കെ.സി.വേണുഗോപാലിനെ സി.പി.എം ഭയപ്പെടുന്നു: ചെറിയാൻ ഫിലിപ്പ്

കെ.സി.വേണുഗോപാലിൻ്റെ ജനസമ്മതിയെ സി.പി.എം ഭയപ്പെടുന്നതുകൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അദ്ദേഹത്തെ രാഷ്ട്രീയ മാന്യതയില്ലാതെ അപഹസിച്ചത്. ബീഹാർ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാതെ കെ.സി.വേണുഗോപാൽ കേരളത്തിൽ അധികാരം ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നുവെന്നു ഗോവിന്ദൻ പറയുന്നത് കേരളത്തിൽ മാത്രം എപ്പോഴും പ്രവർത്തിക്കുന്ന സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിക്കു നേരെയുള്ള പരോക്ഷ വിമർശനം കൂടിയാണ്.
പയ്യന്നൂർ എന്ന കമ്യൂണിസ്റ്റ് കോട്ടയിൽ ജനിച്ച വേണുഗോപാൽ മറ്റൊരു കോട്ടയായി കരുതപ്പെടുന്ന ആലപ്പുഴയിൽ മൂന്നുതവണ നിയമസഭയിലേക്കും മൂന്നുതവണ ലോക്സഭയിലേക്കും ജയിച്ചതു മുതൽ കമ്മ്യൂണിസ്റ്റുകാരുടെ കണ്ണിലെ കരടാണ്.
കെ. കരുണാകരനും എ.കെ. ആൻ്റണിക്കും ശേഷം ദേശീയ തലത്തിൽ ശ്രദ്ധേയനായ കെ.സി.വേണുഗോപാലിൻ്റെ രാഷ്ട്രീയ തട്ടകം കേരളം തന്നെയാണ്. ആഴ്ചയിൽ രണ്ടു ദിവസം അദ്ദേഹം കേരളത്തിലോ ആലപ്പുഴയിലോ വർഷങ്ങളായി പതിവായി ഉണ്ടാകാറുണ്ട്..
https://www.facebook.com/Malayalivartha


























