Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദില്ലി സ്ഫോടനം ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി: കുറ്റക്കാരെ വെറുതെ വിടില്ല: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരിശോധന ഊർജ്ജിതമാക്കി: സ്ഫോടനം ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ദില്ലി പൊലീസ്; സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഡോക്ടർമാരുൾപ്പെടെയുള്ളവരെ...


ചെങ്കോട്ടയ്ക്കരികിലെ പൊട്ടിത്തെറി: ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി ലോക രാജ്യങ്ങൾ; തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ ഉപദേശം: സ്ഫോടനത്തിൽ മരിച്ചവരോടൊപ്പമാണ് ഞങ്ങളുടെ ഹൃദയം - യുഎസ് എംബസി


സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഉമർ മുഹമ്മദിന്റേതാണോ എന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന: എൻഐഎക്ക് ഡൽഹി സ്ഫോടന കേസിൻ്റെ അന്വേഷണം കൈമാറി: ഫരീദാബാദ് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ

വാസുവിന് മാരക രോഗം രാത്രി സെല്ലിൽ നിലവിളി..! കടകംപള്ളിയുടെ തല SITയുടെ കക്ഷത്ത് ഉടൻ 6-ാം അറസ്റ്റ്....!

12 NOVEMBER 2025 08:33 AM IST
മലയാളി വാര്‍ത്ത

More Stories...

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു

രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത പുത്തൂർ സുവോളജിക്കൽ പാർക്കിൽ 21 പുള്ളിമാനുകളിൽ പത്തും ചത്തു; പേടിച്ച് ഹൃദയാഘാതം മൂലമെന്ന് വിശദീകരണം

അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം അട‌ച്ചു; ശുദ്ധജല വിതരണം 4 ജില്ലകളിൽ തടസ്സപ്പെടും

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍




ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്ന കേസില്‍ ബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എന്‍ വാസു റിമാന്‍ഡികുമ്പോള്‍ വീണത് അഞ്ചാം വിക്കറ്റ്. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാസുവിനെ റിമാന്‍ഡ് ചെയ്തത്. 14 ദിവസമാണ് റിമാന്‍ഡ് കാലാവധി. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു. ശബരിമല സ്വര്‍ണകൊള്ളയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് എന്‍ വാസുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അഞ്ച് പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്. നേരത്തെ കേസില്‍ പ്രത്യേക അന്വേഷക സംഘം എന്‍ വാസുവിന്റെ മൊഴിയെടുത്തിരുന്നു. സ്വര്‍ണം പൂശാനുള്ള ശുപാര്‍ശയുള്ള എക്സിക്യുട്ടീവ് ഓഫീസറുടെ കത്ത് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ വാസു മൊഴി നല്‍കിയത്.

 

 

 

കട്ടിളപ്പാളികള്‍ കൊണ്ടുപോവുമ്പോള്‍ താന്‍ കമീഷണറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി വിഷയത്തില്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും എന്‍ വാസു പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോഴും ദേവസ്വം കമീഷണറായിക്കുമ്പോഴും തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല. 2019 മാര്‍ച്ച് 14ന് ദേവസ്വം കമീഷണര്‍ സ്ഥാനത്തുനിന്ന് മാറി. നവംബറില്‍ വീണ്ടും ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ സമയത്ത് ശബരിമല ഭരിച്ച വാസുവിന്റെ വിശ്വസ്തരെല്ലാം വാസുവിനെതിരെ മൊഴി നല്‍കി. അങ്ങനെ അഞ്ചാം വിക്കറ്റ് വീണു. ഇനി ഉയരുന്നത് ആരാണ് ആറാം വിക്കറ്റെന്നതാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന് നറുക്കു വീഴുമെന്നാണ് സൂചന. പദ്കുമാറും ഏത് നിമിഷവും അറസ്റ്റിലാകും.

ദേവസ്വം മാനുവലും ഹൈക്കോടതിയുടെ ഉത്തരവും കണക്കിലെടുക്കാതെയാണ് 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്ക് കൊണ്ടുപോയത്. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമാണ്. ഇക്കാര്യം അറിയില്ലെന്ന് ബോര്‍ഡിന് പറയാനാകില്ല. ശബരിമല കമ്മിഷണറെ വിവരം അറിയിച്ചാല്‍ 2019-ലെ ക്രമക്കേടുകള്‍ പിടിക്കപ്പെടുമെന്ന് കരുതിയിരിക്കാം. 2019-ല്‍ അറ്റകുറ്റപ്പണയ്ക്ക് ശേഷം ദ്വാരപാലക ശില്‍പത്തിന്റെ തൂക്കത്തില്‍ നാലു കിലോയോളമാണ് കുറവുണ്ടായത്. പവിത്രമായ ക്ഷേത്ര സ്വത്തുക്കളുടെ അപഹരണമാണ് ഇതിലൂടെ നടന്നത്. ബോര്‍ഡിന്റെ അറിവില്ലാതെ ഇത്തരമൊരു നടപടി നടക്കില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍ അടക്കം നേരിട്ടോ അല്ലാതെയോ ഉത്തരവാദികളാകും. ഇക്കാര്യവും എസ്ഐടി അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

 



വിഷയത്തില്‍ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നതും പരിശോധിക്കണമെന്നും 2019-ലെ അറ്റകുറ്റപ്പണിയിലൂടെ എത്ര സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് തിട്ടപ്പെടുത്താനായി ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ പാളികളടക്കം തൂക്കിനോക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 1999-ല്‍ എത്ര സ്വര്‍ണമായിരിക്കും ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണാവരണം നല്‍കാനായി ഉപയോഗിച്ചതെന്ന് തിട്ടപ്പെടുത്താന്‍ മറ്റ് സ്വാര്‍ണവരണങ്ങളില്‍നിന്ന് സാമ്പിള്‍ എടുക്കണം. നവംബര്‍ 15-നകം ഇതിനായുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. വിഷയം ഡിസംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. ഈ സാഹചര്യത്തിലാണ് വാസുവിനേയും അറസ്റ്റു ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍ ശബരിമലയിലെ തെളിവെടുപ്പുകളും പൂര്‍ത്തിയാക്കണം. പദ്മകുമാര്‍ ചോദ്യം ചെയ്യലിന് വിളിച്ചിട്ട് വന്നില്ല. അസൗകര്യം പറഞ്ഞൊഴിവായി. വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസ് പ്രകാരം ഉടന്‍ പദ്മകുമാര്‍ ഹാജരാകണം. ഇല്ലാത്ത പക്ഷം വീട്ടിലെത്തി അറസ്റ്റു ചെയ്യാനാണ് നീക്കം. ഹൈക്കോടതി ഇടപെട്ട വിഷയമായതു കൊണ്ട് മുന്‍കൂര്‍ ജാമ്യം കിട്ടലും പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ ആറാം വിക്കറ്റ് പദ്മകുമാറായിരിക്കുമെന്നാണ് വിലയിരുത്തല്‍.

ശബരിമല ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലക ശില്‍പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ പേരില്‍ നടന്ന സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന കലാരൂപ കള്ളക്കടത്തുകാര്‍ക്ക് പങ്കുണ്ടോ എന്ന് സംശയിച്ച് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കള്‍ കൊള്ളയടിച്ച് കടത്തുന്നതില്‍ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികള്‍ക്ക് (മോഡസ് ഓപ്പറാന്‍ഡി) സമാനമായ നടപടികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ശബരിമലയിലും നടന്നതെന്ന് വിലയിരുത്തിയാണ് അന്താരാഷ്ട്ര ബന്ധം ഉണ്ടോ എന്ന് കോടതി സംശയിക്കുന്നത്. മതപരമായ സംരക്ഷണത്തിന്റെ മറവില്‍ വിലമതിക്കാനാകാത്ത ക്ഷേത്ര വസ്തുക്കള്‍ കൊള്ളയടിക്കുന്നതില്‍ കുപ്രസിദ്ധനാണ് സുഭാഷ് കപൂര്‍. ശബരിമല ശ്രീകോവിലിന്റെ വാതിലില്‍ 24 കാരറ്റുള്ള 2519.70 ഗ്രാം സ്വര്‍ണം 1999-ല്‍ പൊതിഞ്ഞിട്ടുണ്ട്. ഈ വാതില്‍ മാറ്റിയാണ് 2018-19 ല്‍ 324.40 ഗ്രാം സ്വര്‍ണം പൂശിയ പുതിയ വാതില്‍ സ്ഥാപിച്ചത്. ശ്രീകോവിലിന്റെ വാതില്‍, ദ്വാരപാലകര്‍, പീഠം, ശ്രീകോവിലിലെ മറ്റ് വസ്തുക്കള്‍ തുടങ്ങിയവയുടെ അളവെടുത്ത് ശരിപ്പകര്‍പ്പുകള്‍ ഉണ്ടാക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് യഥേഷ്ടം അവസരം ലഭിച്ചു. അന്താരാഷ്ട്ര മാര്ക്കറ്റില് വമ്പന്‍ വിലയ്ക്ക് ഇവ വില്‍ക്കാനാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.





സ്ട്രോങ് റൂമിലുള്ള ദ്വാരപാലക ശില്പങ്ങള്‍ കൈമാറണമെന്നും പോറ്റി ആവശ്യപ്പെടുന്നുണ്ട്. പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍നിന്നാണ് രണ്ട് പീഠങ്ങള്‍ വിജിലന്‍സ് കണ്ടെടുത്തത്. ഒന്നിനും യാതൊരു നിയന്ത്രണമില്ലായിരുന്നു എന്നതിന് തെളിവാണിത്. വിജിലന്സന് അന്വേഷണം തുടങ്ങിയതിന് ശേഷമാണ് അഷ്ടാഭിഷേക കൗണ്ടറിന് സമീപം കിടന്നിരുന്ന ശ്രീകോവിലിന്റെ പഴയ വാതില്‍ സ്ട്രോങ് റൂമിലേയ്ക്ക് മാറ്റിയത്. 1999-ല്‍ സ്വാര്‍ണാവരണം നല്‍കിയത് ശ്രീകോവിലിന്റെ ഈ വാതിലിന് തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. യഥാര്‍ഥ വാതില്‍ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും സംഘത്തിനും കൈമാറിയിട്ടുണ്ടോ എന്നതും ഉറപ്പാക്കേണ്ടതുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.





ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു റിമാന്‍ഡിലാകുമ്പോള്‍ ഞെട്ടുന്നത് സിപിഎം. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ഇതുവഴി ബോര്‍ഡിന് നഷ്ടമുണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം നേതാവാണ് വാസു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്. ഇതിനൊപ്പം മുഖ്യമന്ത്രിയുടെ വിശ്വസ്തനും. ഹൈക്കോടതി ഇടപെടലാണ് വാസുവിന് വിനയായത്. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി കൃത്യമായ നിര്‍ദ്ദേശം നല്‍കി. ഇതോടെ ഉന്നതരുടെ അറസ്റ്റ് അനിവാര്യതയായി. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അകത്തായതോടെ എല്ലാത്തിനും പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന വ്യാജ പ്രചരണം നടത്താന്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ക്ക് കഴിയാത്ത അവസ്ഥയും വന്നു.

സ്വര്‍ണക്കൊള്ളയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നാണ് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നത്. സ്വര്‍ണം പൂശാനായി കൊണ്ടുപോയതു തന്റെ അറിവോടെയായിരുന്നില്ലെന്നും സ്വര്‍ണപ്പാളി ചെമ്പുപാളിയാണെന്നു മാറ്റിയെഴുതിയതിനെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്നുമായിരുന്നു വാസുവിന്റെ മൊഴി. സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവും റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് വാസുവിന്റെ നിര്‍ണായക അറസ്റ്റ്. ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കേ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. വാസുവിന് സിപിഎമ്മുമായി സുദീര്‍ഘ ബന്ധമാണുള്ളത്. കൊല്ലം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എന്‍. വാസു മുന്‍മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണറായി രണ്ടു തവണ സേവനമനുഷ്ഠിച്ച വാസു പിന്നീട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.

കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എന്‍. വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എന്‍. വാസുവിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. തീര്‍ത്തും നിരാശനാണ് വാസു. മുന്‍ ജ്യുഡീഷ്യല്‍ ഓഫീസറാണ്. ആരോടും മിണ്ടാതെയാണ് ജയില്‍ വാസം. കൊതുകു കടി കൊണ്ട് വാസു ഉറങ്ങുമ്പോള്‍ പല ഉന്നതരും നിരാശയിലാണ്. ഹൈക്കോടതി ഇടപെട്ട കേസായതുകൊണ്ട് ജില്ലാ കോടതികളില്‍ നിന്നും അനുകൂലമായൊന്നും ലഭിക്കില്ലെന്നതാണ് ഇതിന് കാരണം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എന്‍. വാസു. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നത് രേഖയില്‍നിന്ന് ഒഴിവാക്കി ചെമ്പുപാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് നവീകരണത്തിന് ശുപാര്‍ശ നല്‍കിയതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ എന്‍. വാസു ഇടപെടല്‍ നടത്തിയെന്നും എസ്‌ഐടി കോടതിയില്‍ അറിയിച്ചു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗുഢാലോചന നടത്തിയെന്ന കാര്യം തെളിഞ്ഞിട്ടുണ്ടെന്നും എസ്‌ഐടി പറയുന്നു.



വൈകുന്നേരം 7.10-ഓടെയാണ് എന്‍. വാസുവുമായി പ്രത്യേകാന്വേഷണ സംഘം പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. റാന്നി കോടതി അവധി ആയതിനാലാണ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. ചേംബറിലാണ് ജഡ്ജിക്കുമുന്നില്‍ എന്‍. വാസുവിനെ ഹാജരാക്കിയത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, സ്വര്‍ണ മോഷണം അടക്കമുള്ള കുറ്റങ്ങള്‍ എന്‍. വാസുവിനെതിരേ ചുമത്തിയിട്ടുണ്ട്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വാസുവിനെ കേസില്‍ മൂന്നാം പ്രതിയാക്കിയത്. അധികംവന്ന സ്വര്‍ണം സ്പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.


സിപിഎം നേതാവായിരുന്ന വാസു കൊല്ലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2006-11 കാലത്ത് വി.എസ് സര്‍ക്കാരില്‍ പി.കെ. ഗുരുദാസന്‍ മന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പിഎ ആയിരുന്നു. വിജിലന്‍സ് ട്രൈബ്യൂണല്‍ അംഗമായും വാസു പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. രണ്ടുതവണ ദേവസ്വം കമ്മിഷണറായി തിരുവിതാം ദേവസ്വം ബോര്‍ഡില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തെത്തി. ദേവസ്വം കമ്മിഷണറായിരുന്ന ഒരാള്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് തന്നെ ആദ്യമായിട്ടാണ്. സ്വര്‍ണക്കൊള്ളക്കേസില്‍ അഞ്ചാംപ്രതിയായ അന്നത്തെ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറും ആറാം പ്രതിയായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും അറസ്റ്റിലായി റിമാന്‍ഡിലാണ്. ഇവരുടെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. മൂന്നാം പ്രതിയായ എന്‍. വാസുവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എസ്‌ഐടി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു... പാര്‍ട്ടി വിശ്വസ്തനും യുവതീപ്രവേശകാലത്തെ കമ്മിഷണറുമായ വാസു അറസ്റ്റിലായതോടെ ഞെട്ടി ചെമ്പുകാര്‍; സ്വര്‍ണം ചെമ്പാക്കിയ മാജിക്: ഒടുവില്‍ അറസ്റ്റിലായി വാസു  (3 minutes ago)

പിളർന്നത് NH 4NO 3 chemical ബോംബ് തന്നെ..! മൂന്നാംമുറപ്പയറ്റും ..! സൈന്യത്തിന്റെ കൊടൂര നീക്കം  (11 minutes ago)

ആദ്യം കണ്ടത് മയൂർ വിഹാറിലെ  (1 hour ago)

വാസുവിന് മാരക രോഗം രാത്രി സെല്ലിൽ നിലവിളി..! കടകംപള്ളിയുടെ തല SITയുടെ കക്ഷത്ത് ഉടൻ 6-ാം അറസ്റ്റ്....!  (1 hour ago)

പേടിച്ച് ഹൃദയാഘാതം മൂലമെന്ന്  (1 hour ago)

കാർഗോ വിമാനം തകർന്നു  (2 hours ago)

ശുദ്ധജല വിതരണം തടസ്സപ്പെടും  (2 hours ago)

ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതല  (2 hours ago)

ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍  (10 hours ago)

ഡല്‍ഹി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു  (11 hours ago)

മ്യൂസിയം വളപ്പില്‍ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍  (12 hours ago)

അയ്യപ്പന്റെ ഒരു തരി സ്വര്‍ണം കട്ടെടുക്കാന്‍ പാടില്ല: എന്‍ വാസുവിന്റെ അറസ്റ്റില്‍ പ്രതികരിച്ച് എം വി ഗോവിന്ദന്‍  (12 hours ago)

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേര്‍ ആക്രമണമെന്ന് എന്‍ഐഎ  (13 hours ago)

മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends