മലപ്പുറത്ത് പറന്നിറങ്ങി പോപ്പുലര്‍ഫ്രണ്ടിന്റെ 67 കോടിയുടെ സമ്പത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് !! പിണറായി പോലീസിനും മുട്ടിടിക്കുന്ന മഞ്ചേരിയിലെ 24 ഏക്കറിലെ പിഎഫ്‌ഐ കോട്ട ഗ്രീന്‍ വാലിക്ക് സീല്‍വെച്ചു; എസ് ഡി പി ഐയുടെ കോടികളും തൂക്കിയെടുത്തു!! തലപൊക്കാന്‍ നോക്കിയ ഭീകര ഗ്രൂപ്പിന്റെ പത്തിയ്ക്കടിച്ച് താഴെയിട്ടു

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളെ വിറപ്പിച്ച് പറന്നിറങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കഴിഞ്ഞ ഒരു ദിവസം അതായത് എട്ടാം തീയതി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മണിക്കൂറുകള്‍ ഇ ഡി സംഘം കളത്തിലിറങ്ങി കട്ടയ്ക്ക് പണിഞ്ഞു. പോപ്പുലര്‍ഫ്രണ്ട്എസ്ഡിപിഐ സംഘങ്ങളുടെ സ്വത്തുവകകള്‍ കണ്ടെത്തി സീല്‍വെച്ച് അടച്ച് പൂട്ടി. കേരള പോലീസ് കൈവെക്കാന്‍ മടിച്ചിടത്ത് ഇഡി ഇറങ്ങിയത്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയനിഴലിലുള്ള എസ്ഡിപിഐപിഎഫ്‌ഐ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിരന്ത്രം കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെറുവിരലനക്കാതെ പിണറായി ചില കൂട്ടരെ പ്രീണിപ്പിക്കുകയായിരുന്നു. ഒടുക്കം കേന്ദ്രം തന്നെ നേരിട്ടിറങ്ങി. ഇഡി സംഘം ഇരച്ചെത്തിയതും വിദേശത്തുള്ള പിണറായിക്ക് നിലക്കാതെ ഫോണ്‍കോള്‍. ഫോണും ഓഫാക്കി പിണറായി കുവൈറ്റിലെ കൊട്ടാരം ഒരുക്കിയ സ്വീകരണത്തില്‍ പങ്കാളിയായി. പിഎഫ്‌ഐയെ-എസ്ഡിപിഐ കൂട്ടരെ താങ്ങാന്‍ പോയാല്‍ കേന്ദ്രം പണിതരുമെന്ന് മുഖ്യമന്ത്രിക്ക് അറിയാവുന്നത് കൊണ്ട് നൈസാ തടിതപ്പിയതാണ്.
പോപ്പുലര്‍ഫ്രണ്ടിനെതിരെ മാത്രമാല്ല അവരുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും കേന്ദ്രത്തിന്റെ ഹിറ്റ്‌ലിസ്റ്റിലാണ്. എസ്ഡിപിഐ കേന്ദ്രങ്ങളിലും വ്യാപക റെയ്ഡും സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. ഇഡി സംഘം എത്തിയതും ബഹളം വെച്ച് എസ്ഡിപിഐപിഎഫ്‌ഐ സംഘങ്ങള്‍ പ്രതിഷേധിച്ച് ഇരച്ചെത്തി. ഇവര്‍ ബഹളം വെക്കുകയും നിലത്തിരുന്ന് പ്രതിഷേധിക്കുകയും എച്യതു. എന്നാല്‍ കൊലവിളിച്ച് വന്നവരെ ഇഡി സംഘം അടിച്ചോടിച്ചു. പിഎഫ്‌ഐയുടെ 67.03 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. ഇതുവരെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 129 കോടിയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരത്തെ എസ്ഡിപിഐ ഭുമി, പന്തളത്തെ എജുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ട്രസ്റ്റ്, വയനാട്ടിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്‍പറ്റ പഞ്ചായത്തിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്‍. 24 ഏക്കര്‍ വിസ്തൃതിയിലാണ് ഇഗ്രീന്‍വാലി അക്കാദമി പ്രവര്‍ത്തിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരകേന്ദ്രമായ ഇവിടെ അടച്ചുപൂട്ടണം എന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി പരാതിയുണ്ടായിരുന്നു. എന്നിട്ടും മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും നേതാക്കളെ അകത്തിടുകയും ചെയ്ത 2022ലാണ് ഗ്രീന്‍വാലിക്ക് ഇ ഡി നോട്ടീസ് നല്‍കിയത്. അതിന്റെ ഭാഗമായി ഇപ്പോള്‍ ഗ്രീന്‍വാലിയുടെ സകല സ്വത്തുക്കളും കണ്ടുകെട്ടിയരിക്കയാണ്.
'വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഭീകരകേന്ദ്രം'
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രം എന്നാണ് എന്‍ഐഎ ഗ്രീന്‍വാലിയെക്കുറിച്ച് പറയുന്നത്. ഐടിഐ, ഡിഗ്രി കോഴ്‌സുകളുടെ മറവിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.പോപ്പുലര്‍ ഫണ്ടിന്റെ വലുതും പഴക്കം ചെന്നതുമായ ആയുധ, കായിക പരിശീലന കേന്ദ്രങ്ങളിലൊന്നാണിതെന്ന് എന്‍എഐ പറയുന്നു. പുല്‍പറ്റ പഞ്ചായത്തില്‍ ഗ്രീന്‍വാലി ഫൗണ്ടേഷന്‍ ട്രസ്റ്റിനു കീഴിലാണ് 1993 മുതല്‍ അക്കാദമിയുടെ പ്രവര്‍ത്തനം. എന്‍ഡിഎഫും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും ഇതുപയോഗിച്ചുവെന്ന് എന്‍ഐഎ വ്യക്തമാക്കി.കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കാനും അക്കാദമി ഉപയോഗിച്ചിട്ടുണ്ട്. മതമൗലികവാദം പ്രചരിപ്പിക്കാനുള്ള ക്ലാസുകളും ധാരാളം നടന്നു. 2023ല്‍ ഇവിടെ നടത്തിയ പരിശോധനയില്‍, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫ് അടക്കമുള്ളവര്‍ ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. അന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നിരുന്നു. പരിശോധനയില്‍ കണ്ടെടുത്ത ചില പുസ്തകങ്ങളും മൊബൈല്‍ ഫോണുകളുമടക്കം എന്‍.ഐ.എ സംഘം കൊണ്ടുപോയിരുന്നു.
തീര്‍ത്തും വ്യത്യസ്തമായ രീതിയിലായിരുന്നു ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഒരുകാലത്ത് മലപ്പുറം ജില്ലയില്‍ എവിടെ പ്രശ്‌നം ഉണ്ടായായും പോപ്പുലര്‍ഫ്രണ്ടിനുവേണ്ടി ആളുകള്‍ എത്തുക ഗ്രീന്‍വാലിയില്‍നിന്നായിരുന്നു. രാത്രി ഇവിടെ നടക്കുന്ന പരിശീലനങ്ങളും മറ്റും ശല്യമായതിനാല്‍ നാട്ടുകാരും പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഇങ്ങനെ സിപിഎം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഒരു വേള മഞ്ചേരിയിലെ ഭീകരകേന്ദ്രം അടച്ചുപൂട്ടണം എന്ന് പറഞ്ഞ്, ഗ്രീന്‍വാലിയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഭീഷണിപ്പെടുത്തിയതോടെ എല്ലാവരും വലിഞ്ഞു. കേരള പൊലീസിനുപോലും ഇങ്ങോട്ട് ഒരു റെയിഡിനുപോകാന്‍ ഭയമായിരുന്നു. വാര്‍ത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ഭീഷണിയുണ്ടായി.
കൃത്യമായ ക്ലാസുകളിലൂടെയും വീഡിയോകളിലൂടെയും ആളുകളെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തിയിരുന്നത് ഇവിടെയാണെന്ന്, പോപ്പുലര്‍ ഫ്രണ്ടിനെതിരൊയ കുറ്റപത്രത്തില്‍ എന്‍ഐഎ എടുത്തു പറഞ്ഞിരുന്നു. ഇവര്‍ ഐടിഐകളും കമ്പ്യൂട്ടര്‍ക്ലാസുകളുമെല്ലാം നടത്തുന്നതും, വര്‍ഗീയാടിസ്ഥാനത്തിലായിരുന്നു. തങ്ങള്‍ ഗള്‍ഫില്‍നിന്ന് സമ്പാദിച്ച പണം മറ്റുള്ളവര്‍ കൊണ്ടുപോവുകയാണെന്നും, അതിനാല്‍ എല്ലാ അടിസ്ഥാനത്തിലും സ്വയം പര്യാത്മാവണം എന്ന് പറഞ്ഞുകൊണ്ടാണ്, ആശാരിപ്പണി തൊട്ടുള്ള കാര്യങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും എന്‍ഐഎ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. ഇത് ശരിയാണെന്ന് ഇവിടെനിന്ന് രക്ഷപ്പെട്ട ഒരു ചെറുപ്പക്കാരനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. കേരളാപൊലീസ് വിചാരിച്ചിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു ഭീകരകേന്ദ്രത്തിനാണ് കേന്ദ്ര ഏജന്‍സികള്‍ താഴിട്ടിരിക്കുന്നത്.
രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ച് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായി ഉണ്ടായിരുന്ന കേസ്. 2022 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 5 വര്‍ഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു.
കേരളത്തില്‍ നിന്ന് മാത്രം അന്ന് 19 നേതാക്കളാണ് അറസ്റ്റിലായത്. രാജ്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും രാജ്യത്തേക്ക് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉപയോഗിച്ച് രാജ്യത്തിനെതിരായി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് എതിരായ കേസ്. പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനം നടത്തിയെന്നും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയെന്നും ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു എന്നുമാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. പോപ്പുലര്‍ ഫ്രണ്ട് അടക്കം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഒപ്പം ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് എന്നിവയും നിരോധിക്കപ്പെട്ടിരുന്നു. 2023 മാര്‍ച്ചില്‍ യുഎപിഎ ട്രിബ്യൂണല്‍ സംഘടനകളുടെ നിരോധനം ശരിവെച്ചിരുന്നു. നിരോധനത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ട്രൈബ്യൂണല്‍ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 226ാം അനുച്ഛേദം പ്രകാരം ഈ വിഷയം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ അവരുടെ തന്നെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെ ലേബലിലും മറ്റു ചില രൂപങ്ങളിലും ഇപ്പോഴും സജീവമാണ്. അടുത്തിടെ ഐഡിഎഫ് ഐ എന്ന ഒരു സംഘടനയില്‍ നിന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് ലഭിച്ച ഒരു ഭീഷണിക്കത്ത് ഇതിന്റെ വ്യക്തമായ സൂചനയാണ്. തങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുടര്‍ച്ചക്കാരാണെന്ന് ഈ സംഘടന പറയുന്നു. ഇതൊരു അവകാശവാദം മാത്രമാണെന്ന് കരുതാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിനൊപ്പം ചില അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചെങ്കിലും എസ്ഡിപിഐയെ നിരോധിച്ചിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളെയും ജയിലില്‍ അടയ്ക്കുകയുണ്ടായി. ഇവര്‍ക്ക് ഇതുവരെ കോടതി ജാമ്യം കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ ഭീകര പ്രവര്‍ത്തനം പുതു രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന സിമിയില്‍ നിന്ന് തുടങ്ങുന്ന പാരമ്പര്യമാണല്ലോ പല ഇസ്ലാമിക ഭീകര സംഘടനകള്‍ക്കുമുള്ളത്. സിമിയില്‍ സജീവമായിരുന്നവര്‍ പിന്നീട് എന്‍ഡിഎഫ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. നിരവധി കൊലപാതകങ്ങള്‍ ഈ സംഘടന നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പോപ്പുലര്‍ ഫ്രണ്ട് രൂപം കൊള്ളുന്നത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈ വെട്ടിയതുള്‍പ്പെടെ മതത്തിന്റെ പേരില്‍ അക്രമ പരമ്പരയും നിരവധി കൊലപാതകങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതു കൊണ്ട് മാത്രമായില്ല. അവര്‍ മറ്റുതരത്തില്‍ പ്രവര്‍ത്തിക്കുന്നതും തടയണം. ഇക്കാര്യത്തില്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ വ്യാപകമായ നിരീക്ഷണവും കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടികളും ഉണ്ടാവണം. ജനങ്ങള്‍ തികഞ്ഞ ജാഗ്രത പാലിക്കുകയും വേണം.
https://www.facebook.com/Malayalivartha


























