ഇന്റർപോൾ ഇറങ്ങി വാസുവിനെ പൂട്ടും കേന്ദ്രത്തെ കട്ടക്ക് ഇറങ്ങുന്നു ഞെട്ടുന്ന അറസ്റ്റ് ഉടൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയെന്ന ശബരിമല സ്വര്‍ണ കൊള്ളയിലെ ഇടനിലക്കാരനെ ചൂണ്ടി പുറത്തുവന്ന ആരോപണത്തില്‍ നിന്നും രക്ഷപെടാം എന്ന ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മാറുന്നത് ഹൈക്കോടതി നേരിട്ട് നടത്തുന്ന അന്വേഷണമാണ്. ഒരു ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ഒതുങ്ങേണ്ട പോലീസ് അറസ്റ്റ് ഇപ്പോള്‍ മൂന്നാം പ്രതിയായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാസു മാറുകയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നാലാംഅറസ്റ്റിലേക്കും നീങ്ങിയതോടെ സ്വര്‍ണക്കൊള്ള വെളിപ്പെടുത്തല്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പങ്കാളിത്തം ഇതുവരെ സംശയിക്കപ്പെടുന്നില്ലെങ്കിലും അറസ്റ്റിലായവരും പ്രതികളും ഒക്കെ രാഷ്ട്രീയ സംരക്ഷണത്തില്‍ നിയമത്തിന്റെ പഴുതിലൂടെ പുറത്തെത്തും എന്ന സംശയം ബലപ്പെടുകയാണ്. കാരണം വാക്കുകള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാരും ബിജെപിയും ഒക്കെ സ്വര്‍ണക്കൊള്ളയെ തള്ളിപ്പറയുന്നെങ്കിലും നിലപാടില്‍ കടുപ്പം കുറയ്ക്കുന്നത് അടുത്തെത്തിയ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഡീലിനു പറ്റിയ ഏറ്റവും മികച്ച അവസരം എന്ന തിരിച്ചറിവില്‍ ആണെന്ന സോഷ്യല്‍ മീഡിയ ആരോപണമാണ് ഇതിന് അടിസ്ഥാനം.
https://www.facebook.com/Malayalivartha


























