Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..


അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...


അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും!!!


ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...

അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും!!!

12 NOVEMBER 2025 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...

പട്ടുമെത്തയില്‍ കിടന്ന് ശീലിച്ച വാസു അണ്ണന്‍ പായ വിരിച്ച് തറയില്‍. അയ്യപ്പനെ കൊള്ളയടിച്ച് പത്ത് തലമുറയ്ക്ക് തിന്ന് പുളയ്ക്കാന്‍ ഉള്ളത് സമ്പാദിച്ചിട്ട് ഒരുകാലത്തും പിടിക്കപ്പെടില്ലെന്ന ഹുങ്കും കൊണ്ട് നടന്നവനൊക്കെ നിലത്തിറങ്ങി. നിലത്ത് കിടക്കാന്‍ കഴിയില്ല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. ഒരുപാട് മരുന്ന് കഴിക്കുന്ന ആളാണ് കുറച്ച് പരിഗണന തരണം. മറവി രോഗമുണ്ട് തുടങ്ങി ഉഡായിപ്പിന്റെ വലിയൊരു ലിസ്റ്റ് തന്നെ വാസു എടുത്ത് പുറത്തിട്ടു. പോയി അകത്ത് കിടക്കടാന്ന് ഓടിക്കുകയായിരുന്നു കോടതി. നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് സിപിഎം വാസുവിനെ എസ് ഐ ടിക്ക് വിട്ടുകൊടുത്തത്. ശബരിമല കൊള്ള വിവാദം കത്തിപ്പുകഞ്ഞപ്പോള്‍ മാധ്യമങ്ങളോട് വാസു ധാര്‍ഷ്ട്യത്തോടെ പറഞ്ഞത്. ഞാനെന്തിന് ഭയക്കണം ശബരിമലയിലെ ഒരു തുരുമ്പ് പോലും ഞാന്‍ എടുത്തിട്ടില്ല. അന്വേഷണം നടക്കട്ടെ എനിക്ക് പേടിക്കാനൊന്നും ഇല്ലെന്നാണ്. അങ്ങനെ പറഞ്ഞവനാണ് ഇന്നിപ്പോള്‍ കേസില്‍ മൂന്നാം പ്രതി. കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത് ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും.

മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍. ജ്ഞാനപ്പാനയില്‍ ഇങ്ങനെ ഒരു വരിയുണ്ട്. വാസുവിന്റെ കാര്യത്തില്‍ അത് വരി അച്ചട്ടായി. കസ്റ്റഡിയിലെടുത്തത് മുതല്‍ വാ തുറന്നിട്ടില്ല വാസു. എസ് ഐ ടി ഉച്ചിയും കുത്തി നിന്നിട്ടും വാസുവിന്റെ വായില്‍ നിന്ന് ഒന്നും വീണില്ല. പിണറായി പേടിയില്‍ വാസു വായ പൂട്ടിക്കെട്ടിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത് കൊണ്ട് വാസുവിനെ എകെജി സെന്ററില്‍ നിന്ന് കുടഞ്ഞാണ് വിട്ടത്. സര്‍ക്കാരിനെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതൊന്നും പറഞ്ഞേക്കരുതെന്ന്. ജീവനില്‍ പേടിയില്ലാത്ത മനുഷ്യരുണ്ടാകുമോ. എന്തെങ്കിലും പറഞ്ഞ് പോയാല്‍ ജയിലിനകത്തിട്ട് വാസുവിനെ തീര്‍ക്കും. എന്തായാലും വാസു അണ്ണന്‍ പ്രാണ വേദനയിലാണ് കക്കാന്‍ കാണിച്ച ധൈര്യം ഇപ്പോള്‍ ഇല്ല. അടപടലം പെട്ടുവെന്ന് മൂപ്പര്‍ക്ക് മനസിലായി. പാര്‍ട്ടി അന്വേഷണ സംഘത്തിന് എറിഞ്ഞിട്ട് കൊടുത്ത ചാവേറാണ് താനെന്ന് ബോധ്യപ്പെട്ടു. പാര്‍ട്ടി രക്ഷിക്കുമെന്ന ഓവര്‍കോണ്‍ഫിഡന്‍സും കൊണ്ട് നടന്നവന്റെ തെളപ്പങ്ങ് തീര്‍ന്നു. തിരിമറി നടന്നുവെന്ന് പറയപ്പെടുന്ന കാലത്ത് ഞാന്‍ അധികാരത്തില്‍ ഇല്ലെന്ന് വരുത്തി തീര്‍ത്ത് തടിയൂരാനാണ് വാസു ശ്രമിച്ചത് പക്ഷെ ഒത്തില്ല തെളിവുകളെല്ലാം തോണ്ടിയെടുത്താണ് എസ് ഐ ടി പൂട്ടിയത്.

കൊള്ളയടിച്ച് ഉണ്ടാക്കിയതൊന്നും അനുഭവിക്കാനുള്ള യോഗം വാസുവിന് ഇല്ല. ഇനി കേസും കോടതിയുമായ് കയറി ഇറങ്ങി നിരങ്ങണം. ജയില്‍ മുറിയിലെ കിടപ്പ് വാസുവിന് സഹിക്കാനാകുന്നില്ല. കള്ളന്മാരുടെ കൂട്ടത്തില്‍ പെരുങ്കള്ളനായിട്ടാണ് കിടപ്പ്. പ്രത്യേകര പരിഗണനയൊന്നും വാസുവിന് ജയിലില്‍ കിട്ടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി തന്നെ ഉത്തരവിട്ടിട്ട് ഉണ്ട്. കുടുംബത്തോടെ നാറി നാണംകെട്ട് നില്‍ക്കുന്നു. ദൈവത്തെ കൊള്ളയടിച്ചവന്റെ കുടുംബമെന്ന് പത്ത് തലമുറയോളം കേള്‍ക്കേണ്ടി വരും. വാസു മൂക്കും കുത്തി താഴേക്ക് വീണപ്പോള്‍ സന്തോഷിക്കുന്നത് വിശ്വാസികളാണ്. കാരണം അവരുടെ വിശ്വാസത്തിലാണ് വാസു ഉള്‍പ്പെടെ സംഘം മണ്ണ് വാരിയിട്ടത്. നിന്നെയൊക്കെ അയ്യപ്പന്‍ വെറുതെ വിടില്ലടാന്ന് അവര്‍ തലയില്‍ കൈവെച്ചാണ് പ്രാകിയത്. ഇത് തുടക്കം മാത്രമാണ് വാസു അകത്ത് കിടന്ന് നരകിക്കുമെന്നാണ് മലയാളി പച്ചയ്ക്ക് പറയുന്നത്.

കഴിഞ്ഞ ദിവസം എസ് ഐ ടി വാസുവിനെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുമ്പോഴുള്ള രംഗം മലയാളികള്‍ കണ്ടിട്ടുണ്ടകുമല്ലോ. മാധ്യമങ്ങളുടെ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ പാവത്താന്‍ കളിയായിരുന്നു. എന്തോ മാറാരോഗം വന്നപോലത്തെ ഇരുപ്പും ഭാവവും. പക്ഷെ എത്ര വലിയ പാവത്താന്‍ കളി പുറത്തെടുത്താലും ഉള്ളില്‍ കിടക്കുന്ന ഫ്രോഡ് പുറത്ത് വരും. അതേപോലെ വാസുവിന്റെ ചില കള്ളനോട്ടവും ഇന്നലെ പുറത്തായി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ സിപിഎമ്മിലേക്ക് മുനകുത്തിയിറക്കിയാണ് അന്വേഷണസംഘം തിരുവിതാംകൂര്‍ പാര്‍ട്ടി വിശ്വസ്തന്‍  എന്‍. വാസുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

 

ഇതുവരെ ഉദ്യോഗസ്ഥര്‍മാത്രം അറസ്റ്റിലായതിനാല്‍ കേസില്‍ രാഷ്ട്രീയപാപഭാരം പേറേണ്ട അവസ്ഥ സര്‍ക്കാരിനോ സിപിഎമ്മിനോ ഉണ്ടായിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിന് പോര്‍ക്കളത്തിലേക്കിറങ്ങിയ ഘട്ടത്തിലാണ് ദേവസ്വം ബോര്‍ഡില്‍ രാഷ്ട്രീയനിയമനം നേടിയവരിലേക്ക് അന്വേഷണമെത്തുന്നത് എന്നതാണ് സിപിഎമ്മിന് നേരിടേണ്ടിവരുന്ന പ്രതിസന്ധി.
അന്വേഷണത്തില്‍ സര്‍ക്കാരിന് ഇടപെടാനാകാത്തവിധം ഹൈക്കോടതി നിരീക്ഷണം ശക്തമാക്കിയ ഘട്ടത്തില്‍ത്തന്നെ 'അപകടം' ഏത് ഘട്ടത്തിലുമുണ്ടായേക്കാമെന്ന ബോധ്യം സിപിഎമ്മിനുണ്ടായിരുന്നു.

സിപിഎമ്മിന് എളുപ്പം തള്ളിക്കളയാവുന്ന ഒരാളല്ല വാസു. അറസ്റ്റുണ്ടാവുമെന്ന വിവരം ലഭിച്ച ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിയത് ആ ഗൗരവമുള്ളതുകൊണ്ടാണ്. എകെജി സെന്ററില്‍ നടന്നത് തിരക്കിട്ട കൂടിയാലോചനയാണ്. ശബരിമല ഒരു തലവേദനയായി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും മാറാതിരിക്കാനുള്ള മറുമറുന്നാണ് സിപിഎം തേടുന്നത്. ആഗോള അയ്യപ്പസംഗമം നടത്തി വിശ്വാസികളിലേക്ക് അടുക്കാനുള്ള രാഷ്ട്രീയ ഉദ്യമം കൃത്യമായ കണക്കുകൂട്ടലോടെയുള്ള നീക്കമായിരുന്നു. അതിനിടയില്‍ത്തന്നെയാണ് സ്വര്‍ണക്കൊള്ള വിവാദം ഉയര്‍ന്നതും. ബോര്‍ഡിന്റെ ചരിത്രത്തില്‍ കമ്മിഷണര്‍ പദവിയില്‍നിന്നിറങ്ങി പ്രസിഡന്റ് സ്ഥാനത്തേക്ക് കയറുന്ന ഒരേഒരാളാണ് വാസു. അദ്ദേഹം അറസ്റ്റിലാകുമ്പോള്‍ അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തില്‍നിന്ന് സിപിഎമ്മിന് എളുപ്പത്തില്‍ ഒഴിഞ്ഞുമാറാനാകില്ല.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പദ്മകുമാറിന് കുരുക്കായി എന്‍ വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. എന്‍ വാസു സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കിയാണ് റിമാന്റ് റിപ്പോര്‍ട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥര്‍, പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണം പൂശിയ കട്ടിളപാളിയാണെന്ന കാര്യം വാസുവിന് അറിയാമായിരുന്നു. എന്നിട്ടും സ്വര്‍ണം ചെമ്പാക്കാന്‍ ഗൂഢാലോചന നടത്തി. സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മന:പൂര്‍വ്വം ഒഴിവാക്കിയെന്നും ഈ രേഖ വച്ചാണ് ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ല്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. ഇത് പൂര്‍ത്തിയായ ശേഷം പത്മകുമാര്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലേക്ക് സംഘം കടക്കും. ഇതിന് മുമ്പായി, ചില ഇടനിലക്കാരെയും പ്രതിപ്പട്ടികയിലുള്ള മറ്റ് ചില ഉദ്യോഗസ്ഥരുടേയും അറസ്റ്റിനും സാധ്യതയുണ്ട്.


ഇതിനിടെ മുരാരി ബാബുവെന്ന ഗജഫ്രോഡിന്റെ അമ്പലംകൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. ഏറ്റുമാനൂര്‍ ഉത്സവത്തിന് ആനകളെ വാടകയ്‌ക്കെടുത്ത വകയില്‍ 23.57 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ രേഖ പുറത്തു വരുമ്പോള്‍ തെളിയുന്നത് സര്‍വ്വത്ര ദുരൂഹത. ദേവസ്വം ചട്ടപ്രകാരം 15,000 രൂപ മാത്രമേ അനുവദിക്കാവൂ എന്നിരിക്കെ ആന ഒന്നിന് 1.48 ലക്ഷം രൂപ കൊടുക്കണം എന്നതാണ് ആവശ്യം. ഏറ്റുമാനൂരിലെ ആന കൊള്ളയ്ക്ക് തെളിവാണ് ഈ റിപ്പോര്‍ട്ട്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരിബാബുവായിരുന്നു ഉത്സവ നടത്തിപ്പിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍. മഹാക്ഷേത്രങ്ങളില്‍ ആനകളെ സംഘടിപ്പിച്ചുകൊടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ കഴിവ് പരിഗണിച്ചാണ് മുരാരി ബാബുവിനെ സ്‌പെഷ്യല്‍ ഓഫീസറാക്കിയത്. എന്നാല്‍ കണക്ക് റിപ്പോര്‍ട്ട് തട്ടിപ്പിന്റേതുമാകുന്നു.

