ദുരന്തത്തിൽ നിന്ന് പെൺകുട്ടികളെ രക്ഷിച്ച ഹീറോയെ ഒടുവിൽ കണ്ടെത്തി; വർക്കല ട്രെയിൻ ആക്രമണം, കേസിൽ മൊഴി നൽകി ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാൻ: കണ്ടെത്തിയത് കൊച്ചുവേളിയില്‍ നിന്ന്...

വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ കണ്ടെത്തി പോലീസ്. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രധാന സാക്ഷി. ട്രെയിനിൽ ശ്രീകുട്ടിയെയും സുഹൃത്തിനെയും രക്ഷപെടുത്താൻ ശ്രമിച്ചത് ഇദ്ദേഹമായിരുന്നു. ആ ചുവന്ന ഷർട്ടുകാരനെയാണ് ഇപ്പോൾ കണ്ടെത്തിയത്. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയില്‍ വെച്ചാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പരിക്കേറ്റ ശ്രീകുട്ടിയുടെ സുഹൃത്തായ പെണ്‍കുട്ടിയെ രക്ഷിക്കുകയും അക്രമി സുരേഷിനെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ട് ധരിച്ച യുവാവിനെ കണ്ടെത്താനായി റയിൽവെ പൊലീസ് കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. രക്ഷകനായ ആളെ ആദരിക്കാനും പൊലീസിന് പദ്ധതിയുണ്ട്.
ഇതിനിടെ കേരള എക്സ്പ്രസിൽ നിന്നു 19 വയസ്സുകാരിയെ ചവിട്ടി പുറത്തിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കോട്ടയത്ത് തെളിവെടുപ്പിന് എത്തിച്ചു. സുരേഷ്കുമാർ മദ്യപിച്ച അതിരമ്പുഴയിലെയും കോട്ടയത്തെയും ബാറുകളിലും അതിരമ്പുഴയിൽ പെയ്ന്റിങ് ജോലിക്കെത്തിയ വീട്ടിലും കോട്ടയം റെയിൽവേ സ്റ്റേഷനിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
സുരേഷ് കുമാറും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യം പൊലീസിനു മുൻപ് ലഭിച്ചിരുന്നു. ബാർ ജീവനക്കാരിൽ നിന്നാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടിയെ രണ്ടാഴ്ച മുൻപു രാത്രി വർക്കലയ്ക്ക് സമീപം വച്ചാണ് സുരേഷ്കുമാർ ചവിട്ടി പുറത്തിട്ടത്. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്
https://www.facebook.com/Malayalivartha


























