ചിക്കന്‍ മസാലയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറക്കെതിരെ നടപടിക്കൊരുങ്ങുന്നു

തിരൂരില്‍ നിന്നും ചിക്കന്‍ മസാലയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറക്കെതിരെ നടപടിക്കൊരുങ്ങുന്നു. ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ നിറപറ ചിക്കന്‍ ചില്ലി പൗഡറിന്റെ പരിശോധനാഫലം പുറത്തു വന്ന സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ വിഷയത്തില്‍ ഇടപെട്ടതോടെയാണ ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം സാധ്യമായത്. നിറപറ ഉല്പ്പന്നങ്ങള്‍ക്കെതരെ കടുത്ത നടപടി സ്വീകരിച്ച ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ ഉത്തരവുകളെ മറികടന്ന് സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഇതോടെ മായം കലര്‍ന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ വീണ്ടും വിഫണിയില്‍ എത്തിയിരുന്നു. ഇപ്പോഴത്തെ ഈ ഉത്തരവില്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി.വി അനുപമയ്ക്ക് അഭിമാനിക്കാം. തന്റെ ഒറ്റയാ്# പോരാട്ടത്തിന്റെ ശ്രമഫലമായിട്ടാണ് ഈ വിധി വന്നിരിക്കുന്നത്.
ലാബോറട്ടറിയില്‍ പരിശോധനക്ക് വിധേയമാക്കിയ ചിക്കന്‍ ചില്ലിപൗഡര്‍ ഭക്ഷ്യയോഗ്യമല്ലെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാര്‍ത്ഥമാണെന്നുമാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൗഡറില്‍ പുഴുക്കളും പ്രാണികളും നിറഞ്ഞ് ഉപയോഗയോഗ്യമല്ലെന്നും പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമ നടപടികള്‍ നടത്തുക. കോഴിക്കോട് മാലാപറമ്പ് റീജണല്‍ അനാലിസീസ് ലബോറട്ടറിയില്‍ പരിശോധനക്ക് അയച്ച ചിക്കന്‍ പൗഡറിന്റെ ഫലം കഴിഞ്ഞ ദിവസമാണ് അറിവായത്. ഫെബ്രുവരി 24ന് മുത്തൂര്‍ താമസക്കാരനും താനൂര്‍ കെ.പുരം സ്വദേശിയുമായ ടി.കെ മുസ്തഫ കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ചിക്കന്‍ പൗഡര്‍ പരിശോധനക്ക് അയച്ചത്. തുടര്‍ന്ന് 14 ദിവസത്തെ പരിശോധനാപ്രക്രിയയ്ക്കു ശേഷമാണ് ഫലം അറിവായത്.
ലബോറട്ടറിയില്‍നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടിന്മേല്‍ നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ മറുനാടന്‍ മലയാളിയോടു പറഞ്ഞു. ഭക്ഷ്യസുരക്ഷാ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ മുഖേന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കായിരിക്കും അനുമതി തേടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അനുമതി ലഭിക്കുന്ന മുറക്ക് നിയമോപദേശം തേടി തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുഴുക്കള്‍ കണ്ടെത്തിയ അതേ ബാച്ച് നമ്പറിലെ മറ്റു പാക്കറ്റുകള്‍ കമ്പനി അധികൃതര്‍ മാര്‍ക്കറ്റുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതേ ബാച്ച് നമ്പറിലുള്ള ഏതാനും പാക്കറ്റുകള്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ല. ചിക്കന്‍ ചില്ലി പൗഡറില്‍ ഉള്‍പ്പെടുത്തിയ ചേരുവകളിലെ കാലപ്പഴക്കമാവാം പാക്കറ്റില്‍ പുഴുക്കള്‍ നിറയാന്‍ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഫെബ്രുവരി 22ന് തിരൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ നിറപറ ചിക്കന്‍ ചില്ലി മസാലപ്പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 2015 ജൂണ്‍ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ കാലാവധി തീരുംമുമ്പ് ചിക്കന്‍ പൗഡറില്‍ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തുകയായിരുന്നു. കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കന്‍ ചില്ലി മസാലപ്പൊടിയാണ് പുഴുക്കളെ കണ്ടെത്തിയിരുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് തിരൂര്‍ നഗരസഭാ ആരോഗ്യ വകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഉപഭോക്താവ് ടികെ മുസ്തഫ പരാതി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫൂഡ് ആന്‍ഡ് സേഫ്റ്റി കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍ ഹലീല്‍, മൊബൈല്‍ വിജിലന്‍സ് സ്‌ക്വാഡ് ഓഫീസര്‍ പി.ജെ വര്‍ഗീസ് എന്നിവര്‍ തിരൂരുലെത്തി തെളിവെടുപ്പ് നടത്തുകയും മസാലപ്പൊടി പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ദിവസം തിരൂര്‍ നഗരസഭാ അധികൃതര്‍ക്ക് ഉപഭോക്താവ് പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ യാതൊരു നടപടിയും എടുത്തിരുന്നില്ല. പിന്നീട് കോഴിക്കോട് നിന്നും എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ചിക്കന്‍ പൗഡര്‍ സീല്‍ചെയ്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാവുന്ന ചിക്കന്‍ പൗഡറിനെതിരെ പരാതി ലഭിച്ചിട്ടും ഇതുവരെയും നടപടിയെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറായില്ല. അതേസമയം നിറപറ കമ്പനി അധികൃതര്‍ മുനിസിപ്പല്‍ ഭരണസമിതി അംഗങ്ങളെയും പരാതിക്കാരനെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പരാതിക്കാരന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചതോടെ ഇവര്‍ പിന്‍വാങ്ങി. എന്നാല്‍ കമ്പനി അധികൃതരില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം നഗരസഭക്കു മേല്‍ വന്നതോടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി നഗരസഭയും തടിതപ്പി. ഹൈക്കോടതി സ്‌റ്റേയുടെ മറവില്‍ മായം കലര്‍ത്തിയ നിറപറ കറിപൗഡറുകള്‍ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റെഴിക്കുന്നത്. മായംകലര്‍ത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകള്‍ വില്‍പന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ നിലനില്‍ക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറില്‍ അന്നജം മായമായി ചേര്‍ക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറയുടെ മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിര്‍മ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങി വിപണിയില്‍ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളില്‍ നിന്നും വ്യക്തമാകുന്നത്.
സ്‌റ്റേറ്റ് ഫൂഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്ററിനു കീഴിലെ വിവിധ റീജണല്‍ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണര്‍മാര്‍ക്കു ലഭിച്ച പരാതികള്‍ മാത്രം 150 നു മുകളില്‍ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡര്‍ കമ്പനിക്കെതിരെയാണ്. ഇതില്‍ 78 പരാതികളില്‍ കേസെടുത്ത് നടപടി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളില്‍ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതല്‍ മായം കലര്‍ത്തിയ കറിപൗഡറുകള്‍ വിറ്റൊഴിക്കുന്നത് കോഴി മസാലിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha