രാഹുൽ കോടതിയിൽ ഹാജരാക്കിയ രേഖകളിൽ ബോംബ്! അന്തംവിട്ട് അന്വേഷണ സംഘം സംഗതി കൈവിട്ടുപോകുമോ സഖാവെ ?

തന്റെ പേരിൽപോലീസ് ചാർജ് ചെയ്തിരിക്കുന്ന അശാസ്ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്ന പരാതി നിലനിൽക്കില്ലെന്ന് രാഹുൽ മാങ്കുട്ടത്തിൽ കോടതിയിൽ സമർപ്പിക്കാൻ തയ്യാറാക്കിയ രേഖയിൽ പറയുന്നു. താൻ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയിട്ടില്ലെന്നാണ് രാഹുൽ പറയുന്നത്. എന്നാൽ രാഹുൽ മരുന്ന് നൽകിയെന്നാണ് ഇരയുടെ മൊഴി. സുഹ്യത്ത് നൽകിയ ഗുളികയാണ് യുവതി കഴിച്ചതെങ്കിൽ രാഹുലിന് ഒന്നും വരാനില്ല. രാഹുൽ പറഞ്ഞിട്ടാണ് ഗുളിക വാങ്ങിയതെന്ന് സുഹ്യത്ത് പറയണം. അത് സംഭവിക്കുമോ എന്നറിയില്ല. തത്കാലം രാഹുലിനെ അറസ്റ്റ് ചെയ്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ നേട്ടം കൊയ്യുക എന്നതാണ് സി.പി.എമ്മിന്റെ തന്ത്രം..
കോടതിയിൽ രാഹുൽ സമർപ്പിച്ച രേഖകളിൽ ബോംബുണ്ടെന്നാണ് പറയുന്നത്. താൻ ബലാൽസംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് രാഹുൽ ഹാജരാക്കിയ രേഖകളിൽ പറയുന്നു. ഇരയെ കൂടി പ്രതിസന്ധിയിലാക്കുന്ന രേഖകളാണ് കൈമാറിയത്. എല്ലാം പരസ്പര സമ്മതത്തോടെ നടന്നു എന്നാണ് രാഹുലിന്റെ വാദം. തന്റെ വാദം കോടതി കണക്കിലെടുത്താൽ കേസിൽ നിന്നും തനിക്ക് രക്ഷപ്പെടാമെന്ന് രാഹുൽ പറയുന്നു. കൃത്യമായ തെളിവുകൾ രാഹുൽ
സൂക്ഷിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്. വലിയ ആത്മവിശ്വാസത്തിലാണ് രാഹുലിന്റെ അഭിഭാഷകർ . മുൻകൂർ ജാമ്യം ലഭിക്കാൻ മാത്രമാണ് ഇപ്പോൾ രാഹുൽ ശ്രമിക്കുന്നത്.തനിക്കെതിരെയുള്ള പീഡനക്കേസ് രാഷ്ട്രീയപ്രേരിതമാമെന്നും കേസിന് പിന്നില്‍ സിപിഎം-ബിജെപി നെക്‌സസാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
യുവതിയുടെ വിവാഹശേഷമാണ് ബന്ധം ഫേസ്ബുക്കിലൂടെ തുടങ്ങിയതെന്നും താൻ കാരണമല്ല യുവതി ഗർഭിണിയായതെന്നും യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും
രാഹുൽ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ച് പഴുതുകൾ അടച്ച് വാദിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. രാഹുലിന്റെ രേഖകളിൽ ഉള്ള ഗുണ്ടുകൾ പോലീസിന് വലിയ പിടിയില്ല.
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും ബലാത്സംഗക്കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയിലെ വാദം. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണെന്നും അതുകൊണ്ടുതന്നെ താൻ എങ്ങനെ പ്രതിയാകുമെന്നുമാണ് ഹർജിയിലെ രാഹുലിന്റെ വാദങ്ങൾ.
ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സർക്കാർ തനിക്കെതിരെയുള്ള കേസിലൂടെ ശ്രമക്കുന്നതെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ കേസിലെ രാഷ്ട്രീയം വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു.
രാഹുലിന്റെ കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ളവ നടത്തിയാൽ അത് രാഹുലിന് അനുകൂലമായി തീരുമോ എന്ന സംശയത്തിലാണ് പോലീസ്. കേസിൽ നിന്നും രാഹുൽ ഊരിയാൽ അത് സർക്കാരിന്റെ ഇമേജിനെ ബാധിക്കും. മുമ്പും സർക്കാർ അ അറസ്റ്റ് ചെയ്താണ് രാഹുലിനെ താരമാക്കിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. രാഹുലിന്റെ ഭീഷണിയില്‍ നടത്തിയത് അശാസ്ത്രീയ ഗര്‍ഭച്ഛിദ്രമാണെന്ന് വ്യക്തമാവുന്ന മൊഴികളാണ് യുവതിയുടേത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ ജോബി ജോസഫ് യുവതിക്ക് നല്‍കിയത് ഗുരുതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളാണെന്നതിനാല്‍ അമിത രക്തസ്രാവത്തിന് വഴിയൊരുക്കിയെന്ന് യുവതി മൊഴി നല്‍കി. അടിയന്തര വൈദ്യസഹായം തേടിയത് അപകടം കുറച്ചെന്നും യുവതി മൊഴി നല്‍കി. എന്നാൽ അശാസ്ത്രീയ ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചെന്ന വാദം നിലനിൽക്കുമോ എന്ന സംശയത്തിലാണ് പോലീസിലെ നിയമോപദേശകർ. രാഹുലിന്റെ സുഹൃത്താണ് മരുന്ന് നൽകിയത്. രാഹുലല്ല.
സാധാരണഗതിയില്‍ ഗര്‍ഭച്ഛിദ്രം നടത്തുമ്പോള്‍ യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമാണ് ഈ മരുന്നുകള്‍ നിര്‍ദേശിക്കൂവെന്നിരിക്കെയാണ് യാതൊരു നിര്‍ദേശവും ലഭിക്കാതെ യുവതിക്ക് മരുന്നെത്തിച്ചുനല്‍കിയത്. നിലവില്‍ ജോബി ജോസഫും ഒളിവിലാണ്. ജോബി മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയെന്നാണ് വിവരം.
അതേസമയം പരാതിക്കാരിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വൈദ്യപരിശോധന നടത്തിയത്. പരാതിക്കാരിയുടെ സുഹൃത്തുക്കളുടെയും ചികിത്സിച്ച ഡോക്ടറുടെയും മൊഴിയെടുക്കും. ഇന്ന് മുതല്‍ മൊഴിയെടുപ്പ് തുടങ്ങാനാണ് പൊലീസ് നീക്കം. യുവതിയുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.
ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. ബിനിനസുകാരനാണ് ജോബി.
ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്നെത്തിച്ചത് കെഎസ്‌യു മുൻ നേതാവാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ചെയർമാനും ആറന്മുള മെഴുവേലി സ്വദേശിയുമായ ജോബി ജോസഫാണ് രാഹുലിന്റെ നിർദേശപ്രകാരം ബംഗളൂരുവിൽനിന്ന് മരുന്ന് എത്തിച്ചുകൊടുത്തത്. കേസിൽ ഇയാൾ രണ്ടാംപ്രതിയാണ്. 2010 – 11 കാലയളവിൽ കാതോലിക്കേറ്റ് കോളേജിലെ കെഎസ്‌യു യൂണിയൻ ഭാരവാഹികളായിരുന്നു ഇരുവരും. ജോബി ചെയർമാനായിരുന്നപ്പോൾ രാഹുൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു. പത്തനംതിട്ടയിലും അടൂരിലും വസ്‌ത്രവ്യാപാരശാല നടത്തുന്ന ജോബി രാഹുലിന്റെ ഉറ്റസുഹൃത്താണ്.
അതിജീവിത ദുരനുഭവം വിവരിക്കുന്ന ശബ്‌ദരേഖ പുറത്തുവന്നതോടെയാണ് ജോബിയുടെ പങ്ക് വെളിവായത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്കുപറഞ്ഞെന്ന് ശബ്ദസന്ദേശത്തിൽ അതിജീവിത സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. ‘ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷൻ പോലുമില്ലാതെ, ഒരു സ്‌കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും പീക്കായി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ ചോദിച്ചതായും അതിജീവിത പറയുന്നുണ്ട്.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. വ്യാപക സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണിത്. പരാതി നൽകിയ യുവതിയുടെ ഗർഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്നു ഡോക്ടർ മൊഴി നൽകി. രാഹുലിന്റെ നിർദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നൽകിയ ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണു യുവതിയുടെ മൊഴി.
തുടർന്നുള്ള രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയ ഡോക്ടറിൽനിന്നാണു പൊലീസ് മൊഴിയെടുത്തത്. 2 ഗുളികകളാണു ജോബി നൽകിയത്. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കാവുന്ന ഗുളികകളാണ് 3 മാസം ഗർഭിണിയായിരിക്കെ കഴിച്ചത്. ഡോക്ടറുടെ നിർദേശമോ സാന്നിധ്യമോ ഇല്ലാതെ ഗുളികകൾ കഴിപ്പിച്ചത് അതീവ ഗുരുതര സ്ഥിതിയിലെത്തിച്ചു. അമിത രക്തസ്രാവം മൂലം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മാനസികമായും തകർന്ന ഇവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയതായാണു വിവരം. ആശുപത്രി രേഖകൾ യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.
എന്നാൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. മൂന്നു തെളിവുകൾ കൂടിയാണ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്. ഫോട്ടോകൾ, വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡ് എന്നിവയാണ് സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഈ സർട്ടിഫിക്കറ്റ്. അതേസമയം, രാഹുലിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ യുവതിയുടേതു തന്നെയാണെന്നുറപ്പിക്കാൻ അന്വേഷണ സംഘം അവ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്കു കൈമാറി. കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിന്റെ ശബ്ദ സാംപിളുകളും ഇത്തരത്തിൽ പരിശോധിക്കാനാണു നീക്കം. വിവാഹബന്ധമൊഴിഞ്ഞപ്പോൾ ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം പ്രണയമായതിനു പിന്നാലെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണു യുവതിയുടെ മൊഴി. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കോടതി വിധികളുണ്ട്.
യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് പൊലീസിനു വിവരം ലഭിച്ചു. യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് രാഹുലിനെ കാണാതായത്. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ടശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയത്. കേസെടുത്ത് നാലാം ദിവസവും രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല.
രാഹുൽ ചുവന്ന കാറിൽ പാലക്കാടുനിന്ന് പോയതായി സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്. നമ്പർ പരിശോധിച്ചപ്പോൾ, കാർ ഒരു സിനിമാ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാഹുലിനെതിരായ ലൈംഗിക പീഡനക്കേസിൽ, താമസസ്ഥലമായ പാലക്കാട് കുന്നത്തൂർമേടുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി.
മേയിൽ അവിടെയെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിപ്രകാരമുള്ള പരിശോധന 5 മണിക്കൂറോളം നീണ്ടു. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായി പാലക്കാട് എഎസ്പി രാജേഷ്‍ കുമാർ പറഞ്ഞു. ഒരു മാസം മുൻപു വരെയുള്ള ദൃശ്യങ്ങളെ ഉള്ളൂവെന്നാണു സൂചന. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണു പൊലീസ്. രാഹുലിന്റെ പഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും സംഘം ചോദ്യംചെയ്തു.
പാലക്കാട് നഗരത്തിനു പുറത്തെ ഹോട്ടലിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചതായി സൂചനയുണ്ട്. തിരുവനന്തപുരത്ത് വാടകയ്ക്കു താമസിച്ച ഫ്ലാറ്റിലും 2 തവണ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവിടെയും പരിശോധന നടത്തും.
ഇന്ത്യയിൽ, ഗർഭഛിദ്രം നടത്താൻ അനുവദിക്കുന്ന നിയമം അനുസരിച്ച് വ്യക്തമായ ചില വ്യവസ്ഥകളുണ്ട്.
ഗർഭാവസ്ഥ തുടരുന്നത് സ്ത്രീയുടെ ജീവനോ ആരോഗ്യത്തിനോ അപകടകരമാണെങ്കിൽ ഗർഭഛിദ്രം നടത്താം. ഭ്രൂണത്തിന് തകരാറുകളുണ്ടെങ്കിലോ ബലാത്സംഗം പോലുള്ള സാഹചര്യങ്ങളിലോ അല്ലെങ്കിൽ ഗർഭനിരോധന മാർഗ്ഗം പരാജയപ്പെട്ടാലോ അത് നിയമപരമാണ്. 2021-ലെ നിയമ ഭേദഗതി അനുസരിച്ച്, ഇത് 24 ആഴ്ച വരെ ഗർഭാവസ്ഥയിൽ സാധ്യമാണ്.
ഗൈനക്കോളജിയിലോ പ്രസവചികിത്സയിലോ പ്രത്യേക പരിചയമുള്ള ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് മാത്രമേ ഇന്ത്യയിൽ നിയമപരമായി ഗർഭഛിദ്രം നടത്താൻ കഴിയൂ.
എംടിപി ആക്ട് പ്രകാരം സർക്കാർ അംഗീകരിച്ച ഇന്ത്യയിലെ സർക്കാർ ആശുപത്രികളിലോ സുരക്ഷിത ഗർഭഛിദ്ര ക്ലിനിക്കുകളിലോ ആയിരിക്കണം ഗർഭഛിദ്രം നടത്തേണ്ടത്. അനധികൃത ഗർഭഛിദ്രങ്ങൾ നിയമവിരുദ്ധവും അപകടകരവുമാണ്. ഇതാണ് രാഹുൽ കേസിൽ പോലീസ് ലക്ഷ്യമിടുന്നത്.
മെഡിക്കൽ അബോർഷൻ ഇന്ത്യയിൽ നിയമപരമാണ്.
ഗർഭഛിദ്ര ഗുളികകൾ (മൈഫെപ്രിസ്റ്റോൺ, മിസോപ്രോസ്റ്റോൾ) ഉപയോഗിച്ച് 9 ആഴ്ച വരെ അനുവദനീയമാണ്.
ശസ്ത്രക്രിയാ ഗർഭഛിദ്രത്തിന് 9 ആഴ്ചയിൽ കൂടുതലുള്ള ഗർഭകാലത്ത്, മാനുവൽ അല്ലെങ്കിൽ വാക്വം ആസ്പിറേഷൻ ഉൾപ്പെടുന്നവയിൽ ഉപയോഗിക്കുന്നു.
ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രഹസ്യമായി സൂക്ഷിക്കണം. ഗർഭഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ആക്ട് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
ഓരോ ഗർഭഛിദ്ര കേസും രേഖപ്പെടുത്തുകയും, അജ്ഞാതമാക്കുകയും, ജില്ലാ അധികാരിയെ അറിയിക്കുകയും വേണം. പാലിക്കാത്തത് ക്ലിനിക് ലൈസൻസുകൾ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം.
2022 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾക്ക് ഗർഭഛിദ്ര സേവനങ്ങൾക്ക് തുല്യ അവകാശമുണ്ട്. ഇന്ത്യയിലെ അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശങ്ങൾ ഇപ്പോൾ നിയമപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ നിയമപരമായ ഗർഭഛിദ്ര പ്രായം 18 വയസ്സ് ആണ്.. വ്യക്തിക്ക് അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ പക്വതയുണ്ടെങ്കിൽ പോലും മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതം ആവശ്യമാണ്.
ബലാത്സംഗത്തിന് ഇരയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും 24 ആഴ്ചകൾക്കു ശേഷവും സംസ്ഥാനതല മെഡിക്കൽ ബോർഡിന്റെ അംഗീകാരത്തോടെ ഗർഭം അലസിപ്പിക്കാൻ അനുവദിക്കുന്ന പ്രത്യേക വ്യവസ്ഥകൾ നിലവിലുണ്ട്.
എന്നാൽ രാഹുലിന്റെ കേസ് ഇതൊന്നുമല്ല. ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നാണ് ഇര പറയുന്നത്. ഇത് പരാതിക്കാരി തെളിയിക്കേണ്ടി വരും. അത് തെളിയിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൃത്യമായ തെളിവില്ലെങ്കിൽ കോടതിയിൽ കേസ് നിലനിൽക്കില്ല. കാരണം രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ യാണ്. ക്യത്യമായ തെളിവ് പ്രോസിക്യൂഷന് ഹാജരാക്കേണ്ടിവരും. ഇല്ലെങ്കിൽ കേസിൽ നിന്നും രാഹുൽ ഊരിപ്പോകും. വളരെ സൂക്ഷിച്ച് മാത്രമായിരിക്കും കോടതി ഇക്കാര്യം കൈകാര്യം ചെയ്യുക. കാരണം മേൽ കോടതികളിൽ നാളെ കേസ് എത്താൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























