ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തം...

എൻ വാസുവാണ് സ്വർണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്ന് റിമാൻ്റ് റിപ്പോർട്ട്. ഇത് ദേവസ്വം ബോർഡിന്റെ അറിവോടെയെന്നാണ് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നത്. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോർഡിൻ്റെ പങ്ക് വ്യക്തമാക്കിയാണ് റിമാൻ്റ് റിപ്പോർട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.സ്വർണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വർണം ചെമ്പാക്കാൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മന:പൂർവ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തതെന്നും റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നു.
എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തി. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്. വാസുവിനെതിരായ കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.
https://www.facebook.com/Malayalivartha


























