മാപ്പ് തെരഞ്ഞെടുപ്പ് 2025 ഡിസംബർ 7 ഞായറാഴ്ച...

മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (MAP) 2026 ലെ ഭരണസമിതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ്, 2025 ഡിസംബർ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു 1:00 PM മുതൽ വൈകിട്ട് 5:00 PM വരെ കാസ്റ്റർ അവന്യുവിലുള്ള മാപ്പ് ബിൽഡിംഗിൽവച്ച് നടത്തപ്പെടുന്നു. (7733 Castor Ave #3615, Philadelphia, PA 19152)
വോട്ട് ചെയ്യാനുള്ള യോഗ്യത:
ലൈഫ് ലോംഗ് മെമ്പർഷിപ്പ് നേടിയിട്ടുള്ള ആജീവനാന്ത അംഗങ്ങൾക്കും,അസോസിയേഷനുമായി ബന്ധപ്പെട്ട കുടിശ്ശികകൾ അടച്ചുതീർത്ത സ്ഥിര അംഗങ്ങൾക്കും മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.
അംഗത്വ പുതുക്കൽ സമയപരിധി:
മാപ്പിൽ അംഗത്വം നേടിയിട്ടുള്ളവർ, അവരുടെ അംഗത്വ പുതുക്കലുകൾ 2025 നവംബർ 22-ന് മുമ്പായി ചെയ്തു തീർക്കേണ്ടതാണ്. 2024-ൽ സജീവ അംഗത്വം നേടിയ അംഗങ്ങൾക്ക് മാത്രമേ 2025-ലേക്ക് അംഗത്വം പുതുക്കാനുള്ള അർഹതയുണ്ടായിരിക്കുകയുള്ളു എന്നത് പ്രത്യേകം ഓർപ്പിക്കുന്നു.
നോമിനേഷൻ വിശദാംശങ്ങൾ:
വിവിധ പൊസിഷനിലേക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22, 2025 ശനിയാഴ്ച വൈകിട്ട് 5:00 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
നോമിനേഷനുകൾ പിൻവലിക്കാനുള്ള അവസാന തീയതി: ഡിസംബർ 4, 2025 - 5:00 PM
എല്ലാ നാമനിർദ്ദേശങ്ങളും തിരഞ്ഞെടുപ്പ് ഓഫീസർ ബിനു ജോസഫ് – 267-235-4345,
അസിസ്റ്റൻ്റ് ഇലക്ഷൻ ഓഫീസർമാരായ അനു സ്കറിയ – 267-496-2423, തോമസ് ചാണ്ടി – 201-446-5027: ഇവരിൽ ആരുടെയെങ്കിലും പക്കൽ സമർപ്പിക്കേണ്ടതാണ് എന്ന് മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, സെക്രട്ടറി ലിജോ പി ജോർജ്ജ്, ട്രഷറർ ജോസഫ് കുരുവിള (സാജൻ) എന്നിവർ അറിയിച്ചു..
https://www.facebook.com/Malayalivartha


























