നിരാശരായി വിനോദസഞ്ചാരികൾ... കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കാത്തത് വിനോദസഞ്ചാരികളെ നിരാശരാക്കുന്നു

കുറുവയിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ് അനുവദിക്കാത്തത് വിനോദസഞ്ചാരികളെ നിരാശരാക്കുന്നു. വന സംരക്ഷണ സമിതി ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാനായി മുമ്പ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം അടച്ചിട്ട കുറുവ ദ്വീപ് സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവരുത്തി പ്രവേശന നിരക്ക് വർധിപ്പിച്ച് 2024 ഒക്ടോബർ 15നാണ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തുന്നു.
. എന്നാൽ, പാക്കം ചെറിയ മല വഴിയും പാൽ വെളിച്ചം വഴിയും 244 പേർക്ക് വീതമാണ് പ്രവേശനമുള്ളത്. അവധി ദിവസങ്ങളിലും മറ്റും നിരവധിപേരാണ് ദ്വീപ് സന്ദർശിക്കാനെത്തുന്നു. ഇവർക്ക് ടിക്കറ്റ് ലഭിക്കുന്നില്ല. ഇതോടെ സഞ്ചാരികൾ നിരാശയോടെ മടങ്ങുന്നു.
അതേസമയം കുറുവ ദ്വീപിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാരുടെ ജീവിതത്തെയും ഇത് പ്രതിസന്ധിയിലാക്കുന്നുണ്ട്.ഒപ്പം വടക്കെ വയനാടിന്റെ ടൂറിസം രംഗത്തിനും തിരിച്ചടിയായി മാറിയിട്ടുണ്ട്. മനോഹരമായ കാഴ്ചയും കയാക്കിങ്ങും അപൂർവ സസ്യ സമ്പത്തും പക്ഷികളും കബനിയിലൂടെയുള്ള ചങ്ങാട യാത്രയും ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. നിയന്ത്രണത്തിൽ അയവുവരുത്താൻ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യമുള്ളത്.
"
https://www.facebook.com/Malayalivartha

























