Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും...

16 NOVEMBER 2025 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി രണ്ടാമതും സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിച്ചു...

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!

കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ കാറ്റ് വീശാനും സാധ്യത: യുഎഇയിൽ കാറ്റും മഴയും; ഒട്ടകങ്ങളെ കയറ്റിയ ലോറി മറിഞ്ഞു...

ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജ് ഇത്തവണ പുതുവത്സരം ആഘോഷിക്കുന്നത് ഏഴ് തവണ: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും...

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം

യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം. മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജിയണൽ ഹ്യൂമൻ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) ക്യാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷൂറൻസ് കാർഡ്, എന്നിവയാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിംഗ് വർക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആൻഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

"കഴിഞ്ഞ 16 വർഷമായി യുഎഇ തൊഴിൽ മേഖലയുടെ ഭാഗമായതിന് രാജ്യം നൽകുന്ന അംഗീകാരമായിട്ടാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്. പുരസ്കാരം നൽകിയതിന് ശേഷം ഷെയ്ഖ് തെയ്യാബ് രാജ്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെക്കുറിച്ച് അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി," അനസ് പറഞ്ഞു.

16 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരം

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 - ലാണ് യുഎഇയിൽ എത്തുന്നത്. അബുദാബി എൽഎൽഎച്ച് ഡേ കെയർ സെന്ററിൽ എച്ച്ആർ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീടുള്ള 16 വർഷങ്ങളിൽ ആശുപത്രിയുടെ സീനിയർ എച്ച്ആർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജർ, മുസഫ മേഖലയുടെ മാനേജർ, റീജിയണൽ മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവിൽ ബുർജീൽ ഹോൾഡിങ്‌സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപ്പറേഷൻസ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതൽ പ്രവർത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്രക് കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന് സർക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോൾഡൻ വിസയും അനസിന് ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികൾക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവിൽ ബുർജീലിന്റെ തന്ത്രപരമായ അന്താരാഷ്‌ട്ര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ആരോഗ്യ മേഖലയിലെ ദീർഘകാല പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്കാരം.

"നിരവധി വ്യത്യസ്ത പദ്ധതികൾ കൈകാര്യം ചെയ്യാൻ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കർമ്മ മേഖലയിൽ അതെന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയർ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം," അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്‌സ്, ഹൈസ.

ഹാട്രിക്ക് വിജയം നേടി എൽഎൽഎച്ച് ഹോസ്പിറ്റൽ

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുർജീൽ ഹോൾഡിങ്സ് തിളങ്ങി. അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബർ മാർക്കറ്റ് അവാർഡിൽ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്.

വിദഗ്ദ്ധ സമിതികൾ പരിശോധിച്ച 18,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (14 minutes ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (27 minutes ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (50 minutes ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (59 minutes ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (1 hour ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (1 hour ago)

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി  (1 hour ago)

പുതു വർഷത്തെ വരവേറ്റത് വളരെ.....  (1 hour ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (9 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (10 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (10 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (11 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (11 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (11 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends