അസം പെൺകുട്ടിയെ തലസ്ഥാനത്ത് വീട്ടുജോലിക്ക് എത്തിച്ച കുട്ടിക്കടത്ത് കേസ് രണ്ടു പ്രതികൾക്ക് മുൻകൂർ ജാമ്യം

2025 ജനുവരിയിൽ രണ്ടും മൂന്നും പ്രതികളായ ജിൻസിയും സിബിയും ചേർന്നു കുട്ടിയെ അവരുടെ വീട്ടിൽ കൊണ്ടുവന്നു. പ്രതികളുടെ മൂന്നു മക്കളെ നോക്കുന്നതിനുള്ള ഉത്തരവാദിത്തം പെൺകുട്ടിയെ ഏൽപിക്കുകയും നിർബന്ധിച്ചു ഭക്ഷണം പാചകം ചെയ്യിക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളെ ഫോൺ വിളിക്കുന്നത് തടഞ്ഞതായും പൊലീസ് എഫ്ഐആറിൽ പറയുന്നു. ജൂലൈ 21 ന് പെൺകുട്ടി പരാതിയുമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തുകയും പൊലീസ് സിഡബ്ല്യുസിയിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. സിഡബ്ല്യുസി അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ശേഷം മൊഴി രേഖപ്പെടുത്തി പൊലീസിനു കൈമാറി. സിഡബ്ല്യുസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽകോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടിയത്.
https://www.facebook.com/Malayalivartha


























