റിയാലിറ്റി ഷോ താരം ശാശ്വതിയുടെ മൊഴികേട്ട് പൊലീസ് ഞെട്ടി, കൊലപാതകം സിനിമാ സ്റ്റൈലില്‍

അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ യുവാവിനെ കല്ലുകൊണ്ട് ഇടിച്ച് കൊലപെടുത്തിയ സംഭവത്തിന് പിന്നിലെ പ്രധാന പ്രതിയും കോണ്‍ഗ്രസ് നേതാവുമായ റഷീദിനെ പിടികൂടാനുള്ള പൊലീസ് നീക്കങ്ങള്‍ എങ്ങുമെത്തുന്നില്ല. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റിഷീദുമായി ബന്ധമുള്ള മുന്‍ കെപിസിസി സെക്രട്ടറിയെ കേസില്‍ പ്രതിചേര്‍ക്കുന്നതിലും തീരുമാനമായില്ല. കേസില്‍ ്അറസ്റ്റിലായ മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ താരം ശാശ്വതിയുടെ മൊഴിയില്‍ എല്ലാം വ്യക്തമാക്കിയിട്ടും കെപിസിസി നേതാവ് കേസില്‍ പ്രതിയാകാത്തത് പുതിയ സംശയങ്ങള്‍ക്കും ഇട നല്‍കുന്നു.
ശാശ്വതിയുടെ വെളിപ്പെടുത്തലില്‍ കേസ് എടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാവിനായി കള്ളക്കളികള്‍ സജീവമാണെന്നാണ് സൂചന. 'മൂന്ന് ദിവസം ഫ്‌ളാറ്റിനകത്തെ മുറിയില്‍ കെട്ടിയിട്ട് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. ആദ്യം വടികൊണ്ടായിരുന്നു പ്രഹരം. എന്നിട്ടും ഉള്ളിലെ വൈരാഗ്യം അടങ്ങിയില്ല. പിന്നീട് ബാത്ത്‌റൂമിലെ അലക്കുകല്ലുകൊണ്ട് തലക്കടിച്ചു. ഞരമ്പ് പൊട്ടി രക്തമൊഴുകുംവരെ മര്‍ദ്ദനം തുടര്‍ന്നു. ബോധം തെളിയാതെ വന്നപ്പോള്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെയും സുഹൃത്തിനെയും വിളിച്ച് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു...എന്നാല്‍ ശാശ്വതിയുടെ മൊഴി. അതിന് മുമ്പ് കെപിസിസി മുന്‍ സെക്രട്ടറി എത്തിയെന്ന് ശാശ്വതി സമ്മതിച്ചിട്ടുമുണ്ട്.
ഷൊര്‍ണൂര്‍ ലത നിവാസില്‍ ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ സതീശനാണ് കൊല്ലപ്പെട്ടത്. സതീശനും സുഹൃത്ത് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമായ റഷീദിനും ശാശ്വതിയുമായുള്ള ബന്ധമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. ഇയാളെ പിടികൂടിയാലേ കൊലപാതകത്തിന്റെ ശരിക്കുള്ള ചുരുള്‍ നിവരൂ. എന്നാല്‍ ഇതിന് പൊലീസ് തയ്യാറാകുന്നില്ല. കെപിസിസി നേതാവ് കുടുങ്ങുമെന്നതിനാലാണ് ഇതെന്നാണ് സൂചന. കൊല നടത്തിയതുകൊടൈക്കനാല്‍ യാത്രക്ക് ശേഷാണെന്നും ശാശ്വതി വെളിപ്പെടുത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ സ്വദേശിയായ ശാശ്വതി എന്ന് വീട്ടമ്മ ചാനല്‍ റിയാലിറ്റി ഷോയിലൂടെയാണ് പൊതുപരിപാടികളില്‍ സജീവമാകുന്നത്. ഇടക്കാലത്ത് ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ ഇവര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ താമസം തുടങ്ങി. കുഞ്ഞും ഒപ്പമുണ്ടായിരുന്നു. ഈ സമയത്താണ് അയ്യന്തോള്‍ സ്വദേശിയും കോണ്‍ഗ്രസ് ബ്ലോക്ക് നേതാവുമായ റഷീദുമായി ശാശ്വതി അടുക്കുന്നത്. റഷീദിന്റെ ഭാര്യയും ശാശ്വതിയും സുഹൃത്തുക്കളായിരുന്നു. ഈ അടുപ്പമാണ് പിന്നീട് ഇവരുവരും തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളിലേക്ക് നീങ്ങിയത്.
സതീഷിനെ കഠിനമായി മര്‍ദ്ദിച്ചതെന്ന് ശാശ്വതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ബീയര്‍ മാത്രമാണ് താന്‍ കഴിച്ചിരുന്നതെന്നും എന്നാല്‍, അതില്‍ മറ്റാരോ മദ്യം കലര്‍ത്തിയിരുന്നതിനാല്‍, അതിന്റെ ലഹരിയിലാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും യുവതി പറയുന്നു. പെണ്‍ വിഷയം തന്നെയാണ് കൊലപാതകത്തിന് കാരണമായതെന്നും ശാശ്വതി സമ്മതിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ റഷീദുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. റഷീദ് അറിയാതെ കൊല്ലപ്പെട്ട സതീഷുമായി ബന്ധം പുലര്‍ത്തി.
എന്നാല്‍, ഇക്കാര്യം റഷീദിനോട് മദ്യലഹരിയിലായിരുന്നപ്പോള്‍ സതീഷ് വെളിപ്പെടുത്തി. പിന്നീട് ഫ്‌ളാറ്റില്‍ വച്ച് സതീഷിന്റെ സാന്നിദ്ധ്യത്തില്‍ ഇക്കാര്യം ശാശ്വതിയോട് റഷീദ് ചോദിച്ചു. ശാശ്വതി അത് നിഷേധിച്ചു. എങ്കിലും അടങ്ങാത്ത പക തോന്നി. ആ പകയിലാണ് ഇല്ലാത്ത കാര്യം പറയുമോടാ എന്നു ചോദിച്ച് താന്‍ മര്‍ദ്ദിച്ചതെന്ന് ശാശ്വതി വെളിപ്പെടുത്തി. ഫ്‌ളാറ്റില്‍ മൂന്നു ദിവസം കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബാത്ത് റൂമില്‍ തുണികള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ല് എടുത്ത് മുതുകത്ത് ആഞ്ഞ് ഇടിക്കുകയായിരുന്നു. മുതുകത്തെ ഞരമ്പുകള്‍ തകര്‍ന്നാണ് ചോര വാര്‍ന്ന് സതീഷ് മരിച്ചത്. കേസില്‍ അറസ്റ്റിലായ കൃഷ്ണപ്രസാദുമായും അവിഹതമുണ്ടെന്നും ശാശ്വതി സമ്മതിച്ചിട്ടുണ്ട്.
റഷീദും ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് റഷീദ് ഒളിവിലാണ്. റഷീദ് നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ജുവലറിയില്‍ നിന്ന് കൊണ്ടുപോയ കിലാേക്കണക്കിന് ആഭരണങ്ങള്‍ വഴിയില്‍ തടഞ്ഞ് തട്ടിയെടുത്ത കേസിലെ പ്രതിയാണ്. അതിന്റെ വിചാരണയ്ക്കിടയില്‍ റഷീദ് പാര്‍ട്ടി ബ്‌ളോക്ക് പ്രസിഡന്റായി. ഇപ്പോള്‍ ഫ്‌ളാറ്റില്‍ വന്നുപോയ മുന്‍ കെ. പി.സി. സി. സെക്രട്ടറിയുടെ പിന്തുണയോടെയാണ് പദവി സംഘടിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha