പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...

കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളേ... രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല. ഇത് കണ്ടാൽ മറ്റേ ഡ്യൂപ്ളിക്കേറ്റ് നടിക്ക് ഭ്രാന്താവും... പാലക്കാട് SMILE ഭവന പദ്ധതിയുടെ ഭാഗമായി ഇൻഡൽ മണിയുമായി ചേർന്നു നിർമ്മിക്കുന്ന 8 മത് വീടിന്റെ തറക്കല്ലിടലിന് രാഹുൽ മാക്കൂട്ടത്തിൽ എം എൽ എയ്ക്കൊപ്പം ചലച്ചിത്ര താരം തൻവി പങ്കെടുത്തുവെന്ന രാഹുലിന്റെ ഫേസ്ബുക്ക് പേജിൽ നിറഞ്ഞ പ്രതികരണങ്ങളാണ് ഇത്. നിര്‍ബന്ധിതമായി ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതരമായ കുറ്റംചുമത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും പരാതിക്കാരിയെ കിട്ടാത്ത സാഹചര്യം ആയിരുന്നു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും പോലീസിനും ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചതും. 18 മുതല്‍ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെട്ടുവെന്നും ചിലരെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചെന്നുമായിരുന്നു എഫ്ഐആര്‍. മാധ്യമങ്ങളില്‍വന്ന വാര്‍ത്തയല്ലാതെ അതിനപ്പുറം ഒരു തെളിവും നല്‍കാന്‍ ഈ പരാതിക്കാര്‍ക്കായിട്ടില്ല. വലിയ തരത്തിലുള്ള സൈബർ അക്രമണങ്ങൾക്കായിരുന്നു രാഹുൽ ഇരയായത്. ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പങ്കെടുത്തപ്പോൾ തന്നെ ബിജെപിയിലടക്കം പ്രതിഷേധം ആളിക്കത്തിയിരുന്നു.
പാലക്കാട് നിയോജകമണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്വപ്‌ന പദ്ധതിയായ ‘സ്മൈൽ ഭവന’ത്തിന്റെ തറക്കല്ലിടൽ മുഖ്യാതിഥിയായി നടി തൻവി റാം ഒപ്പമെത്തിയിരുന്നു. സ്വന്തമായി ഒരു വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് തൻവി റാം ചടങ്ങിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം പാലിക്കുന്നതിന്റെ സന്തോഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പങ്കുവച്ചു.
വോട്ട് ചോദിക്കാൻ പോയപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ച വീടുകളിൽ കിടക്കുന്ന മനുഷ്യരെ കണ്ടതാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന് എംഎൽഎ വ്യക്തമാക്കി. പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫ് അലിയും അതിനുശേഷം സൈജു കുറുപ്പും എത്തിയിരുന്നു. ഇപ്പോൾ തൻവി റാം മുഖ്യാതിഥിയായി പങ്കെടുത്തതിൽ രാഹുൽ മാങ്കൂട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. പാലക്കാട് മണ്ഡലത്തിലെ നിരവധി കുടുംബങ്ങളുടെ ചിരകാല അഭിലാഷമാണ് 'സ്‌മൈൽ ഭവനം' പദ്ധതിയിലൂടെ യാഥാർത്ഥ്യമാകുന്നത്.
https://www.facebook.com/Malayalivartha
























