എറണാകുളത്ത് എരൂരിൽ വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു

എരൂരിൽ വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു. എരൂർ പോസ്റ്റോഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉപേന്ദ്രൻ (42) ആണ് മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
കഴിഞ്ഞയാഴ്‌ചയാണ് ഉപേന്ദ്രനെ നായ കടിച്ചത്. ദിവസങ്ങൾക്കു ശേഷം നായയ്ക്ക് പേയുടെ ലക്ഷണങ്ങൾ കണ്ടതോടെ അതിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തി. ആ സമയത്തും നായ ഉപേന്ദ്രനെ കടിച്ചതായി നാട്ടുകാർ പറയുന്നു. ഇതിനുവേണ്ട ചികിത്സ തേടിയില്ലെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ഉപേന്ദ്രൻ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി.
പിന്നീട് എറണാകുളം ജനറലാശുപത്രിയിലേക്കും അവിടെ നിന്നും കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. ശനിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. ഉപേന്ദ്രന്റെ രണ്ട് മക്കളും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുകയാണ്.
"https://www.facebook.com/Malayalivartha
























