അന്ധവിശ്വാസം മൂലം മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞിനെ മണ്ണില്‍ പാതി കുഴിച്ചിട്ടു

കടുത്ത അന്ധവിശ്വാസം മൂലം മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞിനെ മണ്ണില്‍ പാതി കുഴിച്ചിട്ടു. ബാംഗ്ലൂറിലെ ബീദറിലാണു സംഭവം. ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ സൂര്യഗ്രഹണ സമയത്താണു ചെളിക്കൂമ്പാരത്തില്‍ കഴുത്തിനു താഴെ വരെ കുഴിച്ചിട്ടത്. ജന്മനാ ശാരീരിക വൈകല്യമുള്ള കുട്ടിയുടെ അസുഖം ഭേദമാകാന്‍ വേണ്ടിയാണിങ്ങനെ ചെയ്തതെന്നാണു മാതാപിതാക്കള്‍ പറയുന്നത്. മൂന്നുമണിക്കൂറോളം മണ്ണില്‍ പുതഞ്ഞുകിടന്ന കുഞ്ഞിന്റെയും കുഞ്ഞിനു കാവലിരിക്കുന്ന മാതാപിതാക്കളുടെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു പുറംലോകം സംഭവമറിഞ്ഞത്. പരിഷ്‌കൃത സമൂഹത്തിലും പാകൃതമായ ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha