Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...


യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...


സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...


രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...

വാസുവിനെ തൊടാന്‍ ഭയപ്പെട്ട് എസ് ഐ ടി !! അബുദാബിയിലിരുന്ന് പിണറായി അന്വേഷണ സംഘത്തിന് മേലെ പിടിമുറുക്കുന്നു ? വാസുവല്ല ഏത് ദേവേന്ദ്രനായാലും തൂക്കിയിരിക്കും; ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു ? വാസു വാ തുറക്കരുത് ഭയപ്പെട്ട് സിപിഎം കേന്ദ്രങ്ങള്‍

08 NOVEMBER 2025 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രൊഫ. ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി...

അമ്പൂരി കുമ്പിച്ചല്‍ പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി...

ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...

രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ വാസു മൂന്നാം പ്രതി എന്നിട്ടും എസ് ഐ ടി ഈ കൊള്ളക്കാരന്റെ വീട്ടുപടിക്കലേക്ക് എത്തുന്നില്ല. ഏത് വമ്പനായാലും കൊമ്പനായാലും തൂക്കി അകത്തിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം വാസുവിന്റെ കാര്യത്തില്‍ അന്വേഷണ സംഘം അട്ടിമറിക്കുന്നു. കുറച്ച് കൂടി സമയം വേണം തെളിവുകള്‍ കുറച്ച് കൂടി ശേഖരിച്ചതിന് ശേഷം വാസുവിന്റെ അറസ്റ്റെന്ന നിലപാടില്‍ എസ് ഐ ടി. പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍, ബൈജു എന്നിവരെ തൂക്കി അകത്തിട്ട ഉദ്യോഗസ്ഥര്‍ വാസുവിലേക്ക് അന്വേഷണം എത്തിയതോടെ സഡണ്‍ ബ്രേക്കിട്ട് നില്‍ക്കുന്നു. രാഷ്ട്രീയക്കാര്‍ വാസുവിനെ രക്ഷിക്കാന്‍ കളി തുടങ്ങിയിരിക്കുന്നു. വാസുവിന്റെ നാവിന്‍ തുമ്പില്‍ നിന്ന് ഒരു പേര് പുറത്ത് പോയാല്‍ പലരും അഴിയെണ്ണേണ്ടി വരും. വാസു വാ തുറക്കരുത് അതാണ് പിന്നില്‍ നടക്കുന്ന കളി. മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് എസ് ഐ ടി വാസുവിനെ തൊടാന്‍ മടിക്കുന്നത്. എന്നാല്‍ തൊട്ടിപ്പുറത്ത് ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു.

ഈ കേസിലെ അഞ്ചാംപ്രതിയായ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. എന്നാല്‍, മൂന്നാംപ്രതിയായ വാസുവിനെ ചോദ്യം ചെയ്തു വിട്ടയച്ചതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. വാസുവിനെ രക്ഷിക്കാന്‍ കളിക്കുന്നത് പിണറായി വിജയന്‍ ആണെന്നുള്ള ആരോപണം ശക്തമാകുന്നു. അബുദാബിയിലിരുന്ന് മുഖ്യമന്ത്രി എസ് ഐ ടിക്ക് മേലെ പിടിമുറുക്കിയെന്ന് ആക്ഷേപം.
പിണറായി വിജയന്റെ ശിങ്കിടിയാണ് വാസു. ഹൈക്കോടതിയുടെ ഉത്തരവുകള്‍ എല്ലാം കാറ്റില്‍ പറത്തി വാസുവിനെ ദേവസ്വം കമ്മീഷ്ണറായി നിയമിച്ചത് പിണറായി വിജയനാണ്. കമ്മീഷ്ണര്‍ സ്ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ജസ്റ്റിസ് പരിപൂര്‍ണ കമ്മീഷന്‍ റിപ്പോര്‍ട്ട് കാറ്റില്‍ പറത്തിയാണ് ഇടത് സര്‍ക്കാര്‍ വാസുവിനെ നിയമിച്ചത്. 1994ലാണ് ഹൈക്കോടതി ഇടപെട്ടുകൊണ്ടാണ് ദേവസ്വംബോര്‍ഡിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ജസ്റ്റിസ് ദേവസ്വംബോര്‍ഡ് വിജിലന്‍സ് എസ്പിയായിട്ട് ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെനന് ഉള്‍പ്പെടെ ഹൈക്കോടതിയുടെ ഉത്തരവ്. 94 മുതല്‍ 2010 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ ആ ഉത്തരവ് അതേപോലെ പാലിച്ചു. 2010ല്‍ വി എസ് അച്യുതാന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്താണ് ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി എന്‍ വാസുവിനെ ദേവസ്വം കമ്മീഷ്ണറായി നിയമിക്കുന്നത്. പാര്‍ട്ടിയുടെ ഉത്തരവ് അനുസരിച്ച് വാസുവിനെ നിയമിക്കേണ്ടി വന്നു അച്യുതാന്ദന്‍ സര്‍ക്കാരിന്. പിന്നീട് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2018 വനംബര്‍ 10നാണ് വാസുവിനെ അതേ തസ്തികയില്‍ തന്നെ നിയമിച്ചത്. വാസു ഇരുന്ന കാലയളവിലാണ് ശബരിമലയില്‍ വമ്പന്‍ സ്വര്‍ണക്കൊള്ള നടന്നിരിക്കുന്നത്. 2019ല്‍ ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍. വാസു ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നപ്പോഴും ഇല്ലാതിരുന്നപ്പോഴും ശക്തമായ ഇടപെടല്‍ നടത്തി.

കേസില്‍ സുധീഷ് കുമാര്‍ പിടിയിലാകുന്നതിന് മുന്‍പ് ഇയാളുടെ വീട്ടില്‍ ചില സിപിഎം നേതാക്കളെത്തി രഹസ്യ ചര്‍ച്ച നടത്തിയെന്നുള്ള ആരോപണം പുറത്ത് വന്നിട്ടുണ്ട്. ചില സിപിഎം നേതാക്കളുടെ പക്കലേക്കും കൊള്ളമുതലിന്റെ വിഹിതം എത്തിയെന്ന മൊഴിയടക്കം പുറത്ത് വരുന്നുണ്ട്. കൊളളയിലൂടെ കിട്ടിയ സമ്പത്ത് മണ്ണടിയില്‍ സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിച്ചുവെന്ന വിവരം പുറത്ത് വരുന്നുണ്ട്. 2022 മെയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സുധീഷ് സിപിഎമ്മില്‍ സജീവമാകുകയും മണ്ണടി ദേശകല്ലുമ്മൂട് അംഗവും കര്‍ഷക സംഘം മണ്ണടി മേഖല കമ്മിറ്റി അംഗവുമായിരുന്നു. പാര്‍ട്ടിയുമായ് അടുത്ത ബന്ധം വാസുവുമായ് ആത്മബന്ധവും ഉള്ളയാളാണ് സുധീഷ് കുമാര്‍. വാസുവിനെ മുന്നില്‍ നിര്‍ത്തി ഇടതുപക്ഷക്കാരായ ചില ഉന്നതര്‍ ശബരിമലയില്‍ വലിയ കൊള്ളയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. വാസുവിനെ എസ് ഐ ടിക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ കളിക്കുന്നതും ഇവരാണ്. ഉദ്യോഗസ്ഥരില്‍ മാത്രമായ് അന്വേഷണം ഒതുക്കാനുള്ള കളിയാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. വാസു മുതല്‍ മുകളിലേക്കുള്ള കൊള്ളക്കാരെ തൊടാതെ സംരക്ഷിക്കാന്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നീക്കം ശക്തമെന്ന് വിലയിരുത്തേണ്ടി വരും. ശബരിമല വിശ്വസം സംരക്ഷിക്കുമെന്ന് ആഗോള അയ്യപ്പ സംഗമ വേദിയില്‍ തുറന്നടിച്ച പിണറായി വിജയനാണ് അയ്യപ്പനെ കൊള്ളയടിച്ചവരെ രക്ഷിക്കാന്‍ കൂട്ടു നില്‍ക്കുന്നത്.

കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19ന് നിര്‍ദേശം നല്‍കുന്നു. മാര്‍ച്ച് 31ന് കമ്മിഷണര്‍സ്ഥാനത്തു നിന്ന് മാറുകയും ചെയ്തു. അതായത് സ്ഥാനത്ത് നിന്ന് മാറിയതില്‍ വരെ ക്ൃത്യമായ കളി നടന്നിട്ടുണ്ട്. കൊള്ള നടന്നത് പിടിക്കപ്പെട്ടാല്‍ താന്‍ ആയിരുന്നില്ല ആ സമയത്ത് ദേവസ്വം കമ്മീഷ്ണര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള അതിബുദ്ധി വാസു കാണിച്ചു. പക്ഷെ അയ്യപ്പന്‍ വിടില്ല വാസു സ്വര്‍ണം ചെമ്പായ കാലത്തെ കൃത്യമായ ഡേറ്റും സമയവും വരെ പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണം പൂശിയതിന്റെ ബാക്കി സ്വര്‍ണം ഉപയോഗിച്ച് നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിന് അഭിപ്രായം ചോദിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് 2019 ഡിസംബര്‍ ഒന്‍പതിന് ഇമെയില്‍ അയച്ചിരുന്നു. എ. പദ്മകുമാറാണ് അന്ന് പ്രസിഡന്റെന്നാണ് പലരും വിചാരിച്ചത്. എന്നാല്‍, വാസുവായിരുന്നു പ്രസിഡന്റ് എന്ന് വെളിവായതോടെ മാധ്യമങ്ങള്‍ അദ്ദേഹത്തില്‍നിന്ന് അഭിപ്രായം തേടി. പാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നും ഇതിലൊന്നും ഒരു പങ്കുമില്ലെന്നുമായിരുന്നു ആദ്യപ്രതികരണം. എന്നാല്‍, പ്രശ്‌നം മനസ്സിലാക്കിയ വാസു, പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ കിട്ടിയ മെയിലിന്റെ കോപ്പിയായിരുന്നു അത്. ഉണ്ണികൃഷ്ണന്‍ പോറ്റി മെയിലയച്ചെങ്കിലും പോറ്റിയും സംഘവും സംഘടിപ്പിച്ച സ്വര്‍ണം ബാക്കിവന്നതിന് ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമില്ലെന്ന് വാസു പറഞ്ഞു. ആ പ്രയോഗമാണ് വാസുവിന് കുരുക്കായത്. ശബരിമലയുടെപേരില്‍ പിരിവുനടത്തി ഉണ്ടാക്കിയ സ്വര്‍ണത്തെപ്പറ്റി നിസ്സാരമായി വാസു സംസാരിച്ചത് ഗൂഢാലോചനയില്‍ അദ്ദേഹത്തിന്റെ സ്ഥാനം അത്ര ചെറുതല്ല എന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘത്തെ എത്തിച്ചത്. ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെനിന്നു കിട്ടി എന്നതും സംശയമുണ്ടാക്കി. നടന്നത് തട്ടിപ്പാണെന്നറിയാമായിരുന്ന വാസു, അന്നത്തെ ഫയലുകളുടെ കോപ്പി എടുത്തുസൂക്ഷിച്ചിരിക്കാം എന്നതാണ് ഒരു നിഗമനം. അല്ലെങ്കില്‍ ഇപ്പോഴത്തെ ദേവസ്വം ജീവനക്കാരില്‍ സ്വന്തക്കാരായവരെക്കൊണ്ട് ഫയലില്‍നിന്ന് കോപ്പി എടുപ്പിച്ചതുമാകാം എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി.

അബുദാബിയില്‍ ഇരുന്ന് പിണറായി പല കളി തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ പടിയാണ് ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ തന്നെ ശബരിമലയില്‍ നിയമിക്കാനുള്ള നീക്കം. ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന പഴികളില്‍ നിന്ന് തലയൂരാനും വാസുവിന്റെ നേര്‍ക്ക് മാധ്യമ ശ്രദ്ധ തിരിക്കുന്നതിനും വേണ്ടിയാണ് കെ ജയകുമാര്‍ ശബിമലയുടെ തലപ്പത്തേക്ക് എത്തുമെന്ന സൂചന പുറത്ത് വിട്ടിരിക്കുന്നത്. ശബരിമല വികസനത്തില്‍ വ്യക്തമായ കാഴ്ച്ചപാടുള്ള ജയകുമാറിനെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരും അനുവദിക്കും. ദേവസ്വം മന്ത്രി വിഎന്‍ വാസവിന്റെ ഇടപെടലുകള്‍ക്കും പരിധി വരും. അഗോള അയ്യപ്പ സംഗമത്തില്‍ അടക്കം പറ്റിയ തെറ്റുകള്‍ തിരുത്താന്‍ വേണ്ടികൂടിയാണ് ജനകീയ മുഖമുള്ള ജയകുമാറിനെ ദേവസ്വം ബോര്‍ഡിലേക്ക് നിയോഗിക്കുന്നത്. പ്രതിപക്ഷത്തിന് പോലും ഈ തീരുമാനത്തെ അംഗീകരിക്കേണ്ടി വരും. വാസുവിനെ എങ്ങനെ ഊരിയെടുക്കും എന്ന കാര്യത്തിലാണ് സര്‍ക്കാര്‍ തലപുകയ്ക്കുന്നത്. അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയില്‍ മൂന്നമാനായ് വാസുവിന്റെ പേര് എഴുതിചേര്‍ക്കപ്പെട്ടത് സര്‍ക്കാരിനും സിപിഎമ്മിനും തലയ്‌ക്കേറ്റ അടിയാണ്. വാസുവിന് പാര്‍ട്ടിയുമായുള്ള ബന്ധം ജനങ്ങള്‍ക്ക് അറിയാം. ശബരിമല കൊള്ളയില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് ജനം സംസാരിച്ച് തുടങ്ങിയത് പാര്‍ട്ടിക്ക് ഇരട്ടപ്രഹരമാണ്.

ഇതിനിടെ സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം അതിദൂരഹം. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ പോലും അന്ന് ഇതൊരു കൊലപാതകമെന്നായിരുന്നു പ്രചരിച്ചത്. ഇതു സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി. സിപിഎം നേതാവാണ് നിലവില്‍ സുധീഷ് കുമാര്‍. അന്ന് അയ്മനത്തുണ്ടായിരുന്ന ദേവസ്വം മാഫിയയ്ക്ക് സ്വര്‍ണ്ണ കടത്തില്‍ പങ്കുണ്ടോ എന്നാണ് ഇപ്പോഴത്തെ പരിശോധന. അയ്മനം പരിപ്പ് ദേവസ്വത്തില്‍ 1988-89 വര്‍ഷത്തില്‍ സുധീഷ് സബ് ഗ്രൂപ്പ് ഓഫിസര്‍ ആയി ജോലി നോക്കുമ്പോഴാണ് ആദ്യ ഭാര്യയുടെ മരണം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയില്‍ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ രണ്ടു പേരും, സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഡൈമണ്ട് എന്ന അപരനാമമുള്ള വ്യക്തിയുടെ അടുത്ത സുഹൃത്തായിരുന്നു ഈ സമയത്ത് സൂധീഷ് കുമാര്‍. ആ സമയത്ത് അയ്മനത്ത് സുധീഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ച് ചില സംവിധാനങ്ങളുണ്ടായിരുന്നു. ഈ വീട്ടിലെ പ്രശ്‌നമാണ് ഭാര്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ വീട്ടില്‍ നടന്നിരുന്നു. ഇതിനിടെയില്‍ പെട്ടു പോയ ഭാര്യയെ ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ സ്വാധീനത്തില്‍ കേസൊന്നും എത്താതെ പോവുകയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 'അയ്മനം' ഗ്രൂപ്പ് പിടിമുറുക്കി. തിരുവിതാംകൂര്‍ ക്ഷേത്രങ്ങളിലെ ഒന്നിലധികം കൊടിമരം വിവാദത്തില്‍ പെട്ട ഉദ്യോഗസ്ഥനാണ് ഡൈമണ്ട് എന്ന് ദേവസ്വം ബോര്‍ഡില്‍ വിളിപ്പേരുള്ള വ്യക്തി. ശബരിമലയിലെ കൊടിമരത്തെ ആദ്യം നോട്ടമിട്ടതും ഈ ഉദ്യോഗസ്ഥനാണ്. ഈ ഉദ്യോഗസ്ഥനുമായി സുധീഷ് കുമാര്‍ അടുക്കുന്നത് അയ്മനത്ത് ജോലി ചെയ്യുമ്പോഴാണ്. ഈ കളങ്കിത വ്യക്തിത്വം ശബരിമലയിലും ജോലി നോക്കി. അന്ന് ദേവസ്വം ബോര്‍ഡ് അറിയാതെ പലതും സന്നിധാനത്ത് നടത്തി. പോലീസില്‍ നിന്നും വിരമിച്ച് ഡിവൈഎസ്പിയായ ഒരു വ്യക്തിയും അന്ന് ഇതിന്റെ എല്ലാം ഭാഗമായി. ലെയ്‌സണ്‍ ഓഫീസറായി ശമ്പളമില്ലാ ജോലി നോക്കിയ ഈ ഉദ്യോഗസ്ഥനെ അന്ന് ദേവസ്വം ബോര്‍ഡ് മാറ്റുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം  (3 minutes ago)

