നാവികസേനാദിനാഘോഷ പരിപാടികൾ കാണാൻ നാളെ ശംഖുംമുഖത്ത് എത്തുന്നവർ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണമെന്ന് ജില്ല ഭരണകൂടം

നാവികസേനാദിനാഘോഷ പരിപാടികൾ കാണാനായി നാളെ ശംഖുംമുഖത്ത് എത്തുന്നവർ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണമെന്ന് ജില്ല ഭരണകൂടം . ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫില്ലിംഗ് പോയിന്റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാം.ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് സ്റ്റീൽ കുപ്പികൾ കൈയിൽ കരുതാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്.
പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക ആൾ സെയിന്റ്സ് ബാലനഗർ റോഡ് വഴിയും ചാക്ക ആൾസെയിന്റ്സ് മാധവപുരം വേളി ടൂറിസ്റ്റ് വില്ലേജ് വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ കണ്ണാന്തുറ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങളിലെത്തി തിരികെ പോവുകയും വേണം.
പാസില്ലാതെ പരിപാടി കാണാൻ വരുന്ന പൊതുജനങ്ങൾ, വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്. പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കണ്ടശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറി അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകാവുന്നതാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























