മോദിയുടെ പ്ലാൻ ബി മൂന്നാം പിണറായി ഗോവിന്ദ... ഇനി ശരണം സുപ്രീം കോടതി

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഐ.ആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2002 ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടര്‍ പട്ടിക പരിഷ്ക്കരിക്കുമ്പോഴുള്ള പ്രയാസങ്ങള്‍ നിരവധിയാണെന്നും എസ്.ഐ.ആര്‍ പ്രത്യേക ഉദ്ദേശ്യത്തോടെ നടപ്പാക്കുന്നതാണെന്നുമുള്ള ആശങ്ക രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കുവെച്ചു. മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ തുടങ്ങിയത് കേരളത്തെ ഭയപ്പെടുത്തുന്നു. യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്നും അർഹരല്ലാത്ത ഒരാളും ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കാനുള്ള നടപടിയാണ് എസ്.ഐ.ആർ. സി പി എമ്മിന്റെ സ്വന്തം ഉദ്യോഗസ്ഥൻമാർ തയ്യാറാക്കിയ വോട്ടർ പട്ടിക കേന്ദ്രം അട്ടിമറിച്ചാൽ 2026 ലെ മൂന്നാം പിണറായി ഗോവിന്ദയാകുമെന്ന് പിണറായിക്ക് നന്നായറിയാം.
2002ലെ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര്‍ നടത്തുന്നത്. പുതിയ പേരുകൾ ഇടക്ക് കൂട്ടിച്ചേർക്കാറുണ്ടെങ്കിലും മരണമടഞ്ഞവർ വരെ പട്ടികയിൽ തുടരുന്നതായി കാണാം. ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുണ്ടാകുന്നതും പലപ്പോഴും വിവാദമാകാറുണ്ട്. അത്തരം അപാകങ്ങളെല്ലാം പരിഹരിച്ച് പട്ടിക ശുദ്ധീകരിക്കാൻ എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നു.
ഇന്ത്യൻ പൗരരായ, 18 വയസ്സ് പൂർത്തിയായ, മണ്ഡലത്തിലെ സ്ഥിരതാമസക്കാരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക. 2002ലെ പട്ടികയിലുള്ളവർക്കും അവരുടെ മക്കൾക്കും പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതില്ല. 2002ലെ പട്ടികയിൽ ബന്ധുക്കൾ ഉള്ളവർക്കും ഇളവു നൽകുമെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ വ്യക്തതയില്ല.
എസ്.ഐ.ആർ നടപ്പാക്കുന്നത് ഇങ്ങനെയാണ്.
ഓരോ ബൂത്തിലും ശരാശരി 1000 വോട്ടർമാർ ഉണ്ടാകും. ചിലയിടത്ത് ഇത് 1200 വരെ പോകും. ബൂത്തുകളിൽ നിയമിക്കുന്ന ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) നിലവിലെ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോമുകൾ എത്തിക്കും. പുതുതായി വോട്ട് ചേർക്കാൻ ഫോം സിക്സും ഒഴിവാക്കാൻ ഫോം സെവനും തിരുത്താനോ വോട്ടുമാറ്റാനോ ഫോം എയ്റ്റുമാണ് നൽകേണ്ടത്. താൽക്കാലികമായി സ്ഥലംമാറി നിൽക്കുന്നവർക്ക് ഓൺലൈനായും ഫോം സമർപ്പിക്കാം.
