"മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും" ; മന്ത്രി വി. അബ്ദുറഹിമാൻ

മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും. കത്ത് ലഭിച്ചുവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. വിഷൻ 2031ന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സ്പോർട്സ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനിടയിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. അർജന്റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്ന സന്ദേശം രണ്ടു ദിവസം മുൻപ് ലഭിച്ചതായി മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
‘‘അർജന്റീന കളിക്കാൻ വരുന്ന തീയതി അർജന്റീന ടീമും കേരള സർക്കാരും ഒരുമിച്ചു പ്രഖ്യാപിക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കും. ലയണൽ മെസി ഉൾപ്പെടുന്ന ടീം മാർച്ചിൽ കേരളത്തിലെത്തും. ഇക്കാര്യത്തിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്.’’– മന്ത്രി പറഞ്ഞു.
അതേസമയം, മെസി കേരളത്തില്‍ എത്താത്തതിന്‍റെ നിരാശ ആരാധകര്‍ക്കു മറക്കാം. ഡിസംബര്‍ 13നു ഹൈദരാബാദിലെത്തിയാല്‍ മെസിയുടെ സെലിബ്രിറ്റി മാച്ചും സ്വീകരണത്തിലും സംഗീത നിശയിലും പങ്കെടുത്തു മടങ്ങാം. മെസിയുടെ ഇന്ത്യാ ഗോട്ട് ടൂറില്‍ ഹൈദരാബാദിനെയും ഉള്‍പ്പെടുത്തി.
നിശബ്ദമായി കാര്യങ്ങള്‍ മുന്നോട്ടു നീക്കിയാണ് ഗോട്ട് ഇന്ത്യാ ടൂറില്‍ ചെന്നൈയെയും ബെംഗളൂരുവിനെയും പിന്നിലാക്കി ഹൈദരാബാദ് സ്ഥാനം പിടിച്ചത്. 13നു വൈകീട്ട് മെസി ഹൈദരാബാദില്‍ സെലിബ്രിറ്റി ഫുട്ബോളില്‍ പന്തു തട്ടും. ഇതുമാത്രമല്ല. നഗരത്തില്‍ വമ്പന്‍ സ്വീകരണവും സംഗീത നിശയുമുണ്ട്.
https://www.facebook.com/Malayalivartha























