Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പ സ്വാമിയെ പറ്റിച്ചവരെ തൂക്കാൻ ടീം മോദി : അന്തംവിട്ട് സി പി എം അമിത് ഷാ കളത്തിൽ

07 NOVEMBER 2025 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?

  ശബരിമലയിലെ സ്വർണമോഷണത്തെ കുറിച്ച് നടക്കുന്ന അന്വേഷണം കേന്ദ്രസർക്കാർ ഏറ്റെടുക്കുമോ? ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ച് അന്വേഷണം കേന്ദ്ര സർക്കാർ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യാന്തര കുറ്റവാളി സുഭാഷ് കപൂറിന്റെ മോഷണ രീതിക്ക് സമാനമാണ് ശബരിമല കൊള്ള എന്ന ഹൈക്കോടതിയുടെ നിരീക്ഷണമാണ് കേന്ദ്രസർക്കാരിനെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. മോഷണത്തിന് അന്താരാഷ്ട്ര ബന്ധമുണ്ടെങ്കിൽ അന്വേഷണം കേരളത്തിൽ ഒതുങ്ങിയാൽ തീരില്ലെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. എ.ഡി. ജി.പി എച്ച്. വെങ്കിടേഷുമായി കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തിയെന്നാണ് മനസിലാക്കുന്നത്.   

ശബരിമലയിലെ സ്വർണമോഷണം കൃത്യമായി തിട്ടപ്പെടുത്താൻ ആവശ്യമായ ശാസ്ത്രീയ അന്വേഷണത്തിനുള്ള മാർഗ്ഗങ്ങൾ ഹൈക്കോടതി നിർദ്ദേശിച്ചു. എസ്.ഐ.ടി കോടതിയെ അറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

ദ്വാരപാലക സ്വർണപ്പാളികളുടെയും സൈഡ് പില്ലർ പാളികളുടെയും തൂക്കമെടുക്കണം. 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കമെടുക്കണം. അന്ന് തൂക്കം രേഖപ്പെടുത്തിയിരുന്നില്ല. പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തു നിന്ന് സ്വർണ സാമ്പിളെടുക്കണം. 1998ൽ സ്വർണം പൊതിഞ്ഞതിന്റെ അളവും പിന്നീടുണ്ടായ നഷ്ടവും തിട്ടപ്പെടുത്താനാണിത്. കേസിൽ ഉൾപ്പെട്ട ഭാഗത്തിന്റെ വിസ്തീർണം പ്രത്യേകം രേഖപ്പെടുത്തണം. ദ്വാരപാലകശില്പങ്ങളിലെയും കട്ടിളയിലെയും ചെമ്പുപാളികളുടെ സാമ്പിളെടുക്കണം. മറ്റിടങ്ങളിൽ നിന്നും സാമ്പിളെടുക്കണം. ഇത് ഫിസിക്കൽ, കെമിക്കൽ, ഇലക്ട്രിക് കണക്ടിവിറ്റി ടെസ്റ്റുകൾ, സ്പെക്ട്രോസ്കോപ്പിക് അനാലിസിസ്, മൈക്രോ സ്ട്രക്ചർ പരിശോധന എന്നിവയ്‌ക്ക് വിധേയമാക്കണം.

 

 

 


ശബരിമലയിലെ വിലപ്പെട്ട സ്വത്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തത് ഞെട്ടിപ്പിക്കുന്നതാണ്. പവിത്രമായ വസ്തുക്കളുടെ വ്യാജപ്പതിപ്പുകൾ സമർപ്പിക്കുന്നിടം വരെ കാര്യങ്ങളെത്തി. മാന്വലും കോടതി നിർദ്ദേശവും മറികടന്നു. നടപടികൾ സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണി ചെയ്യാൻ 2024ലും തിടുക്കപ്പെട്ട നീക്കങ്ങളുണ്ടായി. പല ഉത്തരവുകളും ഇറക്കിയെങ്കിലും നടന്നില്ല. 2025 ജൂലായിൽ ദുരൂഹമായി ഈ ആവശ്യം വീണ്ടും ഉയരുകയും അനുവദിക്കുകയും ചെയ്തു.ഇതാണ് പ്രസിഡന്റ് പി എസ് പ്രശാന്തിന് വിനയായത്. 

ബാക്കിവന്ന 474 ഗ്രാം സ്വർണം തന്റെ പക്കലുണ്ടെന്ന് 2019ൽ പോറ്റി തന്നെ കത്തയച്ചിരുന്നു. അന്ന് ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്യാത്തത് അത്ഭുതമാണ്. ഇത് അറിഞ്ഞുതന്നെ നിലവിലെ ബോർഡും സ്വർണ ഇടപാടുകൾ പോറ്റിയെ ഏല്പിച്ചു. പീഠങ്ങൾ ഇയാളുടെ സഹോദരിയുടെ വീട്ടിലെത്തിച്ചകാര്യം വിജിലൻസ് അന്വേഷണം വരെ നടന്നു.എന്നിട്ടും   ബോർഡ്  ഒന്നും കണ്ടെത്തിയില്ല.

 

 

 



ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരുവിതാംകൂർ ദേവസ്വം അധികൃതർ നൽകിയത് പൂർണ സ്വാതന്ത്ര്യമാണെന്ന് കോടതി വിമർശിച്ചു. സ്പോൺസർഷിപ്പിന്റെ പേരിലുള്ള ദുരൂഹ ഇടപാടുകൾ 2018 മുതൽ തുടങ്ങിയെന്ന് രേഖകളിൽ വ്യക്തമാണ്.

അറ്റകുറ്റപ്പണികളിൽ കർശന മേൽനോട്ടമുണ്ടായില്ല. ദേവസ്വം മരാമത്ത് വകുപ്പിനെ ഇടപെടുത്തിയില്ല. ശാന്തിക്കാരാണ് വാതിൽ അഴിച്ചുകൊടുത്തത്. വാതിൽ സ്വർണം പൂശുന്നതിന് സാക്ഷ്യം വഹിക്കാൻ ദേവസ്വം പ്രസിഡന്റിനെ പോറ്റി ചെന്നൈയിലേക്ക് ക്ഷണിച്ചു. താമസസൗകര്യവും വാഗ്ദാനം ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥരെയാണ് ബോർഡ് നിയോഗിച്ചത്. 2019 മാർച്ച് 3ന് വാതിൽ സ്വർണം പൂശി. ഇത് സന്നിധാനത്തെത്തിക്കാൻ പോറ്റിയെ ചുമതലപ്പെടുത്തിയാണ് അന്നത്തെ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു മഹസർ എഴുതിയത്. മാർച്ച് 11നാണ് പോറ്റി വാതിൽ തിരിച്ചെത്തിച്ചത്. അന്ന് മഹസറെഴുതിയത് എക്സി. ഓഫീസർ സുധീഷ്‌കുമാറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവുമാണ്. ഇതിനിടയിലാണ് വാതിൽ മറ്റൊരു ക്ഷേത്രത്തിലെത്തിച്ചത്.

​ശ​ബ​രി​മ​ല​യി​ലെ​ ​പ​ഴ​യ​ ​ശ്രീ​കോ​വി​ൽ​ ​വാ​തി​ലി​ൽ​ ​പൊ​തി​ഞ്ഞി​രു​ന്ന​ ​സ്വ​ർ​ണം​ ​സം​ബ​ന്ധി​ച്ച് ​സ​മ​ഗ്ര​മാ​യി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ദേ​വ​സ്വം​ ​ബെ​ഞ്ച് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഈ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ദേ​വ​സ്വം​ ​വി​ജി​ല​ൻ​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മ്പോ​ൾ​ ​പ​ഴ​യ​ ​ശ്രീ​കോ​വി​ൽ​ ​വാ​തി​ൽ​ ​അ​ഷ്ടാ​ഭി​ഷേ​ക​ ​കൗ​ണ്ട​റി​ന് ​സ​മീ​പം​ ​വെ​യി​ലും​ ​മ​ഴ​യു​മേ​റ്റ് ​കി​ട​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​സ്ട്രോം​ഗ് ​റൂ​മി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ ​ഈ​ ​വാ​തി​ൽ​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​താ​ണോ​ ​എ​ന്നും​ ​യ​ഥാ​ർ​ത്ഥ​ ​വാ​തി​ൽ​ ​പോ​റ്റി​ക്കും​ ​കൂ​ട്ട​ർ​ക്കും​ ​അ​ന്ന് ​കൈ​മാ​റി​യി​രു​ന്നോ​യെ​ന്നും​ ​ക​ണ്ടെ​ത്ത​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​‌​ർ​ദ്ദേ​ശി​ച്ചു. സ്വ​ർ​ണ​മോ​ഷ​ണം​ ​തി​ട്ട​പ്പെ​ടു​ത്താ​ൻ​ ​ശാ​സ്ത്രീ​യ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​മാ​ണെ​ന്ന് ​എ​സ്.​ഐ.​ടി​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​ഇ​ത് ​അം​ഗീ​ക​രി​ച്ച​ ​കോ​ട​തി,​ ​വി​ഷ​യം​ ​ഡി​സം​ബ​ർ​ 3​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​എ.​ഡി.​ജി.​പി​ ​എ​ച്ച്.​ ​വെ​ങ്കി​ടേ​ഷ്,​ ​എ​സ്.​പി​ ​എ​സ്.​ ​ശ​ശി​ധ​ര​ൻ​ ​എ​ന്നി​വ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി​ ​പു​രോ​ഗ​തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു.​ ​അ​ന്വേ​ഷ​ണം​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലാ​ണെ​ന്ന് ​ദേ​വ​സ്വം​ ​ബെ​ഞ്ച് ​വി​ല​യി​രു​ത്തി.

വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ള പുരാതന വസ്തുക്കൾ മോഷ്ടിച്ചതിനും അനധികൃതമായി കയറ്റുമതി ചെയ്തതിനും തമിഴ്നാട്ടിലെ ഒരു വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം തടവിന് ശിക്ഷിച്ച ഇന്ത്യൻ വംശജനായ യുഎസ് പൗരനാണ് സുഭാഷ് കപൂർ. തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് 19 വിഗ്രഹങ്ങൾ മോഷ്ടിക്കുകയും നിയമവിരുദ്ധമായി കയറ്റുമതി ചെയ്തത് ഉൾപ്പെടെ 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കൾ മോഷ്ടിച്ച കേസിൽ പ്രതിയാണ് സുഭാഷ് കപൂർ.

 

 



ന്യൂയോർക്കിലെ തന്റെ ആർട്ട് ഗാലറിയായ 'ആർട്ട് ഓഫ് ദി പാസ്റ്റ്' വഴിയാണ് മോഷ്ടിച്ച വസ്തുക്കൾ സുഭാഷ് കപൂർ വിറ്റിരുന്നത്. 1970കളിൽ സുഭാഷ് കപൂർ ഇന്ത്യയിലെ ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ നിന്ന് (പ്രത്യേകിച്ച് തമിഴ്നാട്ടിലെ) പ്രതിമകളും സ്റ്റോൺ വിഗ്രഹങ്ങളും മോഷ്ടിച്ചു കടത്തി. ക്ഷേത്രങ്ങളിൽ നിന്ന് ഉൾപ്പെടെ മോഷ്ടിച്ച വസ്തുക്കൾ തെറ്റായ ഉത്ഭവരേഖകൾ സൃഷ്ടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിറ്റിരുന്നത്.

സുഭാഷ് കപൂറിന്റെ അമേരിക്കയിലെ ആർട്ട് ഗാലറിയിൽ റെയിഡ് നടത്തിയ യുഎസ് അധികാരികളുടെ കണക്കനുസരിച്ച് 1,193 കോടി രൂപയുടെ 2,500ലധികം വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 33 കോടി രൂപ വിലമതിക്കുന്ന 307 പുരാവസ്തുക്കൾ ഇന്ത്യയിലെ ജനങ്ങൾക്ക് തിരികെ നൽകുമെന്ന് 2022 ഒക്ടോബറിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ എൽ. ബ്രാഗ് ജൂനിയർ പ്രഖ്യാപിച്ചിരുന്നു.

ജൂൺ 23ന് വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ ആശയവിനിമയത്തിനിടെ ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട 100 പുരാവസ്തുക്കൾ കൂടി തിരികെ നൽകാൻ യുഎസ് സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2011 ഒക്ടോബറിൽ ജർമനിയിൽ വെച്ച് അറസ്റ്റിലായ സുഭാഷ് കപൂർ നിലവിൽ  തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള സെൻട്രൽ ജയിലിലാണ്. 10 വർഷത്തെ തടവ് പൂർത്തിയാക്കിയെങ്കിലും കോടതി ചുമത്തിയ പിഴ അടയ്ക്കാത്തതിനാൽ സുഭാഷ് ജയിലിൽ തന്നെ തുടരുന്നു.

       ശബരിമല ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശിൽപം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ നടന്ന സ്വർണക്കൊള്ളയ്ക്ക് പിന്നിൽ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാർക്ക് പങ്കുണ്ടോ എന്ന്   ഹൈക്കോടതി സംശയിച്ചതോടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവിൽ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കൾ കൊള്ളയടിക്കുന്നതിൽ കുപ്രസിദ്ധനാണ് സുഭാഷ് കപൂർ.
ശബരിമല ശ്രീകോവിലിന്റെ വാതിലിൽ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വർണം 1999-ൽ പൊതിഞ്ഞിട്ടുണ്ട്. ഈ വാതിൽ മാറ്റിയാണ് 2018-19 ൽ 324.40 ഗ്രാം സ്വർണം പൂശിയ പുതിയ വാതിൽ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലകർ, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കൾ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകർപ്പുകൾ ഉണ്ടാക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന്‍ വിലയ്ക്ക്‌ ഇവ വിൽക്കാനാകും.
സ്ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങൾ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നാണ് രണ്ട് പീഠങ്ങൾ വിജിലൻസ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതിൽ സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ൽ സ്വാർണാവരണം നൽകിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാർഥ വാതിൽ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം.

ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറിൽ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയതെന്ന് ഹൈക്കോടതി വിലയിരുത്തി.

വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോർഡിന് പറയാനാകില്ല.

ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാൽ 2019-ലെ ക്രമക്കേടുകൾ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ൽ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശിൽപത്തിന്റെ തൂക്കത്തിൽ നാലു കിലോയോളമാണ് കുറവുണ്ടായത്.

പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോർഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്ഐടി അന്വേഷിക്കണം.

വിഷയത്തിൽ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നതും പരിശോധിക്കണം. 2019-ലെ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താനായി ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികളടക്കം തൂക്കിനോക്കണം.
1999-ൽ എത്ര സ്വർണമായിരിക്കും ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണാവരണം നൽകാനായി ഉപയോഗിച്ചതെന്ന് തിട്ടപ്പെടുത്താൻ മറ്റ് സ്വാർണവരണങ്ങളിൽനിന്ന് സാമ്പിൾ എടുക്കണം.
നവംബർ 15-നകം ഇതിനായുള്ള പരിശോധനകൾ പൂർത്തിയാക്കണം.
പ്രത്യേക അന്വേഷണം സംഘത്തോട് അടച്ചിട്ട കോടതി മുറിയിൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണ സംഘം റിപ്പോർട്ടും കൈമാറി. വിഷയം ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.   കോടതി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്  നവംബർ 15 നകം ലഭിച്ചാലുടൻ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. 

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി പോയ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഐ.ടി.സി ഗ്രാന്റ് ചോളയിലും ടി നഗറിലെ ശബരി ഗ്രാന്റിലുമായിരുന്ന താമസം. ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള സ്യൂട്ടുകളിൽ തങ്ങിയത് ദിവസങ്ങളോളം.

ഉദ്യോഗസ്ഥർ എവിടെയാണ് തങ്ങിയതെന്നും ആരുടെ ആതിഥ്യമാണ് സ്വീകരിച്ചതെന്നും അന്വേഷിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ ഏഴിനാണ് കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികളുമായി ഇവർ ചെന്നൈയിലേക്ക് പോയത്.

ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്‌പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ രാഖേഷ്, രണ്ട് പൊലീസുകാർ, ദേവസ്വം സ്മിത്ത്, രണ്ട് ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്‌പോൺസറുടെ പ്രതിനിധി എന്നിവരാണ് ഉണ്ടായിരുന്നത്.

ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം ബോർഡിലെ ചില അംഗങ്ങളും ഇവിടെയെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റാർ ഹോട്ടലിൽ തങ്ങാൻ പണം ചെലവഴിച്ചത് ആരാണെന്ന് അന്വേഷിക്കും. കേസിൽ ഇതുവരെ പേരുവിവരങ്ങൾ പുറത്തുവരാത്ത ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇവർക്ക് സ്വർണക്കൊള്ളയുമായുള്ള ബന്ധവും അന്വേഷിക്കും.

 അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്‌പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ രാഖേഷ്, രണ്ട് പൊലീസുകാർ, ദേവസ്വം സ്മിത്ത്, രണ്ട് ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്‌പോൺസറുടെ പ്രതിനിധി എന്നിവരാണ് ഉണ്ടായിരുന്നത്.

ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം ബോർഡിലെ ചില അംഗങ്ങളും ഇവിടെയെത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സ്റ്റാർ ഹോട്ടലിൽ തങ്ങാൻ പണം ചെലവഴിച്ചത് ആരാണെന്ന് അന്വേഷിക്കും. കേസിൽ ഇതുവരെ പേരുവിവരങ്ങൾ പുറത്തുവരാത്ത ചില ഉന്നതരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇവർക്ക് സ്വർണക്കൊള്ളയുമായുള്ള ബന്ധവും അന്വേഷിക്കും.ശബരിമലയിലെ ശ്രീകോവിലിന്റെ മുഖ്യവാതിൽ സ്വർണം പൂശിയതിലും ക്രമക്കേട് നടന്നെന്ന് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കേസിൽ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ ഇടപാടുകൾക്ക് ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും എത്ര സ്വർണം നഷ്ടമായെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.

വിശ്വാസ്യതയില്ലാത്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡിന്റെ ഈ പ്രവർത്തനങ്ങൾ ദേവസ്വം മാന്വലിനും ഹൈക്കോടതി ഉത്തരവുകൾക്കും വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കീഴ്ശാന്തിമാരുടെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളിയുടെ അളവെടുക്കാൻ നന്ദൻ ആശാരിയെ നിയോഗിച്ചെന്നും നട തുറന്നിരുന്ന സമയത്താണ് സ്വർണ്ണപ്പാളി ഇളക്കി മാറ്റി അളവെടുത്തതെന്നും കോടതി കണ്ടെത്തി. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചിരുന്നോയെന്ന് അറിയിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റി സംശയകരമായ പ്രവൃത്തികൾ നടത്തിയെന്നും കോടതി നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ദേവസ്വം ബോർഡിന്റെ മിനിട്സ് കോടതി പരിശോധിച്ചു. ജൂലായ് 28ന് ശേഷം മിനിട്സ് രേഖപ്പെടുത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മിനിട്സിൽ പോലും ക്രമക്കേട് നടന്നുവെന്നും കോടതി വിമർശിച്ചു. പ്രത്യേക അന്വേഷണ സംഘം  രണ്ടാം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. എഡിജിപി എച്ച് വെങ്കിടേഷ്, അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ എന്നിവരും കോടതിയിൽ ഹാജരായി. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. അതായത് കുറ്റക്കാർ കോടതിയിൽ കുടുങ്ങുമെന്ന് ചുരുക്കം.   ദേവസ്വം കമ്മീഷണറായിരുന്ന കെ എസ് ബൈജുവിന് പിന്നാലെ മുൻ ബോർഡ് പ്രസിഡന്റ് എൻ. വാസുവും അന്വേഷണ നിഴലിലാണ്. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ കേസിൽ നിന്ന് ഊരിപോവുക പ്രയാസമുള്ള കാര്യമാണ്. കേന്ദ്ര സർക്കാർ കൂടി അന്വേഷണത്തിന് വരുന്നതോടെ ചിത്രം മാറും എന്നത് ഉറപ്പാണ്.     

  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (19 minutes ago)

എന്റെ ഭാര്യയെ കാണാൻ അവർ സമ്മതിച്ചില്ല; ചെറിയ വഴക്കിന്റെ പേരിൽ അവൾക്ക് ആരും അല്ലാതെ ആയി; തൃപ്പൂണിത്തുറയിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു  (26 minutes ago)

സമുദ്രോപരിതലത്തിലെ താപ വർധനവിനോട് അന്തരീക്ഷം പ്രതികരിക്കുന്നു; ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ഫിഫ ലോകകപ്പ്... ഖത്തർ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും  (3 hours ago)

മന്ത്രിസഭായോഗത്തിൽ നിന്നും മുരളി മാറിനിന്നതെന്തിന്? സ്മാർട്ട് ക്രിയേഷൻസ് വക്കീൽ തെറിക്കും?  (3 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയുടെ മടിയിലിരിക്കെ തെങ്ങിൽ നിന്ന് തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം...  (3 hours ago)

ദേവസ്വം ബോര്‍ഡിലെ സ്‌പെഷല്‍ ഗവ പ്ലീഡറായി നിയമിച്ച കെ.ബി. പ്രദീപ് രാജിവച്ചു... മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി....  (4 hours ago)

യു.എ.ഇയിൽ ഇന്ത്യൻ എംബസിക്ക് വേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ ലഭ്യമാക്കുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന്‍റെ സേവനം ഈമാസം 30 ന് അവസാനിക്കും....  (4 hours ago)

'നീറ്റ് യു.ജി 2026' പുനഃപരീക്ഷയുടെ സമയക്രമത്തിൽ നിർണ്ണായക മാറ്റങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി...  (4 hours ago)

അടിയന്തര ലാൻഡിങ്ങ്....കോഴിക്കോട്ടേക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട എയർ അറേബ്യ വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് നടത്തി  (5 hours ago)

ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത നാശനഷ്ടം വിതച്ചുകൊണ്ട് ശക്തമായ പൊടിക്കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും  (5 hours ago)

വീണാ വിജയന് മുന്നിലുള്ളത് മൂന്നു വഴികൾ ; മുൻ മുഖ്യമന്ത്രിയിടെ മകൾ നിയമത്തിനു കീഴിൽ തന്നെ; ഉടൻ അറസ്റ്റിലേക്ക്  (5 hours ago)

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (6 hours ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (6 hours ago)

Malayali Vartha Recommends