Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

ചന്ദനമരത്തിന് മുകളിൽ ഡബിൾ മോഹൻ: അകമ്പടിയായി അഞ്ചംഗസംഘവും; വിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്...

03 NOVEMBER 2025 04:02 PM IST
മലയാളി വാര്‍ത്ത

മറയൂർ ചന്ദനക്കാടുകളുടെ ഇടയിൽ ഡബിൾ മോഹൻ പ്രബലനാണ്. ഏതു പ്രതികൂല സാഹചര്യങ്ങളേയും ചങ്കുറപ്പോടെ നേരിട്ട് ചന്ദനം കടത്താൻ ഡബിൾ മോഹനു പ്രത്യേക കഴിവു തന്നെ. അവനു പിന്നിൽ മനസ്സം ശരീരവും അർപ്പിച്ച ഏതാനും ചെറുപ്പക്കാർ. ഈ ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവിൻ്റെ കഥ പറയുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന് പുതിയ പോസ്റ്റർ എത്തി. ചന്ദനമരത്തിനു മുകളിൽ അക്ഷോഭ്യനായ ഡബിൾ മോഹനും പിന്നിൽ മോഹൻ്റെ പിൻബലക്കാരായ അഞ്ചു ചെറുപ്പക്കാരും. കഥാപശ്ചാത്തലത്തിന് ഏറ്റവും അനുയോജ്യമായ പോസ്റ്റർ.

ആരെയും പെട്ടെന്ന് ആകർഷിക്കുന്ന ഈ പോസ്റ്റർ, നവമാധ്യമങ്ങളിലൂടെ ഏറെ വൈറലായിരിക്കുന്നു. പ്രഥ്വിരാജ് സുകുമാരന് അരങ്ങുതകർക്കാൻ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും ഡബിൾ മോഹൻ. നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് എ.വി.എ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ധീപ് സേനനും , ഏ..വി.അനൂപും ചേർന്നാണ് നിർമ്മിക്കുന്നത്. രതിയും, പ്രതികാരവും, പ്രണയവും കോർത്തിണക്കി യുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്. തുടക്കം മുതൽ ഉദ്വേഗം നിലനിർത്തിയാണ് ചിത്രത്തിൻ്റ കഥാ പുരോഗതി. വലിയ മുതൽമുടക്കിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം മികച്ച ആക്ഷൻ രംഗങ്ങളാലും സമ്പന്നമാണ്. പ്രിയംവദാ കൃഷ്ണനാന്നു നായിക.

അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.. കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം'ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ. എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ളാൻ. കലാസംവിധാനം - ജിത്തു സെബാസ്റ്റ്യൻ. മേക്കപ്പ് - മനു മോഹൻ' കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ. സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്' - പയസ്മോൻസണ്ണി.

 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ . അസ്സോസ്സിയേറ്റ് ഡയറക്ടർ - വിനോദ് ഗംഗ. ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ, സുപ്രീം സുന്ദർ, മഹേ,ഷ് മാത്യു. സ്‌റ്റിൽസ് - സിനറ്റ് സേവ്യർ. പബ്ളിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത് . പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. ലൈൻ പ്രൊഡ്യൂസർ - രഘു സുഭാഷ് ചന്ദ്രൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - - രാജേഷ് മേനോൻ , നോബിൾ ജേക്കബ്ബ്.

പ്രൊഡക്ഷൻ കൺട്രോളർ - അലക്സ് - ഈ. കുര്യൻ മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു-
വാഴൂർ ജോസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (57 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (1 hour ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (3 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends