ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക്..അതിവേഗം നീങ്ങാൻ എൻഡിഎ...പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി...നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ സത്യപ്രതിജ്ഞാ ചടങ്ങ്..

ബിഹാറിൽ തകർപ്പൻ വിജയം ആഘോഷിക്കുന്ന വേളയിലാണ് ബിജെപി . കോൺഗ്രസിന് അമ്പേ പരാജയമായിരുന്നു മോദി സമ്മാനിച്ചത് . ഇനിയിപ്പോൾ അറിയാൻ ഉള്ളത് പുതിയ സർക്കാരിന്റെ വിവരങ്ങളാണ് . ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തിമ ഷെഡ്യൂളിനെ ആശ്രയിച്ച് നവംബർ 19 അല്ലെങ്കിൽ 20 തീയതികളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന.
സത്യപ്രതിജ്ഞാ ചടങ്ങിനായി പട്‌നയിലെ ഗാന്ധി മൈതാനിയിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പതിനെട്ടാമത് ബിഹാർ നിയമസഭാ വോട്ടെടുപ്പ് ഫലം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർ രാജേന്ദ്ര അർലേക്കറിന് സമർപ്പിക്കും. തുടർന്ന് പുതിയ നിയമസഭ രൂപീകരിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഇതോടെ തിരഞ്ഞെടുപ്പ് കാലയളവിൽ നടപ്പിലാക്കിയിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം ഔപചാരികമായി അവസാനിക്കും.
തിങ്കളാഴ്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും. പതിനേഴാമത് നിയമസഭ പിരിച്ചുവിടുന്നതിന് അംഗീകാരം നൽകും. തുടർന്ന് അദ്ദേഹം ഗവർണറെ സന്ദർശിച്ച് രാജി സമർപ്പിക്കും. രാജിക്ക് ശേഷം, എൻഡിഎയിലെ ഘടകകക്ഷികൾ സഖ്യത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി നിയമസഭാ കക്ഷി യോഗങ്ങൾ വിളിക്കും. തിരഞ്ഞെടുക്കപ്പെട്ട നേതാവ് പിന്നീട് അടുത്ത സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണറെ സമീപിക്കും.
https://www.facebook.com/Malayalivartha


























