ഇല്ല. അത്‌കൊണ്ട് തന്നെ പൂഞ്ഞാര്‍ കൈവിട്ടാല്‍ അത് ജോര്‍ജിന് രാഷ്ട്രീയ വനവാസത്തിന്റെ കാലമൊരുക്കും. അതുകൊണ്ട് തന്നെ സാധ്യത സജീവമാക്കാന്‍ അവസാനത്തെ വഴി നോക്കുകയാണ്. എന്നാല്‍ സഭയുടെ എതിര്‍പ്പ് മൂലം പൂഞ്ഞാറില്‍ ജോര്‍ജുമായി സഖ്യത്തിന് പറ്റാത്ത സ്ഥിതിയിലാണ് സിപിഐ(എം). കഴിഞ്ഞ ദിവസവും ജോര്‍ജിനോട് സിപിഐ(എം) ഇക്കാര്യം വ്യക്തമാക്കി.
മധ്യകേരളത്തില്‍ സഭയുമായി സിപിഐ(എം) ഉണ്ടാക്കിയ ധാരണ പ്രകാരം ജോര്‍ജ് ജെ മാത്യുവെന്ന പഴയ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇടത് സ്വതന്ത്രനാക്കണം. സമഗ്ര പാക്കേജിന്റെ ഭാഗമാണ് ഈ നിര്‍ദ്ദേശം. ഇത് തള്ളിക്കളയാന്‍ സിപിഎമ്മിന് കഴിയില്ല. പള്ളിയുടെ പിന്തുണയില്ലാതെ ജോര്‍ജിന് നേട്ടമുണ്ടാക്കാന്‍ കഴിയുകയുമില്ല. ഇതിനൊപ്പം കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെ നിര്‍ണ്ണായക സീറ്റുകളില്‍ ജയിച്ചു കയറാന്‍ സിപിഎമ്മിന് സഭയുടെ അനുഗ്രഹം അനിവാര്യതയുമാണ്. അതുകൊണ്ട് തന്നെ ജോര്‍ജിനെ കൈവിട്ടേ മതിയാകൂ. ഇത് ജോര്‍ജും തിരിച്ചറിയുന്നു. എന്നാല്‍ ഇടതു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും വരെ ജോര്‍ജ് പ്രതീക്ഷ കൈവിടില്ല.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു സിപിഐ(എം) അണികളുടെ പൊതു വികാരം. സംസ്ഥാന നേതൃത്വത്തെ ഇത് അറിയിക്കുകയും ചെയ്തു. അപ്പോഴാണ് സഭയുമായുള്ള സഖ്യം എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ജോര്‍ജ് ജെ മാത്യുവാകും സ്ഥാനാര്‍ത്ഥിയെന്ന് പ്രാദേശിക നേതൃത്വത്തെ സംസ്ഥാന നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതില്‍ കടുത്ത അതൃപ്തി പ്രാദേശിക ഘടകത്തിലുണ്ട്. ജോര്‍ജ് ജെ മാത്യുവിനേക്കാള്‍ നല്ലത് പിസി ജോര്‍ജാണെന്നാണ് ഇവരുടെ നിലപാട്. വലിയ സമ്മര്‍ദ്ദം ജോര്‍ജ് ജെ മാത്യുവിനെതിരെ ചെലുത്തുന്നുമുണ്ട്. ഇതാണ് പിസി ജോര്‍ജിന്റെ ഏക ആശ്വാസം.സ്ഥാനാര്‍ഥി പട്ടിക വന്നിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറാഞ്ഞാണ് പിസിയുടെ തീരുമാനം.
ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും വരും ജോര്‍ജ് പരസ്യ പ്രതികരണമൊന്നും നടത്തില്ല. എന്നാല്‍ തദ്ദേശത്തില്‍ തന്റെ സഹകരണത്തോടെ നേട്ടമുണ്ടാക്കിയ സിപിഐ(എം) പൂഞ്ഞാറില്‍ തന്നെ ചതിക്കുകയാണെന്ന് ജോര്‍ജ് തിരിച്ചറിയുന്നുമുണ്ട്. ബിജെപിയും ബിഡിജെഎസുമായും ജോര്‍ജ് ചര്‍ച്ച നടത്തും. എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ജോര്‍ജ് ജെ മാത്യു സ്ഥാനാര്‍ത്ഥിയായി എത്തുന്നതില്‍ പ്രതിഷേധമുള്ള സിപിഎമ്മുകാരും തനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. കേരള സെക്യുലര്‍ പാര്‍ട്ടി (കെ.എസ്പി) എന്ന പുതിയ പാര്‍ട്ടി ഈ മാസം അവസാനം നിലവില്‍ വരും. തനിക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജിനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ജോര്‍ജിന് ആഗ്രഹമുണ്ട്. എന്നാല്‍ ആരും ഇത് സമ്മതിക്കില്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. പൂഞ്ഞാറില്‍ ജയിച്ച് നിയമസഭയിലെത്തിയാല്‍ തന്നോട് ഇടത്‌വലത് മുന്നണികള്‍ കാട്ടുന്ന അവഗണനയ്ക്ക് തിരിച്ചടി നല്‍കാമെന്നാണ് ജോര്‍ജിന്റെ കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha