ശംഖുമുഖം ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച; ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികളോട് നിർദേശിച്ച് കോടതി

തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ 23 കാരിയെ ഭീഷണിപ്പെടുത്തി കവർച്ച ചെയ്ത കേസിൽപ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. തലസ്ഥാന നിവാസികളായ സുമേഷ്, അജിൻ എന്നീ രണ്ടു പ്രതികൾ 13 ന് ഹാജരാകാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കെ.ജി.രവിത ഉത്തരവിട്ടു.
വിസ്താര മധ്യേ കോടതി മുമ്പാകെ വന്ന 23 കാരിയടക്കമുള്ള 7 സാക്ഷി മൊഴികളിൽ പ്രതികളെ കുറ്റപ്പെടുത്തുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
2023 മാർച്ച് 12 ന് ഉച്ചക്ക് 1.15 മണിക്കാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം എത്തിയ 23 കാരിയെ 2 യുവാക്കൾ ഭീഷണിപ്പെടുത്തി 500 രൂപ അടങ്ങിയ പഴ്സ് അപഹരിച്ചെടുക്കുകയും കാലിലെ സ്വർണ കൊലുസ് ഊരി നൽകാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. സംഭവം കണ്ട് ആളുകൾ എത്തിയപ്പോൾ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. 23 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