അതായത് മരിച്ചുപോയവരെയും താമസം മാറിയവരെയും ഒന്നിലേറെ സ്ഥലങ്ങളിൽ വോട്ടുള്ളവരെയും തിരിച്ചറിയേണ്ടത് ബി.എൽ.ഒമാരാണ്. ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കരടു വോട്ടർപട്ടിക തയാറാക്കേണ്ടത് നിയമസഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ള ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറാണ്. രേഖ ആവശ്യമുള്ളവർക്ക് ഇ.ആർ.ഒ നോട്ടീസ് അയക്കും. പിന്നീട് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും. നിയമസഭാ തിരഞ്ഞടുപ്പിന് മുമ്പ് കേരളത്തിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വേണമെന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യായയാണ്. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നിവിടങ്ങളിൽ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ബിജെപി നേതാവിന്റെ ഹർജി. തെരഞ്ഞെടുപ്പിന്റെ വിശുദ്ധി നഷ്ടമാവാതിരിക്കാനാണ് ഇത്തരമൊരു ആവശ്യമെന്നാണ് അശ്വനി കുമാർ ഉപാധ്യായ വിശദമാക്കുന്നത്. അതത് സംസ്ഥാനത്തെ പൗരന്മാർ മാത്രം വോട്ടെടുപ്പിൽ ഭാഗമാവുന്നുവെന്ന് ഉറപ്പാക്കാൻ വോട്ടർ പട്ടിക പരിഷ്കരണം വേണമെന്നാണ് ആവശ്യം. തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം നടന്നില്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർ ഉൾപ്പെടെയുള്ളവർ വോട്ടർ പട്ടികയിൽ കടന്നുകൂടുമെന്ന ആശങ്കയുണ്ടെന്നും അശ്വനി കുമാർ ഉപാധ്യായ ഹർജിയിൽ വിശദമാക്കുന്നത്. വളരെ വ്യക്തമായ പ്ലാനോടെയാണ് ബി ജെ പി സഞ്ചരിക്കുന്നതെന്ന് ചുരുക്കം. ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടർ പട്ടിക തീവ്രപരിശോധനയിൽ നിന്നും പുറത്തായവരുടെ വോട്ടുകൾ കേരളത്തിൽ ചേർക്കാൻ സി പി എം ഒരുങ്ങിയ സാഹചര്യത്തിലാണ് ബി ജെ പിയുടെ നീക്കം . ബിഹാറിൽ വോട്ടില്ലാത്തവരെയും കുടുംബാംഗങ്ങളെയും കേരളത്തിലെ വോട്ടർ പട്ടികയിൽ ചേർക്കുക വഴി തങ്ങൾക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയുമോ എന്നാണ് സി.പി.എം. നോക്കുന്നത്. വേണമെങ്കിൽ ഇക്കൂട്ടർക്ക് പണം നൽകാനും സി പി എം തയാറാവും. ബീഹാറിന് പിന്നാലെ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ പിടി മുറുക്കുമ്പോൾ അവിടങ്ങളിലെ വോട്ടുകളും തങ്ങൾക്ക് ചേർക്കാൻ കഴിയമെന്ന് സി പി എം കരുതുന്നു, വളഞ്ഞ വഴിയിലൂടെ അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇക്കാര്യം ബി, ജെ.പി മനസിലാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയത്. കേരളത്തിൽ ബി. ജെ പിയുടെയും കോൺഗ്രസിന്റെയും സാധ്യതകൾ ഇല്ലാതാക്കി കൊണ്ടാണ് സി പി എം മുന്നറ്റം നടത്തുന്നത്. മൂന്നാം ഇടത് സർക്കാർ എന്നത് സി പി എമ്മിന്റെ സ്വപ്നമാണ്. അതിന് എന്തുവില കൊടുക്കാനും സി പി എം തയ്യാറാവും. ഇതര സംസ്ഥാനക്കാർ എന്ന വ്യാജേന കേരളത്തിൽ താമസിക്കുന്നവരിൽ പലരും ഇതര രാജ്യക്കാരാണ്'.എന്നാൽ പിണറായി സൗകര്യപൂർവം ഇക്കാര്യം വിസ്മരിക്കും. കാരണം വോട്ടാണ് സി പി എമ്മിന്റെ പ്രശ്നം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിശോധനയുടെ പ്രത്യാഘാതങ്ങൾ കേരളത്തിലേക്കെത്തിയത് തികച്ചും അപ്രതീക്ഷിതമായാണ്. ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികളുടെ വോട്ടുകൾ അവർ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരിക്കുന്നത്. ബിഹാർ മാതൃകയിൽ രാജ്യമൊട്ടുക്കും എസ്.ഐ.ആർ നടപ്പാക്കുമെന്ന് കമീഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ബിഹാറിന് പുറമെ ബംഗാൾ, യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും കേരളത്തിലെ വോട്ടർമാരായി മാറും. ഇതോടെ തൊഴിലെടുക്കാൻ വന്ന അതിഥി തൊഴിലാളികളുടെ വോട്ട് കേരളത്തിന്റെ ജനവിധിയിൽ നിർണായകമാകും. കേരളത്തിലെ ഭരണം ആരുപിടിക്കുമെന്ന് തീരുമാനിക്കാൻ ബംഗാളികൾക്ക് കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതായത് പണം എറിഞ്ഞ് വോട്ടുപിടിക്കാമെന്ന് ചുരുക്കം.
ബിഹാറിൽ വോട്ടർ പട്ടിക തീവ്രപരിശോധനയുടെ അപേക്ഷാ സമർപ്പണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കരട് വോട്ടർപട്ടികയിൽനിന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തൊഴിലിന് പോയ നിരവധി വോട്ടർമാരെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. തങ്ങളുടെ വോട്ടർപട്ടിക പരിശോധനക്കുള്ള അപേക്ഷ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാത്തവരെ ‘‘സ്ഥിരമായി മാറി താമസിച്ചവർ അല്ലെങ്കിൽ കാണാൻ കഴിയാത്തവർ’’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1950ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 19ാം വകുപ്പ് പ്രകാരം ഒരാളെ ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ ചേർക്കണമെങ്കിൽ ആ മണ്ഡലത്തിലെ ‘സാധാരണ താമസക്കാരൻ’ ആയിരിക്കണം എന്ന നിബന്ധനയിൽ പിടിച്ചാണ് തൊഴിൽ തേടിപ്പോയവരെ നീക്കം ചെയ്തിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 20ാം വകുപ്പ് ‘സാധാരണ താമസക്കാരൻ’ എന്നതിന് നൽകിയ വിവക്ഷയാണ് കമീഷൻ ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഒരാൾക്ക് ഒരു മണ്ഡലത്തിൽ വീടുള്ളതുകൊണ്ട് മാത്രം അവിടത്തെ ‘സാധാരണ താമസക്കാരൻ’ എന്നർഥമില്ല എന്നും അതേസമയം താൽക്കാലികമായി സ്വന്തം നാട്ടിൽ ഇല്ലാതെ പോയവരെ ‘സാധാരണ താമസക്കാരൻ’ ആയി കണക്കാക്കുമെന്നും 20ാം വകുപ്പ് വ്യക്തമാക്കുന്നു.
ഈ വ്യാഖ്യാനത്തിലൂടെ ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്നും അന്തിമ വോട്ടർപട്ടികയിൽനിന്നും തൊഴിലിനായി കേരളത്തിലേക്ക് വന്നവരെയും നീക്കം ചെയ്യില്ലേ എന്ന ചോദ്യത്തിന് ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാൻ പോയവർക്ക് ബിഹാറിൽ അല്ല അവർ പോയ സംസ്ഥാനങ്ങളിലായിരിക്കും വോട്ട് എന്ന ഉത്തരമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയത്. ബിഹാറിനുശേഷം എസ്.ഐ.ആർ നടത്തുന്ന ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇതേ നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കമീഷൻ അറിയിച്ചു. കേരളത്തിൽ എസ്.ഐ.ആർ നടത്തുമ്പോൾ ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴിലെടുക്കാൻ പോയവരെ വോട്ടർപട്ടികയിൽ നിന്നുമൊഴിവാക്കും. അവരും തങ്ങൾ തൊഴിലിന്റെ ഭാഗമായി താമസിക്കുന്ന സംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ പേരു ചേർക്കണമെന്നുമാണ് കമീഷൻ പറയുന്നത്.
സി.പി എമ്മിന് മലയാളികൾ വോട്ടുചെയ്യില്ല എന്ന കാര്യം പാർട്ടി സഖാക്കൾക്കറിയാം. ഇക്കാര്യം പാർട്ടിയുടെ സംസ്ഥാന നേതാക്കളും മനസിലാക്കിയിട്ടുണ്ട്. പാർട്ടിക്ക് കിട്ടുന്ന വോട്ട് തങ്ങൾക്ക് ലഭിക്കുമെന്ന് സി പി എം കരുതുന്നു. മറ്റേതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ പിന്തുണ ഉണ്ടെങ്കിൽ തത്കാലം അധികാരത്തിൽ തിരിച്ചെത്താം. ഇതാണ് പിണറായിയുടെ പ്ലാൻ ബി. പത്തു വർഷം ഭരിച്ചിടും ഭരിക്കാനുള്ള ആഗ്രഹം മാറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അതിനാണ് അദ്ദേഹം വിവാദങ്ങളുണ്ടാക്കാതെ ഭരിക്കുന്നത്. രാഹുൽ ഗാന്ധി നടത്തുന്ന സമരത്തെ പോലും പിണറായി പിന്തുണയ്ക്കാത്തത് മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം ബാക്കിയുള്ളതുകൊണ്ടാണ്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ സി പി എം തലത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഇത്തരം ഒരു നീക്കം സി പി എം നേരത്തെ പ്രതീക്ഷിച്ചതാണ് .
ഇതര സംസ്ഥാന ഞാഴിലാളികൾക്ക് വേണ്ടി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇവരുടെ വോട്ട് ചേർക്കാനുള്ള ഭഗീരഥ പ്രയത്നമാണ് നടന്നു വരുന്നത്. ഇവർക്ക് തിരിച്ചറിയൽ രേഖകളും മറ്റും നൽകിയിട്ടുണ്ട്.തൊഴിൽ വകുപ്പിന്റെ കൈയിലുള്ള രേഖകൾ കൊണ്ടു മാത്രം വോട്ടുചേർക്കാൻ എളുപ്പമാണ്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ തൊഴില്‍ വകുപ്പിന് വേണ്ടി 2013 ല്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്തു വരുന്നുണ്ട് എന്നായിരുന്നു കണക്ക്. 2017 ല്‍ അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി പ്രകാരം, 2010 ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം സംസ്ഥാനത്ത് 54366 ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. ജില്ല തിരിച്ചും ജന്‍ഡര്‍ തിരിച്ചുമുള്ള കണക്ക് ആ സമയത്ത് സര്‍ക്കാരിന്റെ കൈവശം ഉണ്ടായിരുന്നുമില്ല. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ 2018 ജൂലായ് വരെയുള്ള കണക്കു പ്രകാരം ആകെ 2,89,324 തൊഴിലാളികളുടെ പേരു വിവരങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017 നവംബറിലാണ് ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിച്ചത്. തൊഴില്‍ വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 5.20 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണ്. അതേസമയം അനൗദ്യോകിക കണക്കുകളായി പറയുന്നത് 2013 ല്‍ 25 ലക്ഷം ഉണ്ടായിരുന്നിടത്ത് നിന്നും 2016 ല്‍ ഇത് ഏകദേശം 40 ലക്ഷമായെന്നും നിലവില്‍ 48 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്നുമാണ്. സര്‍ക്കാരിന്റെ കൈയിലുള്ള കണക്കിനെക്കാള്‍ അധികമുണ്ട്, കേരളത്തിലുള്ള ഇതര സംസ്ഥാനക്കാര്‍ എന്നാണ് മാധ്യമങ്ങളിലടക്കം വരുന്ന കണക്കുകള്‍. 48 ലക്ഷം വിചാരിച്ചാൽ തങ്ങൾ രക്ഷപ്പെടുമെന്നാണ് സി പി എം കരുതുന്നു.
എന്നാൽ 2002 ലെ വോട്ടർ പട്ടിക അനുസരിച്ചാണെങ്കിൽ 48 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളെ എങ്ങനെ വോട്ടർ പട്ടികയിൽ കയറ്റും? ഇതാണ് കേന്ദ്രത്തിനെതിരെ കേസു കൊടുക്കാനുള്ള തീരുമാനത്തിന് പിന്നിലുള്ളത്.
https://www.facebook.com/Malayalivartha


























