പരസ്യ സംവാദത്തിന് ക്ഷണിച്ച പതിനഞ്ചു വയസ്സുകാരി ജാന്‍വി ബെഹാല്‍ലിന് കനയ്യ കുമാറിന്റെ മറുപടി

അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ തന്നെ പരസ്യ സംവാദത്തിന് ക്ഷണിച്ച പതിനഞ്ചു വയസ്സുകാരി ജാന്‍വി ബെഹാല്‍ലിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ മറുപടി. തന്നെ സംവാദത്തിന് ക്ഷണിച്ച വിദ്യാര്‍ത്ഥിക്ക് ആശംസകള്‍ അറിയിക്കുന്നുവെന്ന് കനയ്യകുമാര്‍ പറഞ്ഞു. ജീവിതത്തില്‍ ഏറെ ഉയരത്തില്‍ എത്താന്‍ സാധിക്കട്ടെ, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി വരെ സംവദിക്കാനുള്ള അവസരം ജാന്‍വിക്ക് സിദ്ധിക്കട്ടെയെന്നും കനയ്യ കുമാര്‍ ആശംസിച്ചു.
ലുധിയാനയില്‍ നി്ന്നുള്ള ജാന്‍വിയാണ് കനയ്യ കുമാറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ജാന്‍വിയെ ആദരിച്ചിരുന്നു. . ലുധിയാനയിലെ ഡിഎവി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ജാന്‍വി എന്‍ജിഒയുടെ സജീവ പ്രവര്‍ത്തകയുമാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha