രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...

റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായി പൂജപ്പുര ജയിൽ അധികൃതർ പറയുന്നു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി രാഹുലിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരുന്നു. ഇതിനിടയിലായിരുന്നു നിരാഹാര സമരം. തുടർന്ന് രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി. സെൻട്രൽ ജയിലിൽ ഡോക്ടറുടെ സേവനവും ലഭിക്കും. വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്. പൂജപ്പുര ജില്ലാ ജയിലിൽ ആയിരുന്നു ഇതുവരെ.
പൂർണ്ണ നിരീക്ഷണത്തിലാക്കേണ്ടതിനാലാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്യുകയായിരുന്നു. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പ്രഖ്യാപിച്ചിരുന്നു. അതിജീവിതയെ അധിക്ഷേപിച്ച പരാതിയിൽ രാഹുൽ ഈശ്വറിനെ ഇന്നലെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു.
രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























