സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്.. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും... ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തും..

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇനി കുറച്ചു ആഴ്ചകൾ കൂടിയാണ് തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് . ഈ ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുമെന്നാണ് വിവരം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ തീരുമാനിക്കും.
ക്രിസ്മസ് അവധി കഴിഞ്ഞതിന് ശേഷം എല്ലാ പരീക്ഷകളും ഒരുമിച്ച് നടത്താനുള്ള സാധ്യതകളും കണക്കിലെടുക്കും. ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകൾ നടക്കാനിരിക്കുന്നത്. തദ്ദേശം തെരഞ്ഞെടുപ്പ് തീയതിയും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 9,11 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 13-ന് വോട്ടെണ്ണൽ നടക്കും.
വോട്ടെടുപ്പ് കേന്ദ്രങ്ങൾ ഭൂരിഭാഗവും സ്കൂളുകളാണെന്നതും അദ്ധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും പരിഗണിച്ചാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം.പുതുക്കിയ തീയതി അതാത് സ്കൂൾ അധികൃതർ അറിയിക്കുന്നതായിരിക്കും .
https://www.facebook.com/Malayalivartha























