Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!

08 NOVEMBER 2025 11:24 AM IST
മലയാളി വാര്‍ത്ത

More Stories...

വാസുവിനെ തൊടാന്‍ ഭയപ്പെട്ട് എസ് ഐ ടി !! അബുദാബിയിലിരുന്ന് പിണറായി അന്വേഷണ സംഘത്തിന് മേലെ പിടിമുറുക്കുന്നു ? വാസുവല്ല ഏത് ദേവേന്ദ്രനായാലും തൂക്കിയിരിക്കും; ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു ? വാസു വാ തുറക്കരുത് ഭയപ്പെട്ട് സിപിഎം കേന്ദ്രങ്ങള്‍

സങ്കടമടക്കാനാവാതെ... ചേർത്തലയിൽ ടോറസ് ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം...

ട്രെയിനിൽ നിന്ന് വീണ ശ്രീക്കുട്ടിയുടെ ഭർത്താവ് എവിടെ..! കോമ സ്റ്റേജിൽ ശ്രീക്കുട്ടി C T സ്കാനിൽ ഞെട്ടൽ..!

സഹപ്രവർത്തകരോടൊപ്പം നടക്കവേ കുഴഞ്ഞു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, തിരുവനന്തപുരം സ്വദേശി ദമ്മാമിൽ മരിച്ചു

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി

വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ പേരുപറഞ്ഞ് ഗവർണർ ആർ.വി. ആർലേക്കറെ വിരട്ടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  നീക്കം ഗവർണർ പൊളിച്ചു.   ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ പാനൽ  ഗവർണർ ആർ.വി. ആർലേക്കർ അംഗീകരിച്ചില്ല. പാനലിൽ പേരുള്ളവരെ എങ്ങനെ തിരഞ്ഞെടുത്തെന്നും എന്താണ് മാനദണ്ഡമെന്നും അഭിമുഖത്തിൽ എത്ര വീതം മാർക്ക് കിട്ടിയെന്നുമടക്കം പരിശോധിക്കാൻ രേഖകളെല്ലാം കൈമാറാൻ ഗവർണർ  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.     സുപ്രീം കോടതി നിയോഗിച്ച റിട്ട.ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി തയ്യാറാക്കിയ പാനലാണിതെന്നും കമ്മിറ്റിയുടെ മിനുട്ട്സ് മാത്രമാണ് കൈവശമുള്ളതെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. അതോടെ, രേഖകൾ ആവശ്യപ്പെട്ട് ജസ്റ്റിസ് ധൂലിയയ്ക്ക് ഗവർണർ കത്ത് നൽകി. ഇതിന് മറുപടിയില്ലാതായതോടെ രണ്ടാമതും കത്തയയ്ക്കാൻ ഗവർണർ നിർദ്ദേശിച്ചു. അതായത് പെൻഷനായ  ജഡ്ജിയും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്ജസ്റ്റുമെന്റാണ് ഗവർണർ പൊളിച്ചത്.       

സെർച്ച് കമ്മിറ്റി, വി.സി നിയമനത്തിനുള്ള പാനൽ മുഖ്യമന്ത്രിക്ക് കൈമാറാനും അതിൽ മുഖ്യമന്ത്രി നിർദ്ദേശിക്കുന്ന മുൻഗണനാക്രമം ഗവർണർ അംഗീകരിക്കാനുമാണ് സുപ്രീം കോടതി ഉത്തരവ്. എന്നാൽ നിയമനാധികാരിയായ തനിക്ക് രേഖകൾ പരിശോധിക്കാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നാണ് ഗവർണർ അറിയിച്ചത്. നിയമിക്കപ്പെടേണ്ടവരുടെ പാനലും യോഗത്തിന്റെ മിനുട്ട്സും മാത്രം വച്ച് നിയമനം നടത്താനാവില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി. രേഖകൾ കൈമാറാത്തത് ഗവർണർ സുപ്രീം കോടതിയെ അറിയിക്കും.

സാങ്കേതിക സർവകലാശാലയിലേക്ക്-39, ഡിജിറ്റലിലേക്ക്-30 പേരാണ് മാസ്കോട്ട് ഹോട്ടലിൽ നടത്തിയ 4 ദിവസത്തെ അഭിമുഖത്തിൽ പങ്കെടുത്തത്. ഇതിൽ നിന്നാണ് മൂന്നു വീതം പേരുകളുള്ള പാനലുണ്ടാക്കിയത്. സുപ്രീം കോടതി ഉത്തരവു പ്രകാരം പാനലിൽ മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചാണ് ഗവർണർക്ക് കൈമാറിയത്. അതേ മുൻഗണനാക്രമത്തിൽ ഗവർണർ നിയമനം നടത്തണമെന്നും എതിർപ്പുണ്ടെങ്കിൽ സുപ്രീം കോടതിയെ അറിയിക്കണമെന്നുമാണ് ഉത്തരവ്. ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ സുപ്രീം കോടതി നിയമനം നടത്തും. ധൂലിയ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഗവർണറുടെ ഹർജി പരിഗണിക്കാമെന്നാണ് സുപ്രീം കോടതി നിലപാട്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിരമിച്ച ജഡ്ജിയെ ഡൽഹിയിൽ സന്ദർശിച്ചതിന് പിന്നാലെയാണ് അദ്ദേഹം പട്ടിക ഗവർണർക്ക് കൈമാറിയത്.         

ഡിജിറ്റൽ സർവകലാശാലയിലെ പാനലിൽ ഒന്നാം പേരുകാരൻ മുൻ വൈസ്ചാൻസലറാണ്. തിരുവനന്തപുരത്തെ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലാണ് സാങ്കേതിക സർവകലാശാലാ പാനലിലെ ഒന്നാമൻ.   സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് സുധാൻഷു ദുലിയയാണ്  തയ്യാറാക്കിയത് . രണ്ട് സർവ്വകലാശാലകൾക്കും വെവ്വേറെ പട്ടികയാണ് ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ്  വിസിയായി പരിഗണിക്കേണ്ടവരുടെ പാനൽ  ജസ്റ്റിസ് സുധാൻഷു ദുലി തീരുമാനിച്ചത്..

സെർച്ച് കമ്മിറ്റി അംഗങ്ങളായി പരിഗണിക്കേണ്ടവരുടെ പേരുകൾ സംസ്ഥാന സർക്കാരും, ചാൻസലറായ ഗവർണറും ജസ്റ്റിസ് സുധാൻഷു ദുലിയക്ക് കൈമാറിയിരുന്നു. ഇതിൽ നിന്നാണ് രണ്ട് സെർച്ച് കമ്മിറ്റികളിലെയും അംഗങ്ങളുടെ പട്ടിക ജസ്റ്റിസ് ദുലിയ തയ്യാറാക്കിയത്. രണ്ട് കമ്മിറ്റികളുടെയും തലവൻ ജസ്റ്റിസ് സുധാൻഷു ദുലിയ തന്നെയാണ്. സമിതിയുടെ ഘടന ഇപ്രകാരമാണ്    

എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല
അധ്യക്ഷൻ - ജസ്റ്റിസ് സുധാൻഷു ദുലിയ
അംഗങ്ങൾ:
സർക്കാരിന്റെ നോമിനികൾ
ഡോ. നിലോയ്‌ ഗാംഗുലി (പ്രൊഫസസർ, ഡിപ്പാർട്മെന്റ് ഓഫ് കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഐഐടി ഖരഖ്‌പൂർ)ഡോ. വി എൻ അച്യുത നായ്കൻ (പ്രൊഫസർ, റിലൈബിലിറ്റി എൻജിനീയറിങ് സെന്റർ, ഐഐടി ഖരഖ്‌പൂർ)
ചാൻസലറുടെ നോമിനികൾ
ഡോ. അവിനാഷ് കുമാർ അഗർവാൾ (ഡയറക്ടർ, ഐഐടി ജോധ്പൂർ)
ഡോ. ബിനോദ് കുമാർ കനൗജിയ (ഡയറക്ടർ, ബി ആർ അംബേദ്‌കർ എൻഐടി ജലന്ധർ)
മേൽപ്പറഞ്ഞവരിൽ ആരെങ്കിലും അംഗങ്ങളാകാൻ വിസമ്മതിച്ചാൽ, പരിഗണിക്കേണ്ട രണ്ട് ബദൽ പേരുകളും ജസ്റ്റിസ് ദുലിയ തയ്യാറാക്കി
ഡോ. കെ.എൻ. മധുസൂദനൻ (മുൻ വൈസ് ചാൻസലർ, കുസാറ്റ്) (സർക്കാർ നോമിനി)
ഡോ. സച്ചിൻ മഹേശ്വരി (വൈസ് ചാൻസലർ, ഗുരു ജംഭേശ്വർ സർവ്വകലാശാല, മൊറാദാബാദ്) (ചാൻസലറുടെ നോമിനി)
ഡിജിറ്റൽ സർവ്വകലാശാല
അധ്യക്ഷൻ: ജസ്റ്റിസ് സുധാൻഷു ദുലിയ
അംഗങ്ങൾ:
സർക്കാരിന്റെ നോമിനികൾ:
ഡോ. ടി ആർ ഗോവിന്ദരാജൻ ( വിസിറ്റിംഗ് പ്രൊഫസർ, മദ്രാസ് സർവ്വകലാശാല)
ഡോ. എസ് ചാറ്റർജി ( റിട്ടയേഡ് പ്രൊഫസർ, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്)
ചാൻസലറുടെ നോമിനികൾ:
ഡോ. മുകുൾ എസ് എസ് ( ഡയറക്ടർ, ഐഐഐടി, അലഹബാദ്)
ഡോ. വി കാമകോടി, (ഡയറക്ടർ, ഐഐടി മദ്രാസ്)
ബദൽ പേരുകൾ
ഡോ. ജി പ്രതാപ് ( മുൻ വിസി, കുസാറ്റ്) (സർക്കാർ നോമിനി)
ഡോ. പ്രസാദ് കൃഷ്ണ ( ഡയറക്ടർ, എൻഐടി, കാലിക്കറ്റ്) (ചാൻസലറുടെ നോമിനി)   ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താല്‍ക്കാലിക വി.സിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിതിയുടെ നിര്‍ണായക ഇടപെടലാണ് ഉണ്ടായത്. സ്ഥിരം വി.സി നിയമനത്തിന് സര്‍ക്കാരിനു അഞ്ചംഗ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

താല്‍കാലിക വിസി നിയമനത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകള്‍ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെര്‍ച്ച് കമ്മറ്റിയുടെ കാര്യത്തില്‍ എന്തിനാണ് തര്‍ക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പര്‍ദ്ദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

നേരത്തെ വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഗവര്‍ണര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഡോ.സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ.ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) താല്‍ക്കാലിക വി.സിമാരായി 6 മാസത്തേക്കു കൂടി പുനര്‍നിയമനം നല്‍കി ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയിരുന്നു. നിലവിലുള്ള താല്‍ക്കാലിക വി.സിമാര്‍ക്കു തുടരാനായി ചാന്‍സലര്‍ക്കു പുതിയ വിജ്ഞാപനമിറക്കാമെന്ന സുപ്രീം കോടതി ഉത്തരവിന്റെ 20ാം ഖണ്ഡികയിലുള്ളതാണു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആയുധമാക്കിയത്.

എന്നാല്‍, സാങ്കേതിക സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 13 (7), ഡിജിറ്റല്‍ സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 11(10) എന്നിവയ്ക്കനുസൃതമായി വേണം ഈ വിജ്ഞാപനമെന്ന് ഇതേ ഖണ്ഡികയുടെ അവസാന ഭാഗത്തുണ്ടെന്നും ഇതു പാലിച്ചിട്ടില്ലെന്നുമാണു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍പാനലില്‍നിന്നു വേണം താല്‍ക്കാലിക വി.സി നിയമനമെന്നാണ് ഈ വകുപ്പുകളില്‍ പറയുന്നത്.

ഡിജിറ്റലിലെയും കെടിയുവിലെയും താല്‍ക്കാലിക വി.സി നിയമനത്തില്‍ കഴിഞ്ഞ 14നു സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി വിധി വന്നതോടെ സിസ തോമസും ശിവപ്രസാദും ചുമതലയില്‍നിന്നു മാറിയിരുന്നു. തൊട്ടുപിന്നാലെ ഇരു സര്‍വകലാശാലകളിലേക്കും സര്‍ക്കാര്‍ 3 പേര്‍ വീതമുള്ള പാനല്‍ ഗവര്‍ണര്‍ക്കു നല്‍കി. എന്നാല്‍, ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേരളത്തില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരുടെ നിയമനമാകുംവരെ ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വിസിമാര്‍ക്കു തുടരാമെന്നാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്. ഇവരെ തുടരാന്‍ അനുവദിക്കുകയോ താല്‍ക്കാലികമായി പുതിയൊരാളെ നിയമിക്കുകയോ ചെയ്യുന്ന കാര്യം ഗവര്‍ണര്‍ക്കു തീരുമാനിക്കാമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. നിയമനത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയവും പാടില്ലെന്നും ഇനിയുമതു പൊറുക്കില്ലെന്നും ഇരുകക്ഷികളെയും താക്കീതു ചെയ്തുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. വി.സി നിയമന വിഷയത്തില്‍, കേരള സര്‍ക്കാരും ചാന്‍സലറായ ഗവര്‍ണറും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ വിദ്യാര്‍ഥികളാണ് കഷ്ടപ്പെടുന്നതെന്നും ഇതു വേദനാജനകമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വി.സി നിയമനത്തിനായി സുപ്രീംകോടതി മുന്നോട്ടുവെച്ചത് അസാധാരണ നടപടിക്രമങ്ങളാണ്. സർവകലാശാല നിയമങ്ങളും യു.ജി.സി ചട്ടങ്ങളും മാറ്റിവെച്ച് പ്രശ്നപരിഹാരത്തിനുള്ള വഴി എന്ന നിലയിലാണ് കോടതി ബദൽ മാർഗങ്ങൾ മുന്നോട്ടുവെച്ചത്.

സെർച്ച് കമ്മിറ്റി രൂപവത്കരണത്തിൽ സർക്കാറും ചാൻസലറും തമ്മിൽ അധികാര തർക്കം തുടരുന്നതിനിടെയാണ് കോടതി മറ്റൊരു മാർഗം മുന്നോട്ടുവെച്ചത്. ഇതോടെയാണ് അക്കാദമീഷ്യന് പകരം റിട്ട. ജഡ്ജി രണ്ട് സർവകലാശാലകൾക്കുമായുള്ള സെർച്ച് കമ്മിറ്റികളുടെ അധ്യക്ഷനായത്. സർക്കാർ ആവശ്യം അംഗീകരിച്ച കോടതി സെർച്ച് കമ്മിറ്റിയിൽനിന്ന് യു.ജി.സി പ്രതിനിധിയെ ഒഴിവാക്കി. വി.സി നിയമനത്തിനായി സെർച്ച് കമ്മിറ്റി തയാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് സമർപ്പിക്കണമെന്നും മുഖ്യമന്ത്രിക്ക് മുൻഗണനാക്രമം നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.

സെർച്ച് കമ്മിറ്റി നിർദേശിക്കുന്ന പേരുകളിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്കും ചാൻസലർക്കും കാരണം സഹിതം രേഖപ്പെടുത്താനുള്ള അവസരവും നൽകി. പട്ടികയിൽ മുഖ്യമന്ത്രി ശിപാർശ ചെയ്യുന്ന മുൻഗണന പ്രകാരമായിരിക്കണം ചാൻസലർ വി.സി നിയമനം നടത്തേണ്ടത്. ഇതിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യം ചാൻസലർക്ക് ഫയലിൽ രേഖപ്പെടുത്താം.

മുഖ്യമന്ത്രിയും ചാൻസലറും ഭിന്ന നിലപാടുകളിലാണെങ്കിൽ വി.സി നിയമനത്തിലെ അന്തിമ തീർപ്പ് കോടതിയുടേതായിരിക്കും. മുഖ്യമന്ത്രിയിൽ നിന്ന് പട്ടിക ലഭിച്ചുകഴിഞ്ഞാൽ എതിർപ്പില്ലെങ്കിൽ രണ്ടാഴ്ചക്കകം വി.സി നിയമനത്തിന് ചാൻസലർ അംഗീകാരം നൽകണമെന്ന സമയപരിധിയും കോടതി നിശ്ചയിച്ചു.          

മുൻകാലങ്ങളിൽ വി.സി നിയമനത്തിനായി സമർപ്പിച്ച പാനലിൽ മാസങ്ങളോളം തീരുമാനമെടുക്കാതെ ചാൻസലർ വൈകിപ്പിച്ച സാഹചര്യമുണ്ടായിരുന്നു. സംസ്ഥാന സർക്കാറും ചാൻസലറും സമർപ്പിച്ച വിദഗ്ധരുടെ പട്ടികയിൽനിന്ന് രണ്ട് വീതം പേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് അധ്യക്ഷനായ റിട്ട. ജഡ്ജിക്കുള്ള നിർദേശം.

ഇതിൽ അധ്യക്ഷന് വിവേചനാധികാരം ഉപയോഗിക്കാനുള്ള അവസരവും കോടതി നൽകി. രണ്ട് സെർച്ച് കമ്മിറ്റികളും ചുരുങ്ങിയത് മൂന്ന് പേരുകൾ അടങ്ങിയ പട്ടികയാണ് അക്ഷരമാല ക്രമത്തിൽ തയാറാക്കി നൽകേണ്ടത്. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനാണ് അധ്യക്ഷനുള്ള നിർദേശം.

വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് പരസ്യം നൽകാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തി. ലഭിച്ച അപേക്ഷകളിൽ ഒരു മാസത്തിനകം സെർച്ച് കമ്മിറ്റി നടപടികൾ പൂർത്തിയാക്കണം.
കേരളത്തിലെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനപ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കാമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമന അതോറിറ്റി ആരാണെന്ന് വ്യക്തമാക്കാത്തത് നിയമനങ്ങളെ ബാധിക്കുമെന്ന് ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ചൂണ്ടിക്കാട്ടിയെങ്കിലും ഉടൻ പരിഗണിക്കാൻ കോടതി തയ്യാറായില്ല.

പശ്ചിമബംഗാളിലെ കേസിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ച്, ഗവർണറെ നിയമന അതോറിറ്റിയായി നിശ്ചയിച്ചിട്ടുണ്ടെന്ന് അറ്റോർണി പറഞ്ഞു. മുഖ്യമന്ത്രിക്കാണ് ഇക്കാര്യത്തിൽ അധികാരമെന്ന പഴയ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഗവർണറെ പുനഃസ്ഥാപിച്ചത്. ഈ സാഹചര്യത്തിൽ ജസ്റ്റിസ് ധൂലിയയുടെ റിപ്പോർട്ട് വന്നാൽ ചില പ്രശ്നങ്ങളുണ്ടാകാമെന്നും അത് പരിഹരിക്കപ്പെടണമെന്നും അറ്റോർണി ആവശ്യപ്പെട്ടു.

