തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; 10.5 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. 10.5 കിലോ കഞ്ചാവുമായി രണ്ട്് പേരെ ഷാഡോ പോലീസ് പിടികൂടി. ബീമാപള്ളി സ്വദേശികളായ ദിലീപ് (36), ദില്‍ജി (42) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ബീമാപള്ളിക്ക് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൊത്തകച്ചവടക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം ബീമാപള്ളി, കരിമടം കോളനി എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നടത്തിയിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയുടെ സമീപത്ത് പ്രതികളുടെ സംഘം കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു. കോളജ് വിദ്യാര്‍ഥികളെയും കൗമാരക്കാരെയുമാണ് സംഘം ലക്ഷ്യമിട്ട് കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha