എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!

സൂപ്പര്‍താരങ്ങളോടൊപ്പം ഉള്‍പ്പെടെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായിരുന്ന നടിയാണ് സുമ ജയറാം. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും യുട്യൂബ് വ്ലോഗിങ്ങുമായും സുമ ആക്ടീവാണ്. വളരെ വൈകിയാണ് നടി വിവാഹിതയാവുന്നത്.
വിവാഹം കഴിഞ്ഞ് നടി അമ്മയായതും ഏറെ വൈകിയാണ്. ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തതിന്റെ സന്തോഷം നടി പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെ മക്കളുടെയും ഒപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ് സുമ.
ഇപ്പോഴിതാ തന്റെ ഭർത്താവിനെക്കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സുമ ജയറാം. അറേഞ്ച് മാര്യേജ് ആയിരുന്നു. വിവാഹശേഷം വീട്ടമ്മയാകാനായിരുന്നു ആഗ്രഹം, കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ ഇദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി. കാരണം അറേഞ്ച് മാര്യേജല്ലേ. വിവാഹത്തിന് മുമ്പ് കെെ കോർത്ത് നടന്നിട്ട് പോലുമില്ല. അങ്ങനെയെങ്കിൽ ഏകദേശം വേവ് ലെങ്ത് മനസിലായേനെ എന്നാണ് സുമ പറയുന്നത്.
പക്ക അറേഞ്ച് മാര്യേജ് ആയിരുന്നു. അദ്ദേഹത്തെ ചെറുപ്പം തൊട്ട് ആഗ്രഹിച്ചിരുന്നു എന്നല്ലാതെ വേറൊരു രീതിയിലും സംസാരിച്ചിട്ടില്ല. ആറ് മാസം സംസാരിച്ചിട്ട് കല്യാണം കഴിച്ചാൽ മതിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. ഞാനും അദ്ദേഹവും തമ്മിൽ ഒരുപാട് കാര്യത്തിൽ അന്തരമുണ്ട്. പക്ഷെ ഒരുമിച്ച് പോകുന്നു. അദ്ദേഹം എന്നെ കുട്ടാ എന്ന് വിളിക്കും. ഞാനും തിരിച്ച് മോനേ എന്ന് വിളിക്കും. ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമില്ല.
മാഡത്തിനെ എന്ത് സ്നേഹത്തിലാണ് കുട്ടാ എന്ന് വിളിക്കുന്നതെന്ന് വീട്ടിൽ വരുന്നവർ പറയും. അത് നല്ല മീൻ കറി ഉച്ചയ്ക്ക് കിട്ടണം, അതിന് വേണ്ടിയാണെന്ന് ഞാൻ പറയും. പതിനാല് വർഷമായി ഞങ്ങൾ ഒരുമിച്ച് പോകുന്നു. കല്യാണം കഴിച്ച് എന്റെ വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം ഒരു രാത്രി ഞാനെന്റെ ഭർത്താവിനെ വിട്ട് ഞാൻ എന്റെ വീട്ടിൽ പോയി ഉറങ്ങിയിട്ടില്ല. ഇപ്പോൾ അദ്ദേഹം ഇവിടെയില്ല. ആറ് മാസമായി ബിസിനസ് ടൂറിലാണ്.
ആറ് മാസത്തിൽ ഇതുവരെയും ഞാൻ എന്റെ വീട്ടിൽ പോയിട്ടില്ല. അമ്മ ഇവിടെ വന്ന് നിൽക്കും. പക്ഷെ ഞാൻ പോയിട്ടില്ല. അതിന്റെ വിഷമം അമ്മയ്ക്കുണ്ട്. എന്തോ ഒരു അടുപ്പം ഞാനും ഭർത്താവും തമ്മിലുണ്ട്. ചിലപ്പോൾ അദ്ദേഹം കുടിച്ച് ദേഷ്യപ്പെടും.
എനിക്ക് വേണമെങ്കിൽ ഒരു സ്റ്റെപ്പെടുത്ത് വീട്ടിൽ നിന്നും പോകാം, അങ്ങനെ പോയാൽ പക്ഷെ നിങ്ങളുടെ ജീവിതം പ്രശ്നമാകുമെന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ ചില പിടിവാശികളിൽ മാത്രമേ പ്രശ്നമുള്ളൂ. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് ഈ നിമിഷം വരെയും പോകുന്നത്. അല്ലെങ്കിൽ ഞങ്ങൾ എപ്പോഴേ ഇടികൂടി പോയെനെ.
നീ പോയി രണ്ടാമത് കല്യാണം കഴിച്ചോ എന്ന് അദ്ദേഹം പറയും. ഇനി കല്യാണം കഴിക്കേണ്ട ആവശ്യമില്ല. കാരണം കല്യാണം എന്താണെന്ന് മനസിലായല്ലോ. ഒരു വിവാഹമാണ് ഞാൻ ആഗ്രഹിച്ചത്. കുടിയാണ് പ്രശ്നം. അത് നിയന്ത്രിച്ചാൽ കുഴപ്പമില്ല. എല്ലാം അഡ്ജസ്റ്റ്മെന്റാണ്. ഇപ്പോൾ ഈ ഇന്റർവ്യൂ എടുക്കുമ്പോൾ പോലും ഭയങ്കര പ്രശ്നത്തിലാണ് ഞാൻ. പക്ഷെ ദെെവം കൂടെയുണ്ടെന്ന് വിശ്വസിക്കുന്നെന്നും അത് കൊണ്ടാണ് ഹാപ്പിയായി പോകുന്നതെന്നും സുമ ജയറാം പറഞ്ഞു.
https://www.facebook.com/Malayalivartha























