Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?

11 NOVEMBER 2025 08:42 AM IST
മലയാളി വാര്‍ത്ത
ഡല്‍ഹിയെ നടുക്കിയ സ്‌ഫോടനത്തിന് ഫരീദാബാദിലെ ഭീകര സംഘവുമായി ബന്ധമെന്ന് സംശയം. ചെങ്കോട്ട സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്ന് സൂചനകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഫരീദാബാദ് ഭീകര സംഘത്തില്‍ പൊലീസ് തെരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്.

സ്‌ഫോടനം നടന്ന ഐ20 കാറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കറുത്ത മാസ്‌കിട്ടയാള്‍ റെഡ് ഫോര്‍ട്ടിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് ഉമര്‍ മുഹമ്മദാണെന്നകാര്യമടക്കമാണ് പൊലീസ് പരിശോധിക്കുന്നത്. മാസ്‌ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്നു മണിക്കൂര്‍ നിര്‍ത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റാണെന്നാണ് സൂചന. സ്‌ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കാറിന്റെ ഇപ്പോഴത്തെ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശി താരിഖ് ആണെന്നാണ് പുറത്തുവരുന്ന വിവരം. നടന്നത് ചാവേര്‍ ആക്രമണമാണെന്നും സൂചനകളുണ്ട്. സ്ഫോടനത്തിന് കാരണം ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ എന്നും വിവരമുണ്ട്. കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. കാര്‍ ചെങ്കോട്ടയ്ക്ക് സമീപം പാര്‍ക്കിങ്ങില്‍ എത്തിയത് വൈകീട്ട് 3 19നാണ്. 6.48ന് പാര്‍ക്കിംഗില്‍ നിന്നും വാഹനം പുറത്തേക്ക് എടുത്തു. സ്ഫോടനം നടന്നത് 4 മിനിറ്റിനു ശേഷം 6.52 നാണ്.  

ദര്യ ഗഞ്ച്, റെഡ് ഫോര്‍ട്ട് ഏരിയ, കശ്മീര്‍ ഗേറ്റ്, സുനെഹ്രി മസ്ജിദിന് സമീപം എന്നിവിടങ്ങളില്‍ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. സെഷന്‍ 16, 18 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊട്ടിത്തെറിച്ച കാര്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ മൂന്ന് മണിക്കൂര്‍ നിര്‍ത്തിയിട്ടതായും തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും വിവരം. മാര്‍ക്കറ്റിന് സമീപത്തേക്ക് കാര്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടത് ട്രാഫിക്ക് സിഗ്‌നല്‍ കാരണം വണ്ടി നിര്‍ത്തേണ്ടി വന്നതോടെ എന്ന് പൊലീസ് നിഗമനം.

അതേസമയം, സാമ്പിളുകളുടെ പരിശോധനയ്ക്കു ശേഷം മാത്രമേ എന്താണ് സ്‌ഫോടന കാരണമെന്ന് മനസിലാകു എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സ്‌ഫോടനത്തില്‍ ഇതുവരെ എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 20ലധികം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തില്‍ കാറുടമയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ ഉടമയായ സല്‍മാന്‍ എന്നയാളാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ രേഖകഖള്‍ കാണിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.      

ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ഡല്‍ഹി ചെങ്കോട്ടയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. ലാല്‍കില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്‌നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാര്‍, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, സൈക്കിള്‍ റിക്ഷകളെല്ലാം പൊട്ടിത്തെറിയില്‍ തകര്‍ന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയര്‍ന്നെന്നും ഒരു കിലോമാറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേര്‍ അറസ്റ്റിലായതിനു പിന്നാലെയാണ് സ്‌ഫോടനമെന്നതിനാല്‍ ഭീകരസംഘടനയുടെ പങ്കും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായവരില്‍നിന്ന് 2900 കിലോ സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതില്‍ 360 കിലോഗ്രാം ആര്‍ഡിഎക്‌സാണ്. ജെയ്‌ഷെ മുഹമ്മദ്, അന്‍സാര്‍ഘസ് വാത്ഉള്‍ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകരാണ് പിടിയിലായത്.ആഭ്യന്തരമന്ത്രി അമിത്ഷാ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

വൈകുന്നേരം ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്‌ഫോടനം. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന ചെങ്കോട്ടയും ഡല്‍ഹിയിലെ ജമാമസ്ജിദും സന്ദര്‍ശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകുന്നേരങ്ങളിലായതിനാല്‍ ഈ സമയംനോക്കി ആസൂത്രിതമായിനടത്തിയ സ്‌ഫോടനമാണെന്നാണ് പോലീസ് നിഗമനം. കാറിനകത്ത് എത്രപേരുണ്ടായിരുന്നു എന്ന് വ്യക്തമല്ല. സ്‌ഫോടനശബ്ദം 30 സെക്കന്‍ഡോളം നീണ്ടു. തീയണയ്ക്കാന്‍ അരമണിക്കൂറിലേറെ വേണ്ടിവന്നതായി ഫയര്‍ഫോഴ്സ് വൃത്തങ്ങള്‍ പറഞ്ഞു.
ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനത്തിനു പിന്നാലെ, സംശയം നീളുന്നത് അറസ്റ്റിലായ രണ്ട് കശ്മീരി ഡോക്ടർമാർക്കു നേരെ. ഇവരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. ഡോക്ടർമാർക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വൈകിട്ടോടെ 50 കിലോമീറ്റർ അപ്പുറത്ത് രാജ്യതലസ്ഥാനത്ത് സ്ഫോടനം നടന്നിരിക്കുന്നത്. സ്ഫോടനത്തിൽ ഭീകരബന്ധം ഉറപ്പിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടനമുണ്ടായ ഐ20 കാറിലുണ്ടായിരുന്ന മൂന്നുപേരും കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ ചാവേര്‍ ആക്രമണമാണ് ചെങ്കോട്ടയിലേത് എന്ന് ഏതാണ്ട് ഉറപ്പിക്കുകയാണ് പൊലീസ്.      

ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ചത് പുല്‍വാമയിലെ താരിഖ് എന്നയാളുടെ കാറാണ്. പലരില്‍നിന്ന് കൈമറിഞ്ഞ കാര്‍ നിലവിലുണ്ടായിരുന്നത് ഉമര്‍ മുഹമ്മദ് എന്നയാളുടെ പക്കലാണ്. ഇന്നലെ ഹരിയാന ഫരീദാബാദില്‍നിന്നടക്കം ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഭീകരസംഘത്തിലെ അംഗമാണ് ഉമര്‍ മുഹമ്മദും എന്നാണ് വിവരം. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോക്ടര്‍മാരടക്കം എട്ടുപേരാണ് ഇന്നലെ പിടിയിലായത്. ഉമര്‍ മുഹമ്മദും ജയ്ഷെ മുഹമ്മദിലെ അംഗമാണ് എന്നാണ് റിപ്പോര്‍ട്ട്. ഉമറും ചെങ്കോട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടോ എന്ന് പരിശോധിക്കുന്നു.
സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ അതിജാഗ്രത പ്രഖ്യാപിച്ചു. സ്‌ഫോടനമുണ്ടായ ഉടന്‍ പോലീസും 24-ഓളം അഗ്‌നിരക്ഷാ വാഹനങ്ങളും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ഭീകരവാദവിരുദ്ധ സ്‌ക്വാഡും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കാറുകള്‍ കത്തിയമരുന്ന വീഡിയോദൃശ്യങ്ങളില്‍ സംഭവത്തിന്റെ ഭീകരത പ്രകടമാണ്.

സംഭവം നടന്നതിന് നൂറുമീറ്റര്‍ താഴെയായാണ് ഗൗരിശങ്കര്‍ ക്ഷേത്രം. അതിന് സമീപത്തുതന്നെയാണ് സിഖുകാരുടെ ഗുരുദ്വാരയും പുരാതനമായ ചാന്ദ്നിചൗക്ക് ബസാറും സ്ഥിതിചെയ്യുന്നത്. സംഭവംനടന്ന മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിനു തൊട്ടടുത്തായുള്ള ചെങ്കോട്ടമൈതാനത്ത് സിഖുകാരുടെ വന്‍ പ്രദര്‍ശനമേളയ്ക്കായി പന്തലൊരുക്കല്‍ പണിയും നടന്നുവരുന്നു.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (5 minutes ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (19 minutes ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (35 minutes ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (47 minutes ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (1 hour ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (1 hour ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (1 hour ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (2 hours ago)

കേരളത്തിലും കടുത്ത പരിശോധന  (2 hours ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (2 hours ago)

പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍  (2 hours ago)

തെക്കൻ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി ...  (2 hours ago)

അവസാന ഘട്ട പോളിങ് ബീഹാറില്‍ തുടങ്ങി  (3 hours ago)

രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഇന്ന് ഉണ്ടാവും  (3 hours ago)

പദ്ധതി തകർത്ത് റഷ്യ  (3 hours ago)

Malayali Vartha Recommends