കെ.സി ജോസഫിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു, നടപടികള്‍ കോടതി അവസാനിപ്പിച്ചു

കെ സി ജോസഫിനെതിരെയുള്ള കോടതി അലക്ഷ്യകേസ് നടപടികള്‍ കോടതി അവസാനിപ്പിച്ചു. കെ.സി ജോസഫിന്റെ മാപ്പപേക്ഷ അംഗീകരിക്കാനാകുന്നതെന്ന് കോടതി വ്യക്തമാക്കി. മന്ത്രിയുടെ മാപ്പപേക്ഷയോടെ ജനങ്ങള്‍ക്കിടയിലുള്ള ധാരണ ധാരണ മാറി. പൊതുപ്രവര്‍ത്തകനും മന്ത്രിയും എന്ന് നിലയിലാണ് കെസി ജോസഫിന്റെ മാപ്പപേക്ഷ പരിഗണിക്കേണ്ടത്. മന്ത്രിമാര്‍ പ്രസ്താവനകള്‍ തയ്യാറാക്കുമ്പോള് പ്രത്യകം ശ്രദ്ധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
കോടതി നിര്‍ദ്ദേശ പ്രകാരം മന്ത്രി ഇന്ന് ഹൈക്കോടതിയില്‍നേരിട്ട് ഹാജരായി. ഫെയ്‌സ്ബുക്കിലൂടെ മാപ്പ് പറഞ്ഞ വിവരം മന്ത്രി കോടതിയെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലവും സമര്‍പ്പിച്ചു. അറിയാതെ സംഭവിച്ച പിഴവിന് നിരുപാധികം മാപ്പു നല്‍കണമെന്ന് അഭിഭാഷകന്‍ മുഖേനെ കൊടുത്തുവിട്ട സത്യവാങ്മൂലത്തില്‍ കെ സി ജോസഫ് ആവശ്യപ്പെട്ടിരുന്നു. മാപ്പു നല്‍കി ഇനി കേസുമായി മുന്നോട്ടു പോകരുതെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിക്കെതിര പരാമര്‍ശം നടത്തിയ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരുന്നു കേസിന് ആധാരം. ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്നായിരുന്നു കോടതി നിരീക്ഷണത്തെ മന്ത്രി കെസി ജോസഫ് അധിക്ഷേപിച്ചത്. ഇത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി എംഎല്‍എയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha