സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒറ്റയടിക്ക് 1,440 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 93,000ത്തിൽ നിന്ന് 91,000ത്തിലേക്ക് വീണു. ഇന്ന് 91,720 രൂപയാണ് ഒരു പവന്റെ വില. വെള്ളിയാഴ്ച 93,160 രൂപയായിരുന്നു വില. ഗ്രാമിന് 180 രൂപ കുറഞ്ഞ് വില 11,465 രൂപയായി. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയുൾപ്പെടെ ഉപഭോക്താവിന് ഒരു ലക്ഷത്തോളം രൂപ നൽകേണ്ടതായി വരും.
24 കാരറ്റിന് പവന് 1,00, 064 രൂപയും ഗ്രാമിന് 12,508 രൂപയുമാണ് വില. 18 കാരറ്റിന് പവന് 75,048 രൂപയും ഗ്രാമിന് 9,381 രൂപയുമാണ് വില.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4080 ഡോളറിലേക്ക് വില ഇടിഞ്ഞിട്ടുണ്ട്. ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില ഇടിയാൻ കാരണം. യുഎസ് ഡോളർ ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടം കൈവരിച്ചതാണ് സ്വർണ വില കുറയാൻ കാരണമായത്.
അതേസമയം വെള്ളി വിലയിലും ഇടിവാണ് രേഖപ്പെടുത്തിയത്. കിലോഗ്രാമിന് 175000 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha


























