Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

മുഖ്യന്റെ കഴുത്തിന് വളഞ്ഞ് കോടതി.!പ്രശാന്തിനെ പടിയടച്ച് പിണ്ഡം വച്ചു..!സുധാകരന്റെ ഒറ്റമൂലി ദേവസ്വം ബോര്‍ഡിൽ ജയകുമാര്‍ IA

08 NOVEMBER 2025 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്... ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി

നാല്‌ ക്ഷേത്രങ്ങളിലും കൽപ്പാത്തി രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..

വെറുമൊരു ഐഎഎസുകാരന്‍ മാത്രമല്ല കെ ജയകുമാര്‍. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയെ ഗുണദായീനീയായും സര്‍വ്വ ഭുകാരിണിയുമായി മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ഗാനരചയിതാവാണ്. ചന്ദന ലേപന സുഗന്ധമെന്ന വരികളിലൂടെ വിസ്മയിപ്പിച്ച ചലച്ചിത്രകാരന്‍. ഐഎഎസുകാരിലെ സൗമ്യമുഖമാണ്. ഇതില്‍ എല്ലാം ഉപരി ചീഫ് സെക്രട്ടറി പദത്തില്‍ വരെയെത്തിയ സര്‍വ്വീസ് അനുഭവവും. മലയാള സര്‍വ്വകലാശാലയേയും നയിച്ചു. ഇതിനൊപ്പം ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍ എന്നീ സുപ്രധാന ദൗത്യങ്ങളും നിര്‍വ്വഹിച്ചു.

 

 

ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയിലേക്ക് പ്രത്യേക ദൗത്യവുമായി കെ ജയകുമാര്‍ എത്തുന്നത്. ശബരിമലയിലെ ഉത്സവസീണില്‍ പ്രതിസന്ധികളുണ്ടാകില്ലെന്ന് ഉറപ്പിക്കാന്‍ മന്ത്രിയായിരുന്ന ജി സുധാകരന്‍ കണ്ടെത്തിയ ഒറ്റമൂലിയായിരുന്നു ജയകുമാര്‍. ഡല്‍ഹിയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ഉടനെ ശബരിമലയിലെ പ്രത്യേക ദൗത്യം കൂടി സുധാകരന്‍ ജയകുമാറിനെ ഏല്‍പ്പിച്ചു. പ്രതിസന്ധികളൊന്നുമില്ലാതെ ശബരിമലയിലെ ഉത്സവം നടത്തി ജയകുമാര്‍. അത് അന്നത്തെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് തുണയായി. വിഎസിനെ മല ചവിട്ടാനും ശബരിമലയില്‍ എത്താനും പ്രേരിപ്പിച്ചതും ജയകുമാറിന്റെ സാന്നിധ്യമായിരുന്നു. ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴും യാദൃശ്ചികമായാണ് ശബരിമലയിലേക്ക് ജയകുമാര്‍ എത്തിയത്. സ്പെഷ്യല്‍ കമ്മീഷണറെന്ന നിലയില്‍ അന്ന് ശബരിമലയില്‍ എല്ലാം നേര്‍വഴിക്ക് ആക്കി. ഇതിനൊപ്പമാണ് മാസ്റ്റര്‍ പ്ലാന്‍ ചുമതലയും നല്‍കിയത്.

ഇഎംഎസിന്റെ മരുമകനായ സികെ ഗുപ്തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് സ്പെഷ്യല്‍ കമ്മീഷണറായി ജയകുമാറിനെ നിയോഗിച്ചത്. അന്ന് ഗുപ്തന് വലിയ കോട്ടമുണ്ടാകാത്തതും ജയകുമാറിന്റെ ഇടപെടല്‍ കാരണമാണ്. ഇതെല്ലാം നടക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അന്ന് പിണറായിയുടെ കൂടെ സമ്മതത്തോടെയാണ് സുധാകരന്‍ ഈ ഇടപെടല്‍ നടത്തുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണകൊള്ളയെന്ന പ്രതിസന്ധി കാലത്ത് ജയകുമാറിലേക്ക് പിണറായി വീണ്ടും തിരിയുന്നത്. ജി സുധാകരന്‍ മുമ്പ് അവതരിപ്പിച്ച മോഡല്‍ പിണറായിയും ഉള്‍ക്കൊള്ളുന്നു. ഐഎംജിയുടെ ഡയറക്ടറാണ് നിലവില്‍ ജയകുമാര്‍. ശബരിമലയിലേക്ക് വീണ്ടും പോകാന്‍ ജയകുമാറിനും പൂര്‍ണ്ണ താല്‍പ്പര്യം. ശബരിമല വിശ്വാസങ്ങളുമായി എന്നും ചേര്‍ന്ന് നടന്ന ജയകുമാറിന് ദേവസ്വം ഭരണം വെല്ലുവിളികളുടേതാകാനും ഇടയില്ല. ശബരിമല വികസനത്തില്‍ വ്യക്തമായ കാഴ്ച്ചപാടുള്ള ജയകുമാറിനെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും അനുവദിക്കും. ദേവസ്വം മന്ത്രി വിഎന്‍ വാസവിന്റെ ഇടപെടലുകള്‍ക്കും പരിധി വരും. അഗോള അയ്യപ്പ സംഗമത്തില്‍ അടക്കം പറ്റിയ തെറ്റുകള്‍ തിരുത്താന്‍ വേണ്ടികൂടിയാണ് ജനകീയ മുഖമുള്ള ജയകുമാറിനെ ദേവസ്വം ബോര്‍ഡിലേക്ക് നിയോഗിക്കുന്നത്. പ്രതിപക്ഷത്തിന് പോലും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വരും.

 



കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന മലയാളിയായ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാര്‍ചീഫ് സെക്രട്ടറിയായിയിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മൂത്ത മകനായി 1952 ഒക്ടോബര്‍ 6-ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978-ല്‍ ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കലക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് ഇദ്ദേഹം കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

 

 



2012 മാര്‍ച്ച് 31-ന് ചീഫ് സെക്രട്ടറിയായി. അതിന് മുന്‍പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. വിജിലന്‍സ്, ദേവസ്വം, അന്തര്‍ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിച്ചുവന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍,സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1-നു തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളില്‍ പെടുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടക്കവേ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി...  (8 minutes ago)

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (19 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (53 minutes ago)

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങും....  (57 minutes ago)

രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....  (1 hour ago)

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (1 hour ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (1 hour ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (1 hour ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (2 hours ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (2 hours ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (2 hours ago)

ജയിംസ് വാട്സൺ അന്തരിച്ചു.  (3 hours ago)

ലോറി ചുരത്തിലെ ആറാം വളവിലാണ് കുടുങ്ങിയത്....  (3 hours ago)

Malayali Vartha Recommends