പ്രൊഫ. ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി...  (6 minutes ago)

അമ്പൂരി കുമ്പിച്ചല്‍ പാലത്തിന്‍റെ സൗന്ദര്യവല്‍ക്കരണ പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി...  (9 minutes ago)

ഉറക്കവും വിശപ്പും കളയുന്ന സ്ട്രെസ്സ്; ലക്ഷണങ്ങളെ അവഗണിക്കാതെ, ശാന്തമായ മനസ്സിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...  (12 minutes ago)

എസ് എസ് രാജമൗലിയുടെ ചിത്രത്തിൽ ദുഷ്ടനും ക്രൂരനും അജ്ഞാത ശക്തിയുള്ള കുംഭയായി പൃഥ്വിരാജ് സുകുമാരൻ : SSMB29 ന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി  (23 minutes ago)

ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...  (30 minutes ago)

ഡല്‍ഹിയില്‍ ഓഫീസ് സമയങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി  (33 minutes ago)

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...  (38 minutes ago)

സ്വര്‍ണക്കടയില്‍ മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച യുവതിയെ കയ്യോടെ പിടികൂടി  (48 minutes ago)

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹ  (55 minutes ago)

രണ്ട് മാസം നീണ്ട് നില്‍ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്  (1 hour ago)

ഇടുക്കി ജില്ലയില്‍ 2 കാത്ത് ലാബുകള്‍ അനുവദിച്ചു  (2 hours ago)

വാസുവിനെ തൊടാന്‍ ഭയപ്പെട്ട് എസ് ഐ ടി !! അബുദാബിയിലിരുന്ന് പിണറായി അന്വേഷണ സംഘത്തിന് മേലെ പിടിമുറുക്കുന്നു ? വാസുവല്ല ഏത് ദേവേന്ദ്രനായാലും തൂക്കിയിരിക്കും; ഹൈക്കോടതി നേരിട്ട് കളത്തിലേക്ക് ഇറങ്ങുന്നു ?  (3 hours ago)

ലോറിക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം...  (3 hours ago)

ട്രെയിനിൽ നിന്ന് വീണ ശ്രീക്കുട്ടിയുടെ ഭർത്താവ് എവിടെ..! കോമ സ്റ്റേജിൽ ശ്രീക്കുട്ടി C T സ്കാനിൽ ഞെട്ടൽ..!  (3 hours ago)

Malayali Vartha Recommends