സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക

ഏറ്റവും ഭാരമേറിയ ആശയ വിനിമയ ഉപഗ്രഹം സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ . 4410 കിലോ ഗ്രാം ഭാരമാണ് സിഎംഎസ്-03ക്കുള്ളത്. ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക.
43.5 മീറ്റര്‍ ഉയരുമുള്ള റോക്കറ്റ് ഇന്ന് വൈകുന്നേരം 5.26ന് സിഎംഎസ്-03യുമായി ബഹിരാകാശത്തേക്ക് കുതിക്കും. കാലാവധി കഴിഞ്ഞ ജി സാറ്റ് 7ന് പകരമായാണ് സിഎംഎസ് –03 വിക്ഷേപിക്കുന്നത്.
സൈനിക ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്തും. ദുരന്തനിവാരണത്തിനും ഉപയോഗിക്കും. ഏഴ് വർഷമാണ് കാലാവധി.
https://www.facebook.com/Malayalivartha


