മുരാരി ബാബു ആന എഴുന്നള്ളിപ്പിലും വന്‍ തരികിട നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്‌ഫെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചപ്പോഴുള്ള തട്ടിപ്പാണ് പുറത്തുവരുന്നത്. ആന എഴുന്നള്ളിപ്പിന്റെയും ഉത്സവ നടത്തിപ്പിന്റെയും മറവിലാണ് കമ്മിഷന്‍ ഏര്‍പ്പാടിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം. കരയോഗം ഭാരവാഹിത്വവും എന്‍.എസ്.എസ് നേതൃത്വത്തിന്റെ അടുപ്പക്കാരനെന്ന പിന്‍ബലവും വഴി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വലിയ സ്വാധീനമുള്ളയാളാണ് മുരാരി ബാബു. വര്‍ഷങ്ങളായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങള്‍ക്ക് സ്ഥിരം സ്‌പെഷ്യല്‍ ഓഫീസറായിരുന്നു. ആന എഴുന്നള്ളിപ്പിന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കും. സ്‌പോണ്‍സര്‍മാരില്‍നിന്ന് വലിയ 'ഏക്കത്തുക' കൈപ്പറ്റും. ആന ഉടമകള്‍ക്ക് നാമമാത്ര തുകനല്‍കി ബാക്കി പോക്കറ്റിലാക്കുന്നതിലായിരുന്നു 'സ്‌പെഷ്യലൈസേഷന്‍' എന്നാണ് ഉയര്‍ന്ന ആരോപണം. നല്‍കിയ കണക്കു തുക പരിശോധിച്ചാലും ഇതിന് സാധ്യത ഏറെയാണ്. ഇക്കഴിഞ്ഞ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് തുക ആവശ്യപ്പെട്ടാണ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൊടുത്തത്. മുരാരിബാബു ഇടപെട്ട സാമ്പത്തിക കാര്യങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന്റെയും ദേവസ്വം വിജിലന്‍സിന്റെയും നിരീക്ഷണത്തിലും പരിശോധനയിലും ആയതിനാല്‍ പണം നല്‍കേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനം. ഏറ്റുമാനൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കുവേണ്ടി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറാണ് ബോര്‍ഡിലേക്ക് ധനാഭ്യര്‍ഥനാ റിപ്പോര്‍ട്ട് കൊടുത്തത്. മുരാരിബാബുവും ഡെപ്യൂട്ടി കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇവിടെ ഉത്സവനടത്തിപ്പിന് വൈക്കം ഡെപ്യൂട്ടി കമ്മിഷണര്‍ ഉണ്ടെന്നിരിക്കെ, മുരാരിയെക്കൂടി സ്‌പെഷ്യല്‍ ഓഫീസറായി എന്തിന് അയച്ചു എന്നതിനും ആര്‍ക്കും ഉത്തരമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DELHI പുതിയ വിഡിയോ പുറത്ത്  (3 minutes ago)

ഏലൂര്‍ നഗരസഭയില്‍ ഇത്തവണ അങ്കത്തിനിറങ്ങുന്നത് മഞ്ഞുമ്മല്‍ ബോയ്‌സ് സുഭാഷ്  (8 minutes ago)

കൂടിയും കുറഞ്ഞും സ്വർണവില:  (30 minutes ago)

ദിലീപ് ചിത്രം ആരംഭിച്ചു... ( D152) ജഗൻ ഷാജി കൈലാസ് സംവിധായകൻ...  (31 minutes ago)

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (42 minutes ago)

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (50 minutes ago)

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ  (51 minutes ago)

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...  (1 hour ago)

പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാൻ നിർദേശം  (1 hour ago)

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേയ്ക്ക്: ഒരു കോടിയോളം അനുവദിച്ച് ടൂറിസം വകുപ്പ്...  (1 hour ago)

ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കാലിക്കറ്റ് എഫ്.സി : ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നടത്തി...  (1 hour ago)

ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും; ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ബിജെപി  (1 hour ago)

ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി; ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം; കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി  (1 hour ago)

മോപ്പാള’ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു; സംവിധാനം സന്തോഷ് പുതുക്കുന്ന്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പാവം മനുഷ്യൻ വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞിട്ട് അതേ കുറിച്ച് വലിയ ചർച്ച ആവുന്നില്ല; അതിനൊന്നും ആർക്കും സമയവും ഇല്ല; മറിച്ച് ഇവിടെ മതം ജയിക്കണം, വിശ്വാസം ജയിക്കണം  (1 hour ago)

Malayali Vartha Recommends