വിജയ് മല്യ രാജ്യം വിട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് അരവിന്ദ് കേജ്‌രിവാള്‍

മദ്യ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. സിബിഐ നേരിട്ട് പ്രധാനമന്ത്രിയെയാണ് കാര്യങ്ങള്‍ അറിയിക്കുക. ആയതിനാല്‍ വിജയ് മല്യ രാജ്യം വിട്ടതിന് ഉത്തരം പറയേണ്ട ബാധ്യത പ്രധാനമന്ത്രിക്കുണ്ട്.
ഉന്നത കേന്ദ്രത്തില്‍ നിന്നും ഉത്തരവ് ലഭിക്കാതെ മല്യയെ രാജ്യം വിടാന്‍ സിബിഐ അനുവദിക്കില്ലെന്നും കേജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്കു മുങ്ങിയത്. ലണ്ടനിലെ ആഡംബര വസതിയില്‍ വിജയ് മല്യ ഉണ്ടെന്നാണു വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha