മണ്ഡകാലമായതോടെ പച്ചക്കറി വില കുത്തനെ വർദ്ധിച്ചു....

മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വിലയിൽ വൻ കുതിപ്പ്. ഒരാഴ്ചയ്ക്കിടെ പല ഇനങ്ങൾക്കും കിലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വില വർദ്ധിച്ചത്. മുരിങ്ങക്കായയ്ക്കും തക്കാളിക്കുമാണ് വിലയേറിയത്. രണ്ടാഴ്ച മുമ്പു വരെ കിലോയ്ക്ക് 100-120 രൂപയായിരുന്ന മുരിങ്ങക്കായ 200-250 രൂപയ്ക്കാണ് പാളയത്തെ മൊത്തവ്യാപാര കേന്ദ്രത്തിലെത്തുന്നത്.
ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 300 കടക്കും. തക്കാളിയ്ക്ക് 50-60 രൂപയായി. നാട്ടിൻപുറത്തെ കടകളിൽ 70-80 രൂപയ്ക്കാണ് വിൽക്കുന്നത്. വെണ്ട, കയ്പ, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കിലോ 50ന് ലഭിച്ചിരുന്ന വെണ്ടയ്ക്ക് 75-80 ആയി. കയ്പയുടെ വില ഒറ്റയടിക്ക് 35ൽ നിന്ന് 45 രൂപയായി. അതേസമയം ഉള്ളി, ചേന, ചേമ്പ്, എളവൻ, വെള്ളരി എന്നിവയുടെ വിലയിൽ വർദ്ധന ആയിട്ടില്ല. ശബരിമല സീസണിന് പുറമേ മഴയെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി ലോഡ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി.
"
https://www.facebook.com/Malayalivartha






















