പ്രമുഖ കോൺഗ്രസ് നേതാവ് മാങ്കാംകുഴി രാധാകൃഷ്ണന്റെ ഭാര്യ സിന്ധു ബിജെപിയിൽ: ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് ആശംസകൾ നേർന്ന് സന്ദീപ് വാചസ്പതി...

കേരള ചേരമർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ കോൺഗ്രസ് നേതാവുമായ മാങ്കാംകുഴി രാധാകൃഷ്ണൻ്റെ ഭാര്യ സിന്ധു രാധാകൃഷ്ണൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. കേരള ചേരമർ മഹിളാ ഫെഡറേഷന്റെ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനവും വഹിക്കുന്ന സിന്ധുവിനെ പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് സ്വീകരിച്ചു. ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
കുറിപ്പ് ഇങ്ങനെ...
കേരള ചേരമർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ശ്രീ മാങ്കാംകുഴി രാധാകൃഷ്ണൻ്റെ ഭാര്യ ശ്രീമതി സിന്ധു രാധാകൃഷ്ണനെ ബിജെപിയിലേക്ക് സ്വീകരിച്ചു. കേരള ചേരമർ മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയാണ് സിന്ധു. ദേശീയതയ്ക്കൊപ്പം അണിചേരുന്ന സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു.
#മാറാത്തത്ഇനിമാറും.
https://www.facebook.com/Malayalivartha


























