മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; ഉറങ്ങി കിടന്നയാളുടെ വയറ്റിൽ ജനലിലൂടെ കത്തി കുത്തിയിറക്കി കൊന്നു..!!! വോട്ട് ചോദിച്ച് വീട്ടിലെത്തിയവർ കണ്ടത് ഭയാനക കാഴ്ച....!!!

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തി. ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജൻ എന്ന 57ക്കാരനാണ് മരിച്ചത്. സംഭവത്തിൽ തൊഴുത്തിങ്കൽ സുകുമാരനെ (68) പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മുറിയിൽ കട്ടിലിനു സമീപം നിലത്തു കിടക്കുന്ന നിലയിൽ വോട്ട് അഭ്യർഥിച്ചെത്തിയവരാണ് ജനലിലൂടെ കണ്ടത്.
വീടിന്റെ വാതിൽ അകത്തു നിന്ന് അടച്ചിരിക്കുകയായിരുന്നു. രാത്രി ജനലിലൂടെ കയ്യിട്ട് രാജന്റെ വയറ്റിൽ കത്തി കുത്തി എന്നാണ് നിഗമനം. വയർ തുളഞ്ഞു കത്തി പിൻഭാഗത്തെത്തുകയും ചെയ്തു. രക്തം വാർന്നാണു മരണം സംഭവിച്ചത്. ഭാര്യയും മകളുമായി പിണങ്ങി രാജൻ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. രാജന്റെ വീടിനു സമീപമായിരുന്നു സുകുമാരന്റെ വീട്. ഇരുവരും ചേർന്നു മദ്യപാനം പതിവാണ് . ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ തമ്മിൽ വഴക്കുണ്ടായി . പിന്നാലെയാണ് കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha






















