കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട്..നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും...

തലസ്ഥാന നിവാസികൾ ശ്രദ്ധിക്കുക വീണ്ടും കുടിവെള്ളം മുടങ്ങാൻ സാധ്യതയുണ്ട് . തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള മുടക്കം.നഗരത്തിൽ പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനാൽ 27 വാർഡിലും ഒരു പഞ്ചായത്തിലും കുടിവെള്ളം മുടങ്ങും. നാളെ രാവിലെ വരെയാണ് ജലവിതരണം മുടങ്ങുന്നത്.തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം, കണ്ണമ്മൂല, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, പേട്ട, പാൽക്കുളങ്ങര തുടങ്ങി 27 വാർഡുകളിലും അരുവിക്കര പഞ്ചായത്തിലും പൂർണമായും കുടിവെള്ളം മുടങ്ങും.
അരുവിക്കരയിൽ നിന്നുള്ള പൈപ്പ് ലൈനിൽ ചോർച്ച കണ്ടെത്തി. ഇതോടെയാണ് അറ്റകുറ്റ പണി ആരംഭിച്ചത്. നഗരത്തിൽ പൈപ്പ് ലൈനുകളിലെ ചോർച്ച പതിവാകുകയാണ്.ബദൽസംവിധാനം ഒരുക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജനങ്ങൾ വെള്ളം കരുതൽ ശേഖരം നടത്തേണ്ടതാണ് .
https://www.facebook.com/Malayalivartha


























