Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്; വികാരനിര്‍ഭരമായ കുറിപ്പുമായി ആര്യ

10 NOVEMBER 2025 06:59 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 21 വയസുള്ള പെണ്‍കുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോള്‍ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാര്‍ട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവര്‍ത്തനരംഗത്ത് നിലവിലെ ചുമതലകള്‍ നിര്‍വ്വഹിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന് അവര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരേ...

ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു സാധാരണ കുടുംബത്തിലാണ്. തൊഴിലാളിയായ അച്ഛന്‍,അമ്മ,ചേട്ടന്‍ എന്നിവര്‍ അടങ്ങുന്ന കുടുംബം. കുടുംബ സാഹചര്യം,അച്ഛന്റെയും അമ്മയുടെയും ഉയര്‍ന്ന രാഷ്ട്രീയ ബോധം തുടങ്ങിയ നിരവധി കാരണങ്ങള്‍ കൊണ്ട് ഞാനും ചേട്ടനും ഓര്‍മ്മ വച്ച കാലം മുതല്‍ ബാലസംഘം പരിപാടികള്‍,സാധ്യമായ പാര്‍ട്ടി പരിപാടികളിലും അവരോടൊപ്പം പങ്കെടുക്കുമായിരുന്നു. എന്റെ ബാല്യകൗമാര കാലഘട്ടത്തില്‍ ഒരുപാട് പ്രയാസങ്ങള്‍ ഒരു സാധാരണ കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെ ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ പഠന കാലം മുതല്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. അപ്പോഴും അച്ഛനും അമ്മയും ഒരിക്കല്‍ പോലും ആ സാഹചര്യങ്ങളില്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യാതിരുന്നിട്ടില്ല. വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചത്. എന്നിലെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതില്‍ ആ ജീവിതം നല്‍കിയ പാഠങ്ങള്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ മനസ്സിലാകുന്നുണ്ട്. മുന്നില്‍ വരുന്ന മനുഷ്യന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം വിശന്നിട്ടാണോ വിഷമിച്ചിട്ടാണോ എന്ന് തിരിച്ചറിയാന്‍ എന്നെ പഠിപ്പിച്ചത് ആ ജീവിതമാണ്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി എന്നെ തീരുമാനിക്കുമ്പോള്‍ എന്റെ പ്രായം 21 വയസ്സാണ്. കോളേജ് പഠനവും സൗഹൃദവുമായി സംഘടന ഉത്തരവാദിത്വത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്നെ അത്ര സുപരിചിതമായ കാര്യമായിരുന്നില്ലയെങ്കിലും മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് സ്ഥാനാര്‍ഥികളോടൊപ്പം പോയ പരിചയമുണ്ട്.

പക്ഷേ കൂട്ടത്തിലെ ചെറിയ കുട്ടികളായ ഞങ്ങളെ ആളുകള്‍ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരായി കണ്ടിട്ടുണ്ടോ എന്ന് എനിക്ക് എല്ലായ്‌പ്പോഴും സംശയമാണ്. അങ്ങനെ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ, മുടവന്മുകളിലെ സഖാക്കളുടെ ശക്തമായ പ്രവര്‍ത്തനം, കൃഷ്ണന്‍ സഖാവിന്റെ നേതൃത്വം, ജനങ്ങളുടെ സ്‌നേഹം,പിന്തുണ എല്ലാം കൊണ്ട് ചരിത്രമുറങ്ങുന്ന മുടവന്മുകളിന്റെ മണ്ണില്‍ ഞാന്‍ വിജയിച്ചു. 2020 ഡിസംബര്‍ 21 ന് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം,പതുക്കെ കാര്യങ്ങള്‍ പഠിക്കാന്‍ തുടങ്ങി. പിന്നീടാണ് പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന് മേയറായി ചുമതല നല്‍കിയത്.

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാന്‍ നേടിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം മുതല്‍ നട്ടാല്‍ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകര്‍ത്ത് ഈ നാട്ടിലെ ജനങ്ങള്‍ എന്നെ സംരക്ഷിച്ചതും എന്റെ പാര്‍ട്ടി എന്നെ ചേര്‍ത്ത് നിര്‍ത്തിയതും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല.

എത്രയോ ജീവിത സാഹചര്യങ്ങള്‍, എത്രയോ കരുതലുകള്‍, എത്രയോ സ്‌നേഹബന്ധങ്ങള്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിയ നിമിഷങ്ങള്‍ ഈ അഞ്ച് വര്‍ഷങ്ങള്‍ക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാള്‍ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത അത്രയും കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും അഭിപ്രായവും നിര്‍ദ്ദേശവും കേട്ട് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയര്‍ത്താന്‍ സാധിച്ചു. രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള ഡചഒമയശമേ േഅവാര്‍ഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോള്‍ എന്റെ പേരിനൊപ്പം 'തിരുവനന്തപുരം ഇന്ത്യ' എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും,കേന്ദ്ര സര്‍ക്കാരിന്റെയും തുടങ്ങി വിവിധ അവാര്‍ഡുകള്‍ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നല്‍കാന്‍ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതില്‍ അഭിമാനമുണ്ട്.

രാഷ്ട്രീയത്തിലെ ഏറ്റവും തെറ്റായ വ്യാജപ്രചാരണവും ആക്ഷേപവും പരിഹാസവുമൊക്കെ പ്രചരിപ്പിച്ച ഈ കാലഘട്ടത്തില്‍ നഗരത്തിലെ നാല് വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ അഭിമാനാര്‍ഹമായ വിജയം നേടി എന്നത് എന്നുമോര്‍ക്കുന്ന ചരിത്രമുഹൂര്‍ത്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശരീരമാസകലം മുറിവുകളേറ്റ നിലയില്‍ മോഡലിനെ ആശുപത്രിയിലാക്കി കാമുകന്‍ മുങ്ങി; മോഡലിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്  (48 minutes ago)

ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം  (1 hour ago)

ദുബായില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്  (2 hours ago)

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി  (2 hours ago)

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു  (2 hours ago)

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം; 2 മരണം, ബോംബ് സ്ക്വാഡെത്തി, അതീവ ജാ​ഗ്രതയിൽ ‍ഡൽഹി  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും റിമാന്‍ഡ് ചെയ്തു  (2 hours ago)

ദുർമന്ത്രവാദ പ്രവൃത്തികൾ തടയുന്നതിന് നിയമം അനിവാര്യം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി  (2 hours ago)

ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് മറുപടി  (3 hours ago)

ജീവിതത്തിലെ ഈ അഞ്ച് വര്‍ഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്; വികാരനിര്‍ഭരമായ കുറിപ്പുമായി ആര്യ  (3 hours ago)

പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി  (3 hours ago)

350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്‌ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN  (3 hours ago)

മുന്നറിയിപ്പുമില്ലാതെ വൈദ്യുതി മുടങ്ങുന്നു: അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ കാരണം കണ്ട് ഞെട്ടി  (4 hours ago)

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു  (4 hours ago)

Malayali Vartha Recommends