മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം.. വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി..

ഗോഡ്സ് ഓൺ കൺട്രി എന്ന് നമ്മൾ പറയുമെങ്കിലും ഇന്ന് ആ കേരളത്തിന്റെ അവസ്ഥ വളരെ മോശമാണ് . ഏറ്റവും ഒടുവിലായി യുവതിക്ക് നേരിടേണ്ടി വന്നതും വളരെ മോശം അനുഭവമാണ് . മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയ്ക്ക് വഴിയൊരുക്കി. മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോൾ പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം ജാൻവി എന്ന യുവതിയാണ് പങ്കുവച്ചത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറാണ് യുവതി. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും
സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു. ദുരനുഭവം ഒരിക്കലും മറക്കാനാകില്ല. ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി 3 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പറയുന്നു. ‘‘ഉപഭോക്താക്കൾക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയൻ ടാക്സി ഡ്രൈവർമാർ ഓൺലൈൻ ടാക്സി നിരക്കിനെക്കാൾ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓൺലൈനിൽ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളിൽ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചു.
ചിലരെ രാത്രി വൈകി ടാക്സി ഗ്രൂപ്പുകൾ പിന്തുടർന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളിൽ താമസിക്കാൻ നിർബന്ധിതരാക്കി. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദർശിക്കാൻ എനിക്ക് ഇനി കഴിയില്ല.’’ – ജാൻവി വിഡിയോയിൽ പറയുന്നു.മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയുടെ വിഡിയോ ഒറ്റപ്പെട്ട സംഭവമല്ല. ഓൺലൈൻ ടാക്സി കാറിൽ മൂന്നാറിൽ എത്തുന്ന ഭൂരിഭാഗം പേരും നേരിട്ട ദുരനുഭവമാണിത്.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴാണ് ‘ഇനി കേരളത്തിലേക്കേ ഇല്ല’ എന്ന് ഒരു യുവ വിനോദ സഞ്ചാരി പറയുന്നത്.വിനോദ സഞ്ചാരികൾക്ക് ഓൺലൈൻ ടാക്സി ഡ്രൈവർമാർ കുറഞ്ഞ നിരക്കിൽ വാഹന സൗകര്യം നൽകുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കൽ ടാക്സി ഡ്രൈവർമാരുമായി സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്.വിനോദസഞ്ചാരികളെ ശല്യപ്പെടുത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്താണ്, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വാഹനങ്ങൾ എന്നിവയെല്ലാം വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന നിരക്ക് ഈടാക്കുന്നു.
ഇത് തുടർന്നാൽ ടൂറിസം കേരളത്തിൽ അവസാനിക്കും. എന്തുകൊണ്ട് നാട്ടിലെ ഈ ടാക്സി ഡ്രൈവർമാർക്ക് 'ഊബറിലോ, ഓലയിലോ' രജിസ്റ്റർ ചെയ്ത് മാന്യമായ കൂലി മേടിച്ച് സർവീസ് നടത്തികൂടാ ഹിത് പിണറായി തമ്പുരാന്റെയും, മരുമോന്റെയും അൽ ഖേരളം ആണ് ..ഇതിനാണ് സാക്ഷര കേരളം സുന്ദര കേരളം എന്ന് പറയുന്നത്...കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന്പിന്നാലെ മൂന്നാര്‍ പോലീസ് സ്വമേധയാ കേസെടുത്തു.
യൂബര്‍ വിരുദ്ധ ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതികള്‍. എഫ് ഐ ആറില്‍ ആരുടേയും പേരുകളില്ല. യൂബര്‍ ടാക്‌സിയില്‍ കയറിയതാണ് പ്രകോപനമെന്ന് എഫ് ഐ ആറിലുണ്ട്.മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് വച്ച് ടാക്‌സി ഡ്രൈവേഴ്‌സ് എന്ന് പറഞ്ഞ് കുറച്ചു പേര്‍ തടഞ്ഞു. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മിനിറ്റുള്ള വീഡിയോ കണ്ട സാഹചര്യത്തിലാണ് കേസെടുക്കുന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു. രണ്ടാം തീയതി ആറു മണിക്കാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126(2), 351(2), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്.
https://www.facebook.com/Malayalivartha