കേരളത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഇതിനെ എതിർത്തു. ഇതോടെ, ജസ്റ്റിസ് ധൂലിയയുടെ റിപ്പോർട്ട് വരട്ടേയെന്ന് ജസ്റ്റിസ് പർദിവാല ആവർത്തിച്ചു. എന്നാൽ, കാത്തിരിക്കുന്നതിന് കുഴപ്പമില്ലെന്നും നിയമനങ്ങളെ ബാധിക്കുന്നതാണ് പ്രശ്നമെന്നും അറ്റോർണി വ്യക്തമാക്കി. മുഖ്യമന്ത്രിക്കാണോ ഗവർണർക്കാണോ അതോ ഇരുവരും ഉചിതമായ ചർച്ചകൾ നടത്തിയാണോ നിയമനം നടത്തേണ്ടതെന്ന് വ്യക്തമാകണമെന്നും അറ്റോർണി പറഞ്ഞു. റിപ്പോർട്ട് വന്നാൽ പരിശോധിക്കാമെന്നും ഉത്തരവിൽ ഭേദഗതി വരുത്തുന്നത് പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ഗവർണർ സുപ്രീംകോടതിയെ സമീപിച്ചത് വിസി നിയമനത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, ജസ്റ്റിസ് സുധാംശു ധൂലിയയെ സെർച്ച് കമ്മിറ്റി അധ്യക്ഷനായി ഓഗസ്റ്റ് 18-ന് സുപ്രീംകോടതി നിയോഗിച്ചിരുന്നു. സെർച്ച് കമ്മിറ്റി അക്ഷരമാല ക്രമത്തിൽ നൽകുന്ന ചുരുക്കപ്പട്ടികയിൽനിന്ന് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രിക്ക് പേരുകൾ നിർദേശിക്കാമെന്നും അത് പരിഗണിച്ച് ഗവർണർ നിയമനം നടത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിൽ ഭേദഗതി തേടിയാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് ഗവർണർ എട്ട് അംഗങ്ങളെയും സർക്കാർ പത്ത് അംഗങ്ങളെയും സെർച്ച് കമ്മിറ്റിയിലേക്ക് നിർദേശിച്ചിരുന്നു. തുടർന്ന് സർക്കാരിന്റെയും ഗവർണറുടെയും പട്ടികയിൽനിന്ന് രണ്ടുപേരെവീതം ഉൾപ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് സുധാംശു ധൂലിയ സെർച്ച് കമ്മിറ്റിയുണ്ടാക്കി.   സാങ്കേതിക സര്‍വകലാശാലയുടെയും ഡിജിറ്റൽ സര്‍വകലാശാലയുടെയും വൈസ് ചാന്‍സര്‍മാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിൽ യുജിസിയുടെ പ്രതിനിധി ഉണ്ടായിരുന്നില്ല. കമ്മിറ്റി അധ്യക്ഷനായി ജസ്റ്റിസ് സുധാൻശു ധൂലിയയെ നിയമിച്ച് സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവിൽ യുജിസി പ്രതിനിധിയുടെ കാര്യം പരാമർശിക്കുന്നില്ല.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പട്ടിക ഉത്തരവ് പ്രകാരം തന്നെ കേരളവും ഗവര്‍ണറും കോടതിക്ക് കൈമാറിയിട്ടുണ്ട്. രണ്ട് അംഗങ്ങൾ സംസ്ഥാന സര്‍ക്കാർ നൽകിയ പട്ടികയിൽനിന്നും രണ്ടംഗങ്ങള്‍ ഗവര്‍ണര്‍ നല്‍കിയ പട്ടികയില്‍നിന്നും എന്ന ക്രമത്തിലാവും തെരഞ്ഞെടുപ്പ്. അംഗങ്ങളെ പട്ടികയില്‍നിന്ന് ജസ്റ്റിസ് ദുലിയ നിശ്ചയിക്കും.

നേരത്തെ യുജിസിയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന് കോടതി പരാമർശിച്ചിരുന്നു. പുതിയ ഉത്തരവിൽ അതില്ല. രണ്ടാഴ്ചയ്ക്കകം കമ്മിറ്റി രൂപീകരിക്കണമെന്നും രണ്ടുമാസത്തിനുള്ളില്‍ വിസി നിയമനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിസി നിയമനത്തിനായി പത്രപരസ്യം നല്‍കണം. അതുപരിശോധിച്ച സെര്‍ച്ച് കമ്മറ്റി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസി സ്ഥാനത്തേക്ക് മൂന്ന് പാനലുകള്‍ നിര്‍ദേശിക്കണം. പാനല്‍ മുഖ്യമന്ത്രിക്ക് നല്‍കണം. പാനലില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിക്ക് നിര്‍ദേശിക്കാം. മുഖ്യമന്ത്രിയുടെ നിര്‍ദേശം ചാന്‍സലര്‍ അംഗീകരിക്കണം. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും നിര്‍ദേശിച്ചു.

പശ്ചിമ ബംഗാളിലെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലർമാരെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍മാനായി വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിതിനെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഈ മാതൃക കേരളം അംഗീകരിച്ചിരുന്നു. സമാനമായ രീതിയില്‍ ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെയും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കേരളം കോടതിയില്‍ ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയില്‍നിന്ന് സമീപകാലത്ത് വിരമിച്ച ജസ്റ്റ് സുധാൻശു ധൂലിയയെ ചെയര്‍മാനായി നിയമിച്ച് ജസ്റ്റിസ് ജെ ബി പര്‍ഡിവാല അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് വിധി പ്രസ്താവിച്ചത്. സഹകരിച്ച് മുന്‍പോട്ടു പോകാന്‍ കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജസ്റ്റിസ് പര്‍ദ്ദിവാല പറഞ്ഞു.

സെര്‍ച്ച് കമ്മിറ്റി പാനൽ തയ്യാറായി കഴിഞ്ഞാൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണം എന്നും പശ്ചിമബംഗാൾ കേസിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. സെര്‍ച്ച് കമ്മറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലെ ഏതെങ്കിലും ഒരാള്‍ക്ക് അയോഗ്യത സംശയിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ചെയര്‍മാനെ അറിയിക്കാനുമാവും. ഇത് പ്രകാരം മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ഉള്‍പ്പെടെയായിരിക്കണം ചാന്‍സലറായ ഗവര്‍ണര്‍ക്ക് പാനല്‍ സമർപ്പിക്കേണ്ടത്. ഘടന അഞ്ച് ആയിരിക്കും. രണ്ട് സർവകലാശാലകൾക്കുമായി ഒരു പൊതു കമ്മിറ്റി അല്ലെങ്കിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കാൻ ജസ്റ്റിസ് ധൂലിയയ്ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും.

സംസ്ഥാന സർക്കാരിന്റെ ശുപാർശയില്ലാതെ സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറെ നിയമിച്ചത് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ചാൻസലർ എന്ന നിലയിൽ കേരള ഗവർണർ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് സുധാൻഷു ധൂലിയ 1960 ഓഗസ്റ്റ് 10 നാണ്  ജനിച്ചത്. ഡെറാഡൂൺ, അലഹബാദ്, ലഖ്‌നൗ എന്നിവിടങ്ങളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.. ആദ്യം അലഹബാദിലെ ഹൈക്കോടതി ഓഫ് ജുഡീഷ്യറിയിൽ സിവിൽ കോൺസ്റ്റിറ്റ്യൂഷണൽ വിഭാഗത്തിൽ പ്രാക്ടീസ് ചെയ്തു. പിന്നീട് നൈനിറ്റാളിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പുതുതായി സൃഷ്ടിച്ച ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി. 2004 ജൂണിൽ സീനിയർ അഭിഭാഷകനായി നിയമിതനായി.

2008 നവംബർ 01 ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2022 മെയ് 09 ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.   അതേ സമയം ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനപ്രക്രിയയിൽ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ഗവർണറുടെ ആവശ്യത്തിൽ അടിയന്തര വാദംകേൾക്കലിന് സുപ്രീംകോടതി വിസമ്മതിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ആവശ്യപ്പെട്ടു. ഇരു സർവകലാശാലകളിലും സ്ഥിരം വി.സി നിയമനത്തിനായി റിട്ടയേർഡ് സുപ്രീംകോടതി ജഡ്‌ജി സുധാൻഷു ധൂലിയ അദ്ധ്യക്ഷനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ട് വരട്ടെയെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. ഗവർണറുടെ അപേക്ഷ സെർച്ച് കമ്മിറ്റിയെ ഒരുതരത്തിലും തടസപ്പെടുത്താനല്ലെന്ന് അറ്റോർണി ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

മുഖ്യമന്ത്രി നൽകുന്ന മുൻഗണനാക്രമം അതേപടി പിന്തുടരേണ്ടതില്ലെന്ന് പശ്ചിമബംഗാളിലെ കേസിൽ മറ്റൊരു ബെഞ്ചിന്റെ നിർദ്ദേശമുണ്ടെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. അക്കാര്യം കേരളത്തിലെ കേസിലും പരമപ്രധാനമാണ്. നിയമന അധികാരി ചാൻസലർ കൂടിയായ ഗവർണറാണ്. ആ അധികാരം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ജസ്റ്റിസ് ധൂലിയയുടെ റിപ്പോർട്ട് വരുന്നതിന് മുൻപ് അപേക്ഷ പരിഗണിക്കണം. ധൂലിയ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തങ്ങളുടെ വിധി പരിഷ്‌ക്കരിക്കണമോയെന്നത് നോക്കാമെന്ന് കോടതി അറിയിച്ചു. ഗവർണറുടെ ആവശ്യത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത എതിർത്തു.   ഏതായാലും നിയമനാധികാരിയായ ഗവർണറെ സർക്കാരിന് മറികടക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനം   നടക്കാതിരിക്കാനാണ് സാധ്യത,     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാസുവിനെ തൊടാന്‍ ഭയപ്പെട്ട് എസ് ഐ ടി !! അബുദാബിയിലിരുന്ന് പിണറായി അന്വേഷണ സംഘത്തിന് മേലെ പിടിമുറുക്കുന്നു ? വാസുവല്ല ഏത് ദേവേന്ദ്രനായാലും തൂക്കിയിരിക്കും; ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു ?  (3 minutes ago)

ഇടുക്കി ജില്ലയില്‍ 2 കാത്ത് ലാബുകള്‍ അനുവദിച്ചു  (12 minutes ago)

ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം...  (18 minutes ago)

ട്രെയിനിൽ നിന്ന് വീണ ശ്രീക്കുട്ടിയുടെ ഭർത്താവ് എവിടെ..! കോമ സ്റ്റേജിൽ ശ്രീക്കുട്ടി C T സ്കാനിൽ ഞെട്ടൽ..!  (27 minutes ago)

തിരുവനന്തപുരം സ്വദേശി ദമ്മാമിൽ കുഴഞ്ഞു വീണ് മരിച്ചു  (32 minutes ago)

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (33 minutes ago)

പ്രാർത്ഥനയ്‌ക്ക് പോകാനായി റൂംമേറ്റ് വിളിച്ചെങ്കിലും... ആത്മഹത്യാകുറിപ്പ് കണ്ടെത്തി  (48 minutes ago)

ഉറങ്ങിക്കിടക്കവേ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി...  (1 hour ago)

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (1 hour ago)

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങും....  (1 hour ago)

രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....  (2 hours ago)

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (2 hours ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (2 hours ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (2 hours ago)

Malayali Vartha Recommends