"താൻ അവിടെ അടങ്ങി ഇരി'.. രാഹുലിനോട് പൊട്ടിത്തെറിച്ച് ജഡ്ജി..! ശാസ്തമംഗലം അജിത് കലിപ്പിൽ..! ഇന്നലെ കോടതി മുറിയിൽ നടന്നത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കുറ്റത്തെ നിസാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് അഡീ. സിജെഎം കോടതി ജാമ്യം നിഷേധിച്ചത്. രാഹുല്‍ ഈശ്വര്‍ സ്വയം കുഴിതോണ്ടിയെന്ന നിഗമനാണ് ഈ ജാമ്യം നിഷേധത്തെ നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ മുതല്‍ രാഹുല്‍ ഈശ്വര്‍ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടുകുയായിരുന്നു.
പോലീസ് എത്തിയപ്പോള്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ലാപ്‌ടോപ്പ് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ വീഡിയോ തന്നെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു. ഈ വീഡിയോ പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഉണ്ടായത്. പോലീസ് കസ്റ്റഡിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ തന്നെ താന്‍ കുറ്റം ചെയ്തില്ലെന്ന് ആവര്‍ത്തിച്ചിരുന്നു രാഹുല്‍. ഇതേ വാദം തന്നെ കോടതിയില്‍ വെച്ചു രാഹുല്‍ വാദിച്ചു.
ജാമ്യാപേക്ഷ പരിഗണിക്കവേ സ്വന്തം അഭിഭാഷകന്‍ ഉണ്ടായിട്ടും വക്കീലിനെ പറയാന്‍ സമ്മാതിക്കാതെ ശബ്ദം ഉയര്‍ത്തി കോടതിയില്‍ സംസാരിച്ചത് രാഹുലായിരുന്നു. താന്‍ നിരപരാധിയാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നുമായിരുന്നു രാഹുല്‍ കോടതിയില്‍ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിരുന്നു. ഇത് ജാമ്യമില്ലാ വകുപ്പായിരുന്നു.
https://www.facebook.com/Malayalivartha


























