കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ് രംഗത്ത്

തൃശൂരിലെ കുതിരാനിൽ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസ മേഖലയിൽ നിന്ന് നീക്കാനായി പ്രത്യേക ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിച്ച് ആനയെ കാടുകയറ്റി സോളാർവേലി സ്ഥാപിക്കാനാണ് ആദ്യ പദ്ധതിയുള്ളത്. ഇത് വിജയം കണ്ടില്ലെങ്കിൽ മയക്കുവെടി വെച്ച് ആനയെ പിടികൂടുകയും ചെയ്യും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനായി എഐ ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഡ്രോൺ ഉപയോഗിച്ചും ആനയെ നിരീക്ഷിക്കുന്നുണ്ട്.ആനയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിൽ എന്ന് കണ്ടാൽ അടിയന്തരമായി ദൗത്യം തുടങ്ങും .ആനയെ നിരീക്ഷിക്കാനായി വയനാട്ടിൽ നിന്നുള്ള സംഘം കുതിരാനിൽ എത്തിയിട്ടുണ്ട്.
കുതിരാനിൽ കാട്ടാനയുടെ ആക്രമണത്തിൽ നേരത്തെ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതർ പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു
https://www.facebook.com/Malayalivartha

